Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മനുഷ്യത്വം ഇല്ലാതാവുന്നോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2018, 02:45 am IST
in Editorial

മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസത്തിന് ചൂണ്ടിക്കാണിക്കാറുള്ളത് മനുഷ്യത്വമാണ്. എന്താണ് മനുഷ്യത്വം എന്ന് മുഴുവനായി വിശദീകരിക്കാനാവില്ലെങ്കിലും എന്തല്ല എന്നു പറയാനാവും. സ്‌നേഹം, കനിവ്, ആര്‍ദ്രത, അനുതാപം, സഹാനുഭൂതി, ദയ, കൈത്താങ്ങ് തുടങ്ങിയവയൊക്കെ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഒരു വികാരമാണത്. ശാസ്ത്രവും സാങ്കേതികതയും എത്രയൊക്കെ വികസിച്ചാലും, വിശ്വവിശാലതയിലേക്കുയര്‍ന്നാലും മനുഷ്യത്വമില്ലെങ്കില്‍ ഒരു പ്രയോജനവുമില്ല എന്നതത്രേ ശ്രദ്ധേയമായ വസ്തുത. അത് വിളിച്ചോതുന്നതാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഉണ്ടായ ദുരന്തവും തദനുബന്ധമായ സംഭവഗതികളും.

ജോലി തേടിയെത്തിയ ഒരു മധ്യവയസ്‌കന്‍ നഗരഹൃദയത്തിലെ ഒരു ലോഡ്ജിനു മുകളില്‍ നിന്ന് തലചുറ്റി താഴെ വീണപ്പോള്‍ അത് കണ്ടുനില്‍ക്കുകയല്ലാതെ കൈത്താങ്ങ് നല്‍കാന്‍ ആരും തയ്യാറായില്ല. ചെറുപ്പക്കാര്‍ കൂട്ടംകൂടി നിന്ന് ദുരന്തം കണ്ട് ആസ്വദിക്കുമ്പോഴാണ് ഒരമ്മയും മകളും ആ വഴി വന്നതും, പ്രാണന്റെ തുടിപ്പുള്ള അയാളെ ആശുപത്രിയിലെത്തിക്കാന്‍ അങ്ങേയറ്റത്തെ പരിശ്രമം നടത്തിയതും. താണുകേണപേക്ഷിച്ചിട്ടും വാഹനങ്ങളും യാത്രക്കാരും സഹായത്തിനെത്തിയില്ല എന്നത് ഏറെ ഞെട്ടലുണ്ടാക്കുന്നതായിപ്പോയി. നമ്മള്‍ സാക്ഷരത നേടിയെന്നും സംസ്‌കാരസമ്പന്നരായെന്നും പറയുന്നതില്‍ ഒരര്‍ത്ഥവുമില്ല എന്നല്ലേ ഇതില്‍നിന്ന് തെളിയുന്നത്? അത്യാവശ്യ കാര്യത്തിന് ഇറങ്ങിത്തിരിച്ച അഡ്വ. ആര്‍. രഞ്ജിനിയും മകള്‍ വിഷ്ണുപ്രിയയും അതൊക്കെ മറന്ന് ഒരു ജീവന്‍ നിലനിര്‍ത്താന്‍ തങ്ങളാലാവുന്നതൊക്കെ ചെയ്യുകയായിരുന്നു. അവരുടെ പരിശ്രമങ്ങളെ എത്ര പ്രശംസിച്ചാലും മതിയാവുകയില്ല. അവര്‍ മാതൃകയാണെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി സംഭവത്തില്‍ സമൂഹം കാണിച്ച നെറികേടില്‍ ഞെട്ടലും രേഖപ്പെടുത്തുകയുണ്ടായത് ഉചിതമായി.

പത്ത് പുരുഷന്മാര്‍ക്ക് തുല്യയാണ് ഒരു സ്ത്രീയെന്ന് അടുത്തിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. അത്തരം പൗരുഷത്തിന്റെ മാതൃഭാവമാണ് കൊച്ചിയിലെ അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകനായ ലക്ഷ്മിനാരായണന്റെ പത്‌നിയുമായ രഞ്ജിനിയും മകളും സമൂഹത്തിന് മുമ്പാകെ വച്ചത്. നിരാശ്രയനായി കിടക്കുന്ന ഒരാളെ ഏതോ കുടുംബം കാത്തിരിക്കുന്നുണ്ടാവാമെന്നും ആ കണ്ണീരിന്റെ വേദന സ്വയം അറിഞ്ഞ് അതിന് പ്രതിവിധി ചെയ്യണമെന്നും അവര്‍ മനസ്സില്‍ ഉറപ്പിച്ചതിന്റെ പ്രതിഫലനമാണ് ആ സദ്പ്രവൃത്തി.

