മുംബൈ : റിസര്‍വ് ബാങ്ക് വായ്പാ നയത്തില്‍ മാറ്റമില്ല. റിപ്പോ നിരക്ക് 6 ശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനത്തിലും തുടരും. വരും മാസങ്ങളിലെ നാണയപ്പെരുപ്പം കണക്കിലെടുത്താണ് ആര്‍ബിഐ വായ്പാനയത്തില്‍ മാറ്റം വരുത്താഞ്ഞത്.
കഴിഞ്ഞ ആഗസ്ത് മുതല്‍ റിപ്പോ നിരക്ക് ആറുശതമാനമാണ്. ആറു വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മോണിട്ടറി പോളിസി കമ്മിറ്റിയാണ് വായ്പ നയം നിലനിര്‍ത്താമെന്ന് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: