ആലപ്പുഴ: നഗരത്തില്‍ കളര്‍കോട് ഭാഗത്ത് പുലര്‍ച്ചെ പിടിച്ചുപറി. സ്വര്‍ണവും പണവും അപഹരിച്ചു. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. എസ്ഡി കോളേജിനു കിഴക്കുഭാഗത്ത് നാലംഗസംഘമാണ് ഭീതി പരത്തി കൊള്ള നടത്തിയത്. പറവൂര്‍ സ്വദേശിയായ യുവാവിനെ അക്രമിച്ച് ബ്രേസ്‌ലെറ്റ്, സ്വര്‍ണമാല എന്നിവ അപഹരിച്ചു.
യുവാവ് നിലവിളിച്ചെങ്കിലും ആരും സഹായിക്കാനെത്തിയില്ല. പിന്നീട് ഇതുവഴിയെത്തിയ കളര്‍കോട് സ്വദേശി ചന്ദ്രനെ ഭീഷണിപ്പെടുത്തി കയ്യിലുണ്ടായിരുന്ന 500 രൂപയും അപഹരിച്ചു. കളര്‍കോട് സ്വദേശിയായ പൂജാരിയെയും ഇവര്‍ അക്രമിക്കാനെത്തിയെങ്കിലും ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. സൗത്ത് പോലീസില്‍ പരാതി നല്‍കി.
















