Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സര്‍വധര്‍മ സമഭാവനയ്‌ക്ക് ചേരാത്തത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2018, 02:40 am IST
in Vicharam

‘സര്‍വ്വ ധര്‍മ്മ സമഭാവന’ എന്ന പേരില്‍ ഇടതുപക്ഷ സഹയാത്രികരായ സാഹിത്യകാരന്മാരും കലാസാംസ്‌കാരിക മേഖലയിലുള്ളവരും ചേര്‍ന്ന് ഒരു പുതിയ പ്രസ്ഥാനത്തിന് തുടക്കംകുറിക്കുന്നുവത്രെ. വളരെ സ്വാഗതാര്‍ഹമെന്നു മാത്രമല്ല, അവ വൈകിപ്പോയോ എന്ന ഒരു സംശയംകൂടി തോന്നിയാല്‍ തെറ്റുപറയാവതല്ല. ഭാരതത്തിന്റെ യഥാര്‍ത്ഥമായ കാഴ്ചപ്പാടും പാരമ്പര്യവും സര്‍വ്വ ധര്‍മ്മ സമഭാവനയാണല്ലോ. ആയിരക്കണക്കിനു വര്‍ഷം ഈ രാഷ്‌ട്രം അതിജീവിച്ചത് ഈ ഭാവനയൊന്നുകൊണ്ടുമാത്രമാണ്. ആ നിലയ്‌ക്ക് ഈ രാഷ്‌ട്രത്തിന്റെ ഭൗതികവും ആത്മീയവുമായ വളര്‍ച്ചയ്‌ക്ക് ഗുണകരമാവും ഈ ഭാവന. സമഭാവമില്ലാതെ മതഭാവം മാത്രമുള്ളിടങ്ങളിലെ സ്ഥിതി നമുക്കറിയാം. 

1936-ലാണ് അഖിലേന്ത്യാ പുരോഗമന സാഹിത്യ സംഘടന ലഖ്‌നൗവില്‍ ആരംഭിച്ചത്. ഇതിന്റെ കേരളപതിപ്പാണ് 1937ല്‍ ജീവല്‍ സാഹിത്യ സമിതിയായി കേരളത്തില്‍ വന്നത്. ഇതേ സമിതി ആധുനിക രൂപംപൂണ്ടാണ്  1984 ആഗസ്റ്റ് 14 ന് എറണാകുളത്ത് വൈലോപ്പിള്ളി സപ്തതികാലത്ത് പുരോഗമനകലാ സാഹിത്യ സംഘമായി രൂപാന്തരം പ്രാപിച്ചത്.

ഇ.എം.എസ്. നമ്പൂതിരിപ്പാടും പി. ഗോവിന്ദപ്പിള്ളയും പ്രൊഫ. എം.എന്‍. വിജയനും ചേര്‍ന്ന് ‘കാലഘട്ടത്തിന്റെ വെല്ലുവിളികളും എഴുത്തുകാരും’  എന്ന പേരില്‍ പ്രവര്‍ത്തനരേഖയുണ്ടാക്കി പുരോഗമന കലാസാഹിത്യ സംഘത്തിന്റെ 1992-ലെ പെരുമ്പാവൂര്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. ഈ കാലഘട്ടങ്ങളിലൊക്കെ ഇവര്‍ പ്രവര്‍ത്തിച്ചത്  കല കലയ്‌ക്കുവേണ്ടി എന്നും, പിന്നീട് കല ജീവിതത്തിനുവേണ്ടി എന്നും മറ്റുമുള്ള ആശയങ്ങളിലൂന്നിയാണ്. 2007- ല്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സമ്മേളനം ‘സാംസ്‌കാരിക ദേശീയതയ്‌ക്കുപകരം ദേശീയ സംസ്‌കാരം’ എന്ന ബദല്‍ കൊണ്ടുവന്നു. ഇവിടെയാണ് സര്‍വ്വധര്‍മ്മ സമഭാവന ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ബുദ്ധിജീവികളും എഴുത്തുകാരും  ഇരുന്നു ചിന്തിച്ചിട്ടും, നാള്‍ക്കുനാള്‍ എഴുതിയിട്ടും നടക്കാത്ത എന്തോ ചിലതുണ്ടെന്നു വ്യക്തം. പുരോഗമന കലാസാഹിത്യസംഘവും ശാസ്ത്രസാഹിത്യ പരിഷത്തും അമ്പേ പരാജയപ്പെട്ടു എന്നു പരസ്യമായി സമ്മതിക്കുന്നതല്ലേ ഇതിലും നല്ലത്. 