വിദ്യാഭ്യാസം വിവേകത്തിലേക്ക് എത്തില്ലെന്നതിന്റെ സൂചകമാണ് ദുരന്തത്തിനു നേരെ മുഖംതിരിച്ച ജനങ്ങള്‍. അപകടത്തില്‍പ്പെട്ടവരെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കാന്‍ സ്വയംസന്നദ്ധരായി ജനങ്ങള്‍ രംഗത്തുവരണമെന്നും അത്തരക്കാരെ കേസിന്റെ നൂലാമാലയില്‍ കുടുക്കില്ലെന്നും സുപ്രീംകോടതിയുടെ വരെ നിരീക്ഷണമുണ്ടായിട്ടും ഇങ്ങനെ സംഭവിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹം ആത്മവിമര്‍ശനം നടത്തി മനുഷ്യത്വത്തിലേക്ക് ഉയരണമെന്നാണ് ഇത്തരുണത്തില്‍ ഞങ്ങള്‍ക്കു പറയാനുള്ളത്. എല്ലാ വികസനവും മനുഷ്യത്വത്തിന്റെ മൂശയിലൂടെ പോയില്ലെങ്കില്‍ യാന്ത്രികമായിപ്പോവുമെന്ന് ആര്‍ക്കാണ് അറിയാത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

Kerala

ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ ; എം എ ബേബി അടക്കം അറസ്റ്റിൽ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കേന്ദ്രം നടപടി തുടങ്ങി

India

കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവ് 50,000 രൂപയ്‌ക്ക് കൂട്ടുകാർക്ക് വിറ്റു; 10 ദിവസം കൂട്ടബലാത്സംഗത്തിനിരയായി, പോലീസ് കണ്ടെത്തിയത്..

India

രാജ്യത്തെ ഞെട്ടിച്ച ലഹരിവേട്ട! പാകിസ്ഥാനിൽ നിന്നെത്തിയ 1,150 കോടിയുടെ രാസലഹരി പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും

പുതിയ വാര്‍ത്തകള്‍

ബിജെപി/എൻഡിഎ നിയമസഭാ കക്ഷി നേതാവായി ബി ബി ഗോപകുമാർ എംഎൽഎ, അഭിനന്ദനങ്ങളുമായി രാജീവ് ചന്ദ്രശേഖർ

മതപ്രീണനം മൂലം മമതയുടെ പതനം പൂർത്തിയായി: തൃണമൂലിന്റെ 50 എംഎൽഎമാരും 20 എംപിമാരും ബിജെപിയിലേക്ക് വരാൻ തയ്യാർ

പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെ അപലപിച്ച് എം.കെ സ്റ്റാലിൻ

പിണറായിയുടെ വസതിക്കു മുന്നിൽ വൻ പ്രതിഷേധവുമായി സിപിഎം: കേന്ദ്രസേനയ്‌ക്ക് നേരെ ഹെൽമെറ്റും കുപ്പിയും കല്ലുമെറിഞ്ഞ് സഖാക്കൾ

ED ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ച് സിപിഎം; ഇത്തവണ പോഞ്ഞിക്കര പോസ്റ്റ് ഓഫീസ് രക്ഷപെട്ടെന്ന് സോഷ്യൽ മീഡിയ

മീനാക്ഷി ശേഷാദ്രി തിരിച്ചെത്തി; 30 വർഷങ്ങൾക്ക് ശേഷം, അവസരങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് വീഡിയോ സന്ദേശം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: രണ്ട് പേർ കൂടി പിടിയിൽ , ലാത്തൂരിലെ ഡോക്ടറെയും പൂനെയിലെ കോച്ചിംഗ് അധ്യാപകനെയും സിബിഐ കസ്റ്റഡിയിലെടുത്തു

ഡികെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും, അടുത്ത ആഴ്‌ച്ച സത്യപ്രതിജ്ഞ: നിർണ്ണായക നീക്കങ്ങൾ

കോൺഗ്രസുമായി ഡീൽ ഉണ്ടാക്കാൻ മോദിക്ക് വേറെ പണിയില്ലേ; റെയ്ഡ് രാഷ്‌ട്രീയപ്രേരിതമാണെന്ന് ആരോപണം പരിഹാസ്യം: വി.മുരളീധരൻ

മതമൗലികവാദികൾക്ക്  വഴങ്ങി പാകിസ്ഥാനിലെ പഞ്ചാബ് സർക്കാർ : ലാഹോറിലെ ഇസ്ലാംപുരിന്റെ പേര് കൃഷ്ണ നഗർ എന്ന് പുനർനാമകരണം ചെയ്യില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.