Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇതോ പിണറായി പറയുന്ന ശാസ്ത്രീയത?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2018, 02:40 am IST
in Vicharam

ശാസ്ത്രവിരുദ്ധത പ്രചരിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളജില്‍ കേരള ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കുകയുണ്ടായി. ശാസ്ത്രത്തെ സംരക്ഷിക്കാന്‍ വലിയൊരു ജനകീയ പ്രസ്ഥാനം ഉണ്ടാകേണ്ടിയിരിക്കുന്നു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പുതിയ സമരമുഖം തുറക്കണം. അത്തരം സമരങ്ങള്‍ക്കും ബോധവല്‍ക്കരണങ്ങള്‍ക്കുമുള്ള അധികാരം നമ്മുടെ ഭരണഘടന നല്‍കുന്നുണ്ട് എന്നൊക്കെ പിണറായി പറയുകയുണ്ടായി. 

ഇത് ബുദ്ധിശൂന്യനായ ഏതോ ഒരാള്‍ മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്ത പ്രസംഗമാണ്. ഇങ്ങനെ പറയുന്നത് ആരെയെങ്കിലും അവഹേളിക്കാനോ താഴ്‌ത്തിക്കെട്ടാനോ അല്ല. ശാസ്ത്രീയം അല്ലാത്തത് ഏതാണ്, ശാസ്ത്രീയമായത് ഏതാണ് എന്നൊക്കെ വിശദീകരിക്കുന്ന ഒരു പ്രഭാഷണം നടത്തിക്കൂടായിരുന്നോ മുഖ്യമന്ത്രിക്ക്. 

ഇ. കെ. നായനാര്‍ നിയമസഭാ കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തപ്പോള്‍ രാവിലെ മൂന്ന് മണിക്ക് വാസുദേവന്‍ നമ്പൂതിരി എന്നയാളെക്കൊണ്ട് ഗണപതി ഹോമം നടത്തിച്ചിരുന്നു. വി.എസ്. അച്യുതാനന്ദന്‍ കുഞ്ഞുങ്ങളെ ഹരിശ്രീ ഗണപതയേ നമഃ എന്നെഴുതിച്ചിട്ടുണ്ട്. പിണറായി വിജയനും ഹരിശ്രീ ഗണപതയേ നമഃ എന്നെഴുതിച്ചിട്ടുണ്ട്. കെ.ആര്‍. ഗൗരിയമ്മ ഡിവൈഎഫ്‌ഐയുടെ സമ്മേളനത്തിലെത്തി ഭാഗവതം വായിക്കണം, ഭഗവദ്ഗീത പഠിക്കണം എന്നൊക്കെ പറയുകയുണ്ടായി. കോടിയേരി ബാലകൃഷ്ണന്‍ വീട്ടില്‍ ശത്രുസംഹാര പൂജ നടത്തിയിരുന്നു. കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂരില്‍ പുഷ്പാഞ്ജലി നടത്തി. ശബരിമലയിലും കുറേയധികം കാര്യങ്ങള്‍ ചെയ്തു. ഇതൊക്കെയാണോ ശാസ്ത്രവിരുദ്ധം? 

കമ്യൂണിസ്റ്റുകാരനായിട്ടുള്ള ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ശബരിമലയിലെ കന്നിമൂലയില്‍ ശാസ്താവിന് അഹിതമായിട്ടുള്ളത് ഒന്നുംതന്നെ ചെയ്യില്ല, അവിടെ മാലിന്യം കത്തിക്കുന്ന ഇന്‍സിനറേറ്റര്‍ ഉണ്ടാക്കില്ല എന്ന് പറഞ്ഞതാണോ പിണറായി ശാസ്ത്രവിരുദ്ധമായി കാണുന്നത്? മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനായിരുന്ന പി.ഗോവിന്ദപ്പിള്ള സത്യസായി ബാബയുടെ പുട്ടപര്‍ത്തിയിലെ ആശ്രമത്തില്‍ ചെന്ന് ഇവിടെയാണ് യഥാര്‍ത്ഥ സോഷ്യലിസമുള്ളതെന്ന് പറഞ്ഞതോ? കണ്ണൂരുകാരനായ സിപിഎം നേതാവ് ഇ.പി. ജയരാജന്‍ ക്ഷേത്രങ്ങളെല്ലാം ഊര്‍ജ്ജ കേന്ദ്രങ്ങളാണെന്ന് പറയുകയുണ്ടായി. മന്ത്രി കെ.ടി. ജലീലും ജി. സുധാകരനുമൊക്കെ ശബരിമലയില്‍ ചെന്നിട്ട് ഇനി എല്ലാവര്‍ഷവും തങ്ങള്‍ ഇവിടെ വരുമെന്നാണ് പറഞ്ഞത്. ജി.സുധാകരന്‍ ഭാഗവത സപ്താഹം ഉദ്ഘാടനം ചെയ്യുകവരെ ഉണ്ടായിട്ടുണ്ട്. 

പിണറായി വിജയന്റെ വീട്ടില്‍ തെയ്യവും നാഗാരാധനയുമുണ്ട്. ഇത് ശാസ്ത്രീയമാണോ? അദ്ദേഹത്തിന്റെ മക്കള്‍ ലളിതാസഹസ്രനാമവും ദേവീമാഹാത്മ്യവുമൊക്കെ പഠിച്ചിട്ടുള്ളതായി കേട്ടിട്ടുണ്ട്. അമൃത യൂണിവേഴ്‌സിറ്റിയിലാണ് പഠിച്ചത്. അവിടേക്ക് അയച്ചതുതന്നെ ശാസ്ത്രവിരുദ്ധമല്ലേ? വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ കണ്ണൂരിലുള്ള പരമേശ്വരന്‍ നമ്പൂതിരി മാഷിന്റെ അടുത്ത്് ജ്യോതിഷം കൃത്യമായി നോക്കി 11 മണിക്ക് നടത്തേണ്ട സത്യപ്രതിജ്ഞ രണ്ടു മണിയിലേക്ക് മാറ്റുകയുണ്ടായി. 

എല്ലാ കമ്യൂണിസ്റ്റുകാര്‍ക്കും അമ്പലത്തില്‍പ്പോകാം. ക്ഷേത്രഭരണസമിതിയുടെ പ്രസിഡന്റും സെക്രട്ടറിയുമൊക്കെ ആവാം. അവര്‍ക്ക് ആരാധന നടത്താം. ഇതിലേതാണ് ശാസ്ത്രവിരുദ്ധം എന്ന