Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മുഴുവൻ പൊങ്ങച്ചം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2018, 02:45 am IST
in Editorial

തലേന്നും പിറ്റേന്നുമായാണ് കേന്ദ്ര-കേരള ബജറ്റുകള്‍ അവതരിപ്പിച്ചത്. കേന്ദ്ര ബജറ്റ് കൃഷിക്കും ആരോഗ്യത്തിനും സാമ്പത്തിക ഉന്നമനത്തിനും ഊന്നല്‍ നല്‍കി പ്രശംസ നേടി. ലോകത്തിലെതന്നെ സാമ്പത്തികശക്തിയാവാനും വികസന മുന്നേറ്റം സൃഷ്ടിക്കാന്‍ പര്യാപ്തമാക്കുന്ന പദ്ധതികളുടെ നീണ്ട പട്ടികതന്നെ കേന്ദ്ര ബജറ്റിലുണ്ട്. അതിനായി നീക്കിയിരിപ്പുമുണ്ട്. എന്നാല്‍ കേരള ബജറ്റ് ആരെയും നിരാശപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്.

മല എലിയെ പ്രസവിച്ചപോലെയാണ് ഡോ. തോമസ് ഐസക് ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയപ്പോള്‍ തോന്നിയത്. ചെലവ് ചുരുക്കലിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ ഒന്നൊന്നായി വെട്ടിച്ചുരുക്കിയ ധനമന്ത്രി, മുന്‍പ് നടത്തിയ പ്രസംഗങ്ങളുടെ ആവര്‍ത്തനമാണ് നടത്തിയത്. പുതിയ കുപ്പിയില്‍ പഴയ വീഞ്ഞ് എന്ന മട്ടില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ മന്ത്രിയുടെ ബഡായിയുടെ അകമ്പടിയോടെയാണെന്നു മാത്രം. നോട്ട് നിരോധനവും ജിഎസ്ടിയും കേരളത്തെ പ്രതിസന്ധിയിലാക്കി എന്നാണ് വിലാപം. ഇവ രണ്ടും കേരളത്തിന് മാത്രമായി കേന്ദ്രം ചെയ്തതല്ല. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇതുമൂലം പ്രതിസന്ധിയല്ല, പ്രയോജനമാണുണ്ടായത്. അതിനര്‍ത്ഥം, കുറ്റം കേരളത്തിന്റേതാകുന്നു എന്നാണ്. ജിഎസ്ടി സംബന്ധിച്ച ഒരു നടപടിയും വേഗത്തിലാക്കാന്‍ കേരളം ശ്രമിച്ചില്ല. അതിന് കേന്ദ്രത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.

പോയകാലത്തെ തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗങ്ങളില്‍ വൈക്കം മുഹമ്മദ് ബഷീറിനെയും എം.ടി. വാസുദേവന്‍നായരേയും ഒഎന്‍വിയേയുമൊക്കെ കൂട്ടുപിടിച്ചിരുന്നു. ഇത്തവണ സുഗതകുമാരി, ബാലാമണിയമ്മ തുടങ്ങിയ മഹതികളെയാണ് ഒപ്പം കൊണ്ടുവന്നത്. ഇടതുമുന്നണി സര്‍ക്കാര്‍ തന്നെത്താന്‍ എന്തുപറഞ്ഞാലും ജനം വിശ്വസിക്കില്ല. അതുകൊണ്ടാവണം പൊതുസമൂഹത്തില്‍ അംഗീകാരമുള്ളവരുടെ തണലില്‍ മേനി പറയാന്‍ തുനിഞ്ഞത്. കഴിഞ്ഞ ബജറ്റിലെ ആകര്‍ഷണം ‘കിഫ്ബി’യായിരുന്നു.  ‘കിഫ്ബി’ വഴിയുള്ള വമ്പന്‍ മൂലധന നിക്ഷേപകുതിപ്പ് വിജയിപ്പിക്കുന്നതിന് 54000 കോടിരൂപയുടെ നിര്‍ദ്ദേശങ്ങളാണ് ഉണ്ടായത്.

ഒരുവര്‍ഷംകൊണ്ട് അതിന്റെ പകുതി ലക്ഷ്യത്തില്‍പോലും എത്തിയില്ല. ‘കിഫ്ബി’യിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്ന നിക്ഷേപം കടംകൊണ്ട് മൂടിയ കേരളത്തിന് കൂനിന്മേല്‍ കുരുവായി മാറുമെന്നുറപ്പാണ്. രണ്ടുലക്ഷത്തിലധികം കോടിയുടെ കടമുള്ള സംസ്ഥാനമാണ് കേരളം. ആളോഹരി കടം 60000 രൂപയായി. പലിശ കൊടുക്കാന്‍ കടം വാങ്ങുന്ന സര്‍ക്കാര്‍ ‘കിഫ്ബി’ നിക്ഷേപത്തിന് നല്‍കേണ്ടത് വര്‍ദ്ധിച്ച പലിശയാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ‘കിഫ്ബി’ വഴി സൃഷ്ടിക്കാവുന്ന ഭാവിയിലെ ബാദ്ധ്യതകളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നാണ് ധനമന്ത്രി നല്‍കുന്ന ഉറപ്പ്. എല്ലാം ശരിയാകുമെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും പറഞ്ഞതൊന്നും നടന്നില്ലെന്ന് ജനത്തിനറിയാം.

കെഎസ്ആര്‍ടിസി കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ്. അതിന്ന് അന്ത്യശ്വാസം വലിക്കുകയാണ്. നാല്‍ക്കവലയിലാണ് സര്‍ക്കാരുകള്‍ ആ സ്ഥാപനത്തെ കൊണ്ടുചെന്നിട്ടത്. കട്ടപ്പുറത്ത് നില്‍ക്കുകയാണ് സ്വപ്‌നങ്ങളും സങ്കല്‍പങ്ങളും. പെന്‍ഷന്‍കാരുടെ  ജീവിതമാകട്ടെ വഴിമുട്ടി നില്‍ക്കുന്നു. ആറുപേര്‍ ഇതിനകം ആത്മഹത്യചെയ്തു. മറ്റ് പലരും ആത്മഹത്യാ മുനമ്പിലാണ്. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന തോന്നല്‍ ഇവര്‍ക്കിന്ന് ഇല്ലേയില്ല. ഇവര്‍ക്ക് ഒരു പ്രതീക്ഷയും ബജറ്റ് നല്‍കുന്നില്ല.

ആരോഗ്യ, സ്ത്രീശാക്തീകരണരംഗത്ത് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ പേരുമാറ്റി സ്വന്തമാക്കാനുള്ള വ്യഗ്രതയില്‍, എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണ് ഇടതു സര്‍ക്കാര്‍. മാറിയ കാലഘട്ടത്തിന്റെ സാഹചര്യങ്ങളും സൗകര്യങ്ങളും ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ ഒരു പദ്ധതിയും ചൂണ്ടിക്കാട്ടാനില്ല. വരട്ടുതത്വം മുറുകെപ്പിടിച്ച് പരിഷ്‌ക്കാരത്തിന് മുതിരാത്ത ഒരു പിന്തിരിപ്പന്‍ ബജറ്റാണിതെന്ന് ആര്‍ക്കും ബോദ്ധ്യമാകും. ഐസക്കിന്റെ പൊങ്ങച്ചമാണ് ബജറ്റ് പ്രസംഗത്തില്‍ മുഴച്ചുനില്‍ക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കനത്ത മഴ : സിക്കിമിലെ ചുങ്താങ്-ലാച്ചെൻ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 200 ഓളം വിനോദസഞ്ചാരികൾ കുടുങ്ങി

India

ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ പക്ഷിപ്പനി പടർന്നുപിടിച്ചു: 4,400 കോഴികളെ കൊന്നു, സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി

World

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

India

ഇറാനും യുഎസിനും ഇടയില്‍ മധ്യസ്ഥനായി പാകിസ്ഥാന്‍; പാകിസ്ഥാനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് ജായും മനീഷ് തിവാരിയും

Kerala

യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.