സാംസ്‌കാരിക ദേശീയതയുടെ അന്തര്‍ലീന മഹത്വമാണ് സര്‍വ്വധര്‍മ്മ സമഭാവന. ദേശീയ സംസ്‌കാരം പ്രാദേശികവാദത്തിലധിഷ്ഠിതമായ താത്ത്വികാടിത്തറയിലൂന്നിനില്‍ക്കുമ്പോള്‍, അനേകം വ്യത്യസ്തമായ സാംസ്‌കാരങ്ങള്‍ ഉണ്ടെന്ന് അടിവരയിട്ടുപറയുന്നു. ഭാരതത്തിന്റെ സാംസ്‌കാരികമായ ഏകതാബോധത്തെ തകര്‍ക്കുക തന്നെയായിരുന്നു ലക്ഷ്യം. പക്ഷേ ആശയപരമായും ഘടനാപരമായും തകര്‍ന്നത് തകര്‍ക്കാന്‍ ശ്രമിച്ചവര്‍തന്നെ.

സര്‍വ്വ ധര്‍മ്മസമഭാവന പറയുന്നവരുടെ ലക്ഷ്യമാണ് ബഹുകേമം! സംഘപരിവാര്‍ വളര്‍ച്ചയെ പ്രതിരോധിക്കുകയെന്നതാണത്. മാത്രമല്ല പഴയ മുന്‍വിധികള്‍ ഒഴിവാക്കി മാര്‍ക്‌സിന്റെയും ഗാന്ധിജിയുടെയും അംബേദ്കറുടെയും കീഴാള ജനാധിപത്യമൂല്യങ്ങള്‍ യോജിപ്പിച്ചുകൊണ്ടുള്ള നിലപാടാണത്രെ ഉണ്ടാവുക. ഹിന്ദുത്വ രാഷ്‌ട്രീയത്തില്‍ നിന്ന് ഭാരതത്തെ മോചിപ്പിച്ച് ഇന്ത്യന്‍ ജനതയെ സ്വതന്ത്രരാക്കി മതേതരത്വത്തെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ വീണ്ടെടുക്കുകയും മറ്റുമാണ് ലക്ഷ്യം. ഇതൊക്കെത്തന്നെയല്ലേ പുരോഗമന കലാ സാഹിത്യത്തിന്റെയും ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും മറ്റും ലക്ഷ്യമായവതരിപ്പിച്ചിരുന്നത്?

വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദിയായിരുന്ന മാര്‍ക്‌സ് ധര്‍മ്മത്തെക്കുറിച്ച് പറഞ്ഞതെന്താണെന്നറിയാന്‍ താല്‍പര്യമുണ്ട്. അംബേദ്കറും ഗാന്ധിജിയും  ജനാധിപത്യവാദികളും അതിന്റെ പ്രയോക്താക്കളുമായിരുന്നെന്ന് ഏവര്‍ക്കുമറിയാം. എന്നാല്‍ യഥാര്‍ത്ഥ മാര്‍ക്‌സിയന്‍ ഭരണം നടന്ന ഏതു രാജ്യത്താണ് ജനാധിപത്യം പുലര്‍ന്നിരുന്നത്? സോവിയറ്റ് യൂണിയനും ചൈനയും ക്യൂബയും കൊറിയയും നമുക്ക് സുപരിചിതമാണ്. ‘സര്‍വധര്‍മ സമഭാവന’ എന്ന സംഘടനയുടെ ലക്ഷ്യം വളരെ വ്യക്തമായി പറയുന്നു; ഹിന്ദുത്വരാഷ്‌ട്രീയത്തില്‍നിന്ന്  ഭാരതത്തെ മോചിപ്പിക്കുക. അതിനുള്ള സംഘടനയുടെ പേരാണ് വിചിത്രം- സര്‍വ്വ ധര്‍മ്മ സമഭാവന! അര്‍ത്ഥമില്ലാതെ വാക്ക് നിലനില്‍ക്കുമോ? ചൂടില്ലാത്ത അഗ്‌നിയോ? അതുപോലെയാണ് ഹിന്ദുത്വമില്ലാത്ത സര്‍വ്വ ധര്‍മ്മ സമഭാവന. ഭാരതത്തിന്റെ, ഹിന്ദുത്വത്തിന്റെ മാത്രം പ്രത്യേകതയാണ് സര്‍വ്വധര്‍മ്മ സമഭാവം. ഇത് മതബോധകമല്ല, മതാതീതമാണ്. മതം വൈയക്തികമാണ്. മതം വ്യത്യസ്തമാണെങ്കിലും ധാര്‍മ്മികമായി ഏകമാണ്. 

