ന്യൂദല്‍ഹി: സമുദായ സംഘടനകള്‍ക്ക് നീതി-നിയമവ്യവസ്ഥയ്ക്ക് മേലേ സാമൂഹ്യ നിയമം നടപ്പാക്കാനുള്ള അധികാരം ഇല്ലാതാക്കാന്‍ സുപീം കോടതി. വ്യത്യസ്ത മത- ജാതി വിഭാഗങ്ങളില്‍ പെട്ട ദമ്പതികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സുപ്രീം കോടതി ഉന്നതതല രാഷ്ട്രീയ സമിതി രൂപവല്ക്കരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സമുദായ സംഘടനകള്‍ക്കും നേതാക്കള്‍ക്കും സ്വയം പ്രഖ്യാപിത നിയമ വേദിയാകാനുള്ള അവകാശവും അവസരവും ഇല്ലാതാക്കുകയാണ് സമിതിയുടെ മുഖ്യലക്ഷ്യം.
വിവാഹ ബന്ധങ്ങള്‍ സംരക്ഷിക്കാനും വിവാഹിതര്‍ക്ക് ജീവസുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണിത്. ദുരഭിമാനക്കൊലക്കേസുകളും ആക്രമണങ്ങളും സംബന്ധിച്ച കര്‍ശന നിലപാടും നടപടികളുമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞ കോടതി ഖാപ് പഞ്ചായത്തുകളെ വിമര്‍ശിച്ചു.
നിര്‍ദ്ദിഷ്ട സമിതിക്ക് ഖാപ് പഞ്ചായത്തുകള്‍, രക്ഷിതാക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരുടെ അതിക്രമങ്ങളില്‍നിന്ന് സംരക്ഷണം നല്‍കാനുള്ള നിയമ ബലം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: