Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വിളിച്ചു വരുത്തുന്ന വികസനമുരടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2018, 02:45 am IST
in Editorial

സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകാന്‍ രണ്ടു മാസം മാത്രം ബാക്കിനില്‍ക്കേ സംസ്ഥാനത്തെ പദ്ധതി നടത്തിപ്പുകളില്‍ നേരിടുന്നത് ഗുരുതരമായ മരവിപ്പാണ്.  പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാന ശരാശരി 44.77 ശതമാനം മാത്രമാണ്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ പദ്ധതി നിര്‍വഹണത്തിന്റെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. വികേന്ദ്രീകൃത ആസൂത്രണത്തിന്റെയും വികസനത്തിന്റെയും മാതൃകകളെക്കുറിച്ച് ഏറെ സംസാരിക്കുമ്പോഴാണ് യഥാര്‍ത്ഥ വസ്തുതകള്‍ കണ്ണുതുറപ്പിക്കുന്നത്.  ഭൂരഹിതരും ഭവനരഹിതരും തൊഴില്‍ രഹിതരും ഏറെയുള്ള കേരളത്തില്‍ ഇവര്‍ക്കുവേണ്ടി കൊട്ടിഘോഷിച്ച്  പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പിലായില്ലെന്നതാണ് കണക്കുകളിലെ സൂചന. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിലും ഉണ്ടായ നിര്‍വഹണ പരാജയത്തെയാണ് ഈ സൂചനകള്‍ കാണിക്കുന്നത്.  കക്ഷിരാഷ്‌ട്രീയ തര്‍ക്കങ്ങളില്‍പ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസനപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നാന്‍ ജനപ്രതിനിധികള്‍ക്കാവുന്നില്ല.

പദ്ധതി യഥാസമയം തയ്യാറാക്കുന്നതില്‍ വരുന്ന കാലതാമസമാണ് വികസനത്തെ മുരടിപ്പിക്കാനുള്ള മറ്റൊരു കാരണം. എസ്റ്റിമേറ്റ്, പ്ലാന്‍, സ്‌കെച്ച്, പ്രോജക്ട് എന്നിവ തയ്യാറാക്കി യഥാസമയം സാങ്കേതിക അനുമതി ലഭിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധവയ്‌ക്കുന്നില്ല.  സാങ്കേതികാനുമതി ലഭിച്ച പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിക്കുന്നില്ല. പദ്ധതിക്ക് അനുവദിച്ച പണം ലാപ്‌സാവുകയും  ചെയ്യുന്നു. പ്രാദേശിക വികസനത്തിന് അഞ്ചു വര്‍ഷത്തെ  പദ്ധതികള്‍ നേരത്തെ തയ്യാറാക്കി വയ്‌ക്കുകയും മുന്‍ഗണനാടിസ്ഥാനത്തില്‍ അവ പ്രാവര്‍ത്തികമാക്കുകയും ചെയ്യണമെന്ന ആസൂത്രണ വിദഗ്‌ദ്ധരുടെ നിരന്തരമായ ആവശ്യം അവഗണിക്കപ്പെടുകയാണ്. ഓരോ വര്‍ഷവും അതത് ഭരണസമിതികളുടെ താല്‍പ്പര്യത്തിനനുസരിച്ച് മുന്‍ഗണനാക്രമം പോലും പാലിക്കാതെ തയ്യാറാക്കുന്ന പദ്ധതികളാണ് നടപ്പിലാകാതെ പോകുന്നത്. 2010 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഇഎംഎസ് ഭവന പദ്ധതി ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നുവെന്നത് വികസനത്തിന്റെ രാഷ്‌ട്രീയ മുഖം എത്ര വികൃതമാണെന്നതിന്റെ തെളിവാണ്. ജനങ്ങളുടെ ആവശ്യമല്ല, രാഷ്‌ട്രീയ ആവശ്യമാണ് പരിഗണിക്കപ്പെടുന്നത്.

ആവശ്യമായ ജീവനക്കാരുടെ അഭാവം പദ്ധതി നടത്തിപ്പിനെ ഏറെ ബാധിക്കുന്നുണ്ട്.  ഗ്രാമപഞ്ചായത്ത് മുതല്‍ എഞ്ചിനീയറിങ് വിഭാഗത്തിലെ വരെ ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ സര്‍ക്കാരിന്റെ  ഭാഗത്തു നിന്ന് നടപടികളുണ്ടാവുന്നില്ല. താല്‍ക്കാലിക ജീവനക്കാരെ  ഉപയോഗിച്ച് മിനിമം ആവശ്യങ്ങള്‍ നിര്‍വഹിക്കാനാണ് നീക്കം. താല്‍ക്കാലിക ജീവനക്കാര്‍ക്ക് പദ്ധതി നടത്തിപ്പിന് അംഗീകാരം നല്‍കാന്‍ കഴിയാത്തത്, പദ്ധതി നിര്‍വഹണത്തില്‍ ഉണ്ടാകാവുന്ന വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആളില്ലാത്തത് തുടങ്ങി ഗുരുതരമായ പ്രശ്‌നങ്ങളാണ് ഇത് സൃഷ്ടിക്കുന്നത്.

പദ്ധതികള്‍ക്കാവശ്യമായ പണം അനുവദിക്കുന്നതില്‍ വരുന്ന കാലതാമസം പദ്ധതി നടത്തിപ്പിനെ സാരമായി ബാധിക്കുന്നു. ഗഡുക്കളായാണ് പണം അനുവദിക്കുന്നത്. എല്ലാം ശരിയായാലും ആവശ്യമായ പണം ലഭിക്കാത്തതുകൊണ്ട് പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നു.  അവഗണിക്കപ്പെട്ട വിധവകള്‍, ഭൂരഹിതര്‍, ഭവനരഹിതര്‍ തുടങ്ങിയ ദരിദ്രജനവിഭാഗങ്ങളാണ് ഇതിന്റെ ദുരന്തം ഏറ്റുവാങ്ങേണ്ടിവരുന്നത്. ഗ്രാമസഭകള്‍ അംഗീകരിച്ച പദ്ധതികള്‍ പഞ്ചായത്ത് ഭരണസമിതികള്‍ അട്ടിമറിക്കുന്നത് കേരളത്തില്‍ പതിവായി മാറിയിരിക്കുന്നു. വികസന രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഭരണഘടനയിലെ  73, 74 ഭേദഗതി മൂലമുണ്ടായ വികേന്ദ്രീകൃതാസൂത്രണത്തിന്റെ ആത്മാവിനെത്തന്നെ ഇല്ലാതാക്കുന്നതാണ് ഗ്രാമസഭകളെ മറികടക്കുന്ന ഈ ജനാധിപത്യ വിരുദ്ധ മനോഭാവം.

കൊട്ടിഘോഷിക്കപ്പെട്ട് പ്രഖ്യാപിക്കുന്ന വികസന പദ്ധതികള്‍ ഏട്ടിലെ പശുവായി മാറുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വികസനത്തന്റെ ചാലകശക്തിയാവണമെങ്കില്‍ ഈ മേഖലയിലെ കക്ഷിരാഷ്‌ട്രീയ തിമിരത്തിന് അന്ത്യമുണ്ടാവണം. മുന്നണികളുടെ മാറ്റം വികസനത്തെ മുരടിപ്പിക്കുന്നതാകരുത്. ഏത് മുന്നണി ഭരിച്ചാലും വികസനത്തിന് മുന്‍ഗണന നല്‍കുന്ന വികസന രാഷ്‌ട്രീയത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിമാറിക്കൊടുക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

News

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

Kerala

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

Kerala

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.