ഭാരതം സാംസ്‌കാരിക വൈശിഷ്ട്യംകൊണ്ടാണ് അതിജീവിച്ചത്. ഹിന്ദുത്വമാണ് അതിന്റെ അടിസ്ഥാനം. ബുദ്ധന്‍ ജീവിച്ചിരുന്ന കാലത്ത് ഗംഗാതടത്തില്‍ അറുപത്തിനാലിലധികം മതങ്ങളുണ്ടായിരുന്നത്രെ. അവയെയൊക്കെ പെറ്റുപോറ്റി വളര്‍ത്തിയ ഹിന്ദുത്വം, നിരീശ്വരവാദിയായ ചാര്‍വ്വാകനെയും, കണമാണ് പ്രപഞ്ചത്തിന്റെ അടിസ്ഥാനമെന്ന് പറഞ്ഞ കണാദനെയും സൃഷ്ടിച്ചു. അതേ ഹിന്ദുത്വത്തിന്റെ വേരറുക്കാനുള്ള സംഘടനയുടെ പേര് ‘സര്‍വ്വ ധര്‍മ്മ സമ ഭാവന’. ഇതേ ഹിന്ദുത്വത്തിന്റെ മഹത്വംതന്നെയാണ് സ്വാമി വിവേകാനന്ദന്‍ സര്‍വ്വമത സമ്മേളനവേദിയില്‍ ഒന്നേകാല്‍ നൂറ്റാണ്ടുമുമ്പ് ഉദ്‌ഘോഷിച്ചത്. ലോകത്തിന്റെ പല ഭാഗത്തുനിന്നും പീഡിപ്പിക്കപ്പെട്ട് ആട്ടിയോടിപ്പിക്കപ്പെട്ടവര്‍ക്ക് അഭയം കൊടുത്ത മതമെന്നഭിമാനിക്കുന്നുവെന്ന് സാമിജി പറഞ്ഞത് ഇതേ ഹിന്ദുത്വത്തെക്കുറിച്ചാണ്. ധാര്‍മ്മികതയ്‌ക്കെതിരെ പൂതനയായും കാളിയനായും ബകാസുരനായും ശകടാസുരനായും വന്നത് ഒന്നുതന്നെ- ആസുരികത. പേരു മാത്രമാണ് വ്യത്യസ്തം. ലക്ഷ്യം പൂര്‍ത്തീകരിക്കാനായില്ലെന്നു മാത്രമല്ല, ആരെയാണോ എതിര്‍ത്തത് അവരില്‍ ലയിച്ചുചേരേണ്ടിയും വന്നു.

ഗാന്ധിജി, നാരായണഗുരു, അംബേദ്കര്‍ എന്നിവരുടെ ദര്‍ശനങ്ങളെ എല്ലാ ശോഭയോടെയും മടക്കിക്കൊണ്ടുവരാനുംകൂടിയാണത്രെ സര്‍വ്വധര്‍മ്മ സമഭാവന എന്ന സംഘടന. രാമരാജ്യം അനുഭൂതിയാക്കിയ ഗാന്ധിജിയേയും, ശങ്കരന്റെ മതംതന്നെയാണ് നമ്മുടെയും  മതമെന്നു പറഞ്ഞ് ആത്മബോധം തെളിയിക്കാന്‍ സമാജത്തിന് പ്രേരണ നല്‍കിയ നാരായണഗുരുവിനേയും മാര്‍ക്‌സിയന്‍ വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദവുമായി ഘടിപ്പിക്കാമെന്ന കണ്ടെത്തല്‍തന്നെ ഏതോ വഴിപിഴച്ച ചിന്തയുടെ ഫലമാണ്. സര്‍വ്വ ധര്‍മ്മ സമഭാവനയുടെ യഥാര്‍ത്ഥ ലക്ഷ്യം സംഘപരിവാറിന്റെ വളര്‍ച്ചയ്‌ക്ക് തടയിടുകയാണ്. എതിര്‍ക്കാനായി സൃഷ്ടിച്ചതെന്തെങ്കിലും നിലനിന്ന ചരിത്രമുണ്ടോ? ഭാവാത്മക നിലപാടുകള്‍ മാത്രമാണ് ലക്ഷ്യം പൂര്‍ത്തീകരിച്ചത്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി ലേബല്‍ മാറ്റിയൊട്ടിച്ചാലും രുചിക്കുന്നവര്‍ക്കറിയാം.

(ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന

സമിതി അംഗമാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കനത്ത മഴ : സിക്കിമിലെ ചുങ്താങ്-ലാച്ചെൻ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 200 ഓളം വിനോദസഞ്ചാരികൾ കുടുങ്ങി

India

ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ പക്ഷിപ്പനി പടർന്നുപിടിച്ചു: 4,400 കോഴികളെ കൊന്നു, സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി

World

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

India

ഇറാനും യുഎസിനും ഇടയില്‍ മധ്യസ്ഥനായി പാകിസ്ഥാന്‍; പാകിസ്ഥാനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് ജായും മനീഷ് തിവാരിയും

Kerala

യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.