ആലപ്പുഴ: നഗരത്തിലെ സ്വകാര്യ പാര്‍സല്‍ സര്‍വീസ് ഓഫീസില്‍ 5,500പാക്കറ്റ് (84കിലോഗ്രാം) നിരോധിത ഹാന്‍സ് രഹസ്യ വിവരം കിട്ടിയതനുസരിച്ച് ആലപ്പുഴ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഉനൈസ് അഹമ്മദും, പ്രിവന്റീവ് ഓഫീസര്‍ ഒ. നാസര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ന്മാരായ എ.ബി. ശ്രീകുമാര്‍. എം.സി. ബിനു, കെ.എസ്. ലാല്‍ജി, സുബിന്‍. ബി. എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.
കൊല്‍ക്കത്തയില്‍ നിന്നും തിരുവനന്തപുരം ഭാഗത്തുള്ള വ്യാജ വിലാസത്തിലാണ് ഇവ അയച്ചത്. കൂടുതല്‍ അന്വേഷണത്തിലേ ഇതിനു പിന്നില്‍ ആരെന്നു അറിയൂ. വിപണിയില്‍ ഇതിനു രണ്ടര ലക്ഷം രൂപാ വിലമതിക്കുമെന്ന് എക്‌സൈസ് പറഞ്ഞു.
















