ന്യൂദല്‍ഹി: പലിശ നിരക്കില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് ആറ് ശതമാനവും റിവേഴ് റിപ്പോ നിരക്ക് 5.75 ശതമാനവുമായി തുടരും, സിആര്‍ആര്‍ നിരക്ക് നാല് ശതമാനവുമായി തുടരും.
നിലവില്‍ ഏഴുവര്‍ഷത്തെ താഴ്ന്ന നിലവാരത്തിലാണ് നിരക്കുകള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അവസാനമായി റിപ്പോ നിരക്കില്‍ 25 ബേസിസ് പോയന്റ് കുറവ് വരുത്തിയത്. വരും മാസങ്ങളിലും പണപ്പെരുപ്പനിരക്ക് കൂടാനുള്ള സാധ്യത കണക്കിലെടുത്താണ് നിരക്കില്‍ മാറ്റം വരുത്താതിരുന്നത്.
അസംസ്കൃത എണ്ണവില വര്‍ധിക്കുന്ന സാഹചര്യം വിലക്കയറ്റത്തിന് ഇടയാക്കുമെന്നും ആര്‍ബിഐ വിലയിരുത്തുന്നു. ഡിസംബറില്‍ നടന്ന പോളിസി യോഗത്തില്‍ ഉയരുന്ന പണപ്പെരുപ്പ നിരക്കില്‍ ആര്‍ബിഐ ഗവര്‍ണര്‍ ഉള്‍പ്പെടുന്ന ആറംഗ ധനനയ സമിതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ജൂണ്‍ മാസത്തോടെ പണപ്പെരുപ്പ നിരക്ക് 5.5 ശതമാകുമെന്നാണ് വിപണിയില്‍നിന്നുള്ള വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: