അമ്പലപ്പുഴ: കിസാന്‍ സംഘ് ജില്ലാ പ്രതിനിധി സമ്മേളനം പതിനൊന്നിന് അമ്പലപ്പുഴ ആര്‍എസ്എസ് കാര്യാലയത്തില്‍ നടക്കും. രാവിലെ 10ന് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഇ. നാരായണ്‍കുട്ടി ഉദ്ഘാടനം ചെയ്യും. കിസാന്‍ സംഘ് തകഴി പഞ്ചായത്ത് കാര്യദര്‍ശി കെ. ചെല്ലപ്പന്‍ അദ്ധ്യക്ഷനാകും. സംസ്ഥാന സമിതിയംഗം പി. പ്രസന്നകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ജൈവകൃഷിഭൂമി എന്ന വിഷയത്തില്‍ റിട്ട. കൃഷിഓഫീസര്‍ ശ്രീകുമാരപണിക്കര്‍ ക്ലാസ് നയിക്കും. സംസ്ഥാന സംഘടനാ സെക്രട്ടറി സി.എച്ച് രമേശ് പ്രമേയം അവതരിപ്പിക്കും.
















