സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ വിവോ പുതിയ വി 7 പ്ലസ് ‘ഇന്‍ഫിനിറ്റ് റെഡ്’ (ഢ7+’കിളശിശലേ ഞലറ”) ലിമിറ്റഡ് എഡിഷന് ഫോണുകള്‍ വിപണിയില്‍. വാലെന്റൈന്‍സ് ഡേ ആഘോഷങ്ങളോട് അനുബന്ധിച്ചാണ് ചുവപ്പ് നിറത്തിലുള്ള പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നത്.
സ്റ്റൈലിലും ലുക്കിലും ഒരു പടി മുന്നില്‍ നില്ക്കുന്ന കനം കുറഞ്ഞ പുതിയ മോഡലുകള്‍ യുവാക്കളെ ആകര്‍ഷിക്കുന്ന ഒന്നാണ് . ഫോണിന്റെ കവറില്‍ ഹൃദയ ചിഹ്നം രേഖപ്പെടുത്തിയിരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
പുതിയ ഡിസൈന്‍, നൂതന സാങ്കേതിക വിദ്യ എന്നിവ പരിചയപ്പെടുത്തുന്ന ഫോണിന് ഉപഭോക്താക്കള്‍ക്കു ഏറ്റവും ആകര്‍ഷകവും സുന്ദരവുമായ രീതിയില്‍ തങ്ങളുടെ പ്രണയം പ്രകടിപ്പിക്കാനുള്ള അവസരമാണ് ഇതിലൂടെ വിവോ നല്‍കുന്നത്.
22,990 രൂപയാണ് പുതിയ മോഡലിന്റെ വില. കേരളത്തിലെ എല്ലാ റീടൈല്‍ ഷോപ്പുകളിലും ലഭ്യമാണ്. 3000 രൂപ എക്സ്ചേഞ്ച് ഓഫര്‍ അടക്കം നിരവധി ആനുകൂല്യങ്ങളുമായി പുതിയ മോഡലുകള്‍ ആമസോണിലും ലഭ്യമാണ്.
കുഞ്ഞന്‍ ഹിറ്റാണ്
ചെറുതും ഭാരം കുറഞ്ഞതുമായ സാധനങ്ങള്‍ കൊണ്ടു നടക്കാനാണ് എല്ലാവര്ക്കും ഇഷ്ടം. അത് ഫോണ്‍ ആയാലും ലാപ്ടോപ്പ് ആയാലും ബാഗ് ആയാലും ഭാരം കുറഞ്ഞതും കൈയില്‍ ഒത്തുങ്ങുന്നതുമായാല് ഏവര്‍ക്കും സന്തോഷമാകും.
ഭൂരിപക്ഷം ആളുകളും ഫോണ്‍ വാങ്ങുമ്പോള്‍ അതിന്റെ ഫീച്ചറുകള്‍ക്കുമൊപ്പം തെരഞ്ഞെടുത്ത ഫോണ്‍ സ്ലിം ആണോ ഭാരമുണ്ടോ എന്നൊക്കെ നോക്കും. എന്നാല്‍ ഇത്തരത്തിലുള്ള ഭാരമില്ലാത്ത വലുപ്പമില്ലാത്ത ഒരു സ്മാര്‍ട്ട് ഫോണിന്റെ എല്ലാവിധ ഗുണങ്ങളോടും കൂടിയ ഒരു കുഞ്ഞന്‍ ഫോണ്‍ വിപണി കീഴടക്കാന്‍ കാത്തിരിക്കുകയാണ്.
ബ്രിട്ടണിലുള്ള ഒരു കമ്പനിയാണ് കുഞ്ഞന്‍ ഫോണിന്റെ സ്രഷ്ടാവ്. ടൈനി ടി 1 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. വെറും 13 ഗ്രാം മാത്രമാണ് ഇതിന്റെ ഭാരം. വലുപ്പത്തില്‍ ചെറുതാണെങ്കിലും 200 എംഎഎച്ച് ബാറ്ററി പവറുണ്ട്. മൂന്ന് ദിവസം വരെ സ്റ്റാന്റ് ബൈ ടൈം ലഭിക്കും. നാനോ സിം കാര്‍ഡാണ് ഇതില്‍ ഉപയോഗിക്കുന്നത്. 0.49 ഇഞ്ചുള്ള ഡിപ്ലേയ്ക്ക് 64 ത 32 പിക്സല്‍ റെസലൂഷനുമുണ്ട്. 32 ജിബി വരെ മെമ്മറി ഉയര്‍ത്തുവാനും സാധിക്കും. കൂടാതെ ബ്ലൂടൂത്തും ലഭ്യമാണ്.
സ്മാര്‍ട്ട് സിയോക്സ്
ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവും ഗുണമേന്മയുള്ള സ്മാര്‍ട്ട് ഫോണായിരിക്കും നിങ്ങള്‍ അന്വേഷിക്കുന്നത്, എന്നാല്‍ അത് നിര്‍ത്തിക്കോളൂ. ഉത്തരം ഇതാണ് ്വശീഃ ന്റെ ്വശീഃ റൗീുശഃ എ1. ആന്‍ഡ്രോയിഡ് 7 ല്‍ 13 ജിഗാഹെഡ്സില്‍ ൂൗമൃറ രീൃല പ്രോസസറിലാണ് ഈ ഫോണിന്റെ പ്രവര്‍ത്തനം. 5 ഇഞ്ച് എച്ച് ഡി ഡിസ്പ്ലേയുള്ളതിനാല്‍ സ്ക്രീനിന് വളരെ വ്യക്തത നല്കുന്നു.
1.280ത 720 പിക്സല്‍
റെസലൂഷനാണുള്ളത്.
2 ജിബി ഇന്റേണല്‍ സ്റ്റോറേജ് കൂടാതെ 10 ജിബി എക്സ്പാറ്റബിള് മെമ്മറിയാണ് ഇതിലുള്ളത്. ഡ്യുവല്‍ ക്യാമറയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 8.2 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും 8 മെഗാപിക്സല്‍ റിയര്‍ ക്യാമറയുമുണ്ട്. 2400 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയുമുള്ള ഈ ഫോണിന് 7499 യാണ് വില.
സൂപ്പറാണ് മോട്ടോ എക്സ് 4
സ്മാര്‍ട്ടായ ആന്‍ഡ്രോയ്ഡ് 8.0 ഒറിയോയുടെ വേറിട്ട അനുഭവം, അതിവേഗത, ദീര്‍ഘ ബാറ്ററി ലൈഫ്, സ്പ്ലിറ്റ് സ്ക്രീന്‍ കേപ്പബിളിറ്റീസ്, സ്മാര്‍ട്ട് ടെക്സ്റ്റ് സെലക്ഷന്, പരിഷ്കരിച്ച നോട്ടിഫിക്കേഷനുകള്‍, കൗശലം നിറഞ്ഞ പാസ് വേഡുകള്ക്കുള്ള ഓട്ടോഫില്‍ ഫ്രെയിംവര്‍ക്ക്, നിങ്ങളുടെ ആപ്പുകളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച അനുവദിക്കാത്ത പുതിയ ഗൂഗിള്‍ പ്ലേ പ്രൊട്ടക്ട് എന്നീ ഗുണങ്ങളോടുകൂടിയ സ്മാര്‍ട്ട് ഫോണ്‍ അത് ഏതാണെനല്ലേ ഇപ്പോള്‍ ചിന്തിക്കുന്നത്. അതാണ് സൂപ്പര്‍ സ്മാര്‍ട്ട് ഫോണ്‍ മോട്ടോ ഃ4. പാസ്വേഡ് ഉപയോഗിച്ച് സംരക്ഷിച്ചിട്ടുള്ള നിങ്ങളുടെ പ്രിയപ്പെട്ട വെബ്സൈറ്റുകള്‍ ഫോണിലോ ലാപ്ടോപ്പിലോ ലളിതമായ ടച്ചിലൂടെ ആക്സസ് ചെയ്യുന്നതിന് സഹായിക്കുന്ന പ്രത്യേക മോട്ടോ കീ ഫീച്ചറും ഫോണിനോടൊപ്പമുണ്ട്.
120ത്ഥ ഫീല്‍ഡ് ഓഫ് വ്യൂ സഹിതമുള്ള മികവുറ്റ സ്നാപ്പുകളെടുക്കാന് സഹായിക്കുന്ന 12ങജ+8ങജ വൈഡ് ആംഗിള്‍ ഡ്യുവല്‍ ക്യാമറയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ പറ്റുന്ന തരത്തിലുള്ള ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്ന ഡ്യുവല്‍ ഓട്ടോ ഫോക്കസ് പിക്സലുകളുള്ള 12ങജ െ്രെപമറി ക്യാമറയും വിസ്മയകരമായ ഡെപ്ത് കേപ്പബിളിറ്റീസുകളുള്ള 120ത്ഥ ഫീല്‍ഡ് ഓഫ് വ്യൂ നല്കുന്ന വൈഡ് ആംഗിള്‍ 8ങജ സെക്കന്‍ഡറി ക്യാമറയുമാണുള്ളത്. ‘സെലക്ടീവ് ഫോക്കസ്’, ‘സ്പോട്ട് കളര്‍’ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. ആധുനിക ക്യാമറ സോഫ്റ്റ്വെയറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
കൂടാതെ, ഫ്ളാഷ് സഹിതമുള്ള 16ങജ ഫ്രണ്ട് ക്യാമറയാല്‍ മോട്ടോഃ4 ഫെയ്സ് ഫില്‍റ്റേഴ്സ്, പനോരമിക് സെല്‍ഫീസ്, ബ്യൂട്ടി മോഡ് തുടങ്ങിയ ന്യൂ ഏജ് ഫീച്ചറുകളും അടങ്ങുന്നതാണ്.
മോട്ടോ ഃ4 ന്റെ 6 ജിബി വേരിയന്റ് ഇന്ത്യയിലുടനീളമുള്ള മോട്ടോ ഹബ്ബുകളിലും ഫ്ളിപ്പ്കാര്‍ട്ടിലും ലഭ്യമാണ്.
മോട്ടോ ഡിസ്പ്ലേയില്‍ നോട്ടിഫിക്കേഷനുകളും അപ്ഡേറ്റുകളും ലളിതവും വേറിട്ടതുമായ രീതിയില്‍ പ്രിവ്യൂ ചെയ്യാം. അതിനാല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാതെ തന്നെ വിവരങ്ങള്‍ അറിയാന്‍ കഴിയും. മ്യൂസിക് പ്ലേ ചെയ്യാനും പോസ് ചെയ്യാനും സാധിക്കും.
ഫോണ്‍ ഉപയോഗിക്കുന്ന ആളുടെ മുഖം സൂചകമാക്കി ഉപയോഗിക്കുകയാണ് അറ്റന്റീവ് ഡിസ്പ്ലേയില്‍. സ്ക്രീന്‍ ഔട്ട് സമയം ദീര്‍ഘിപ്പിക്കുകയോ വേഗത്തിലാക്കുകയോ ചെയ്യാം. ഈ ഫീച്ചറുള്ളപ്പോള് നിങ്ങള്‍ മൊബൈലില്‍ നോക്കിയിരിക്കുന്ന സമയം വരെ മൊബൈല്‍ സ്ക്രീന്‍ ഡിം ആകുകയോ സ്ലീപ് ആകുകയോ ചെയ്യില്ല. മുഖം തിരിച്ചറിയാന്‍ കഴിയാതെ വന്നാല്‍, ബാറ്ററി സേവ് ചെയ്യുന്നതിനായി, ഉടന്‍ സ്ലീപ്പ് മോഡിലേക്ക് പോകും. ഫോണിലെ ബില്‍റ്റ് ഇന്‍ ഐആര്‍ സെന്‍സറുകള്‍ വഴിയാണ് സ്ക്രീനിനു മുന്നിലുള്ള മുഖം തിരിച്ചറിയുന്നത്.
രാത്രിയില്‍ ഓട്ടോമാറ്റിക്കായി ബ്ലൂ ലൈറ്റിനെ ഫില്‍റ്റര്‍ ഔട്ട് ചെയ്ത് സ്ക്രീന്‍ നിറങ്ങളെ വാമര്‍ ടോണുകളാകാനും ഇതിന് കഴിയും.
മോട്ടോ ഃ4 ഉണ്ടെങ്കില്‍ നിങ്ങളുടെ പാസ്വേഡുകള് ഓര്‍മ്മിച്ചു വെക്കുന്നതിനോട് ഗുഡ്ബൈ പറയാം. ഫിംഗര്‍പ്രിന്റ് റീഡറില്‍ ഒന്നു തൊട്ടാല്‍ പാസ്വേഡ് കൊണ്ട് സുരക്ഷിതമാക്കിയ നിങ്ങളുടെ പ്രിയപ്പെട്ട വെബ്സൈറ്റുകള്‍ ഫോണിലോ ലാപ്ടോപ്പിലോ ആക്സസ് ചെയ്യാം. ശക്തമായ എന്‍ക്രിപ്ഷന്‍ ഡേറ്റായുടെ സുരക്ഷ ഉറപ്പാക്കുന്നു. നിങ്ങളുടെ കംപ്യൂട്ടര്‍ അണ്‍ലോക്ക് ചെയ്യാന്‍ വരെ മോട്ടോഃ4 ലെ ഫിംഗര്‍പ്രിന്റ് റീഡര്‍ ഉപയോഗിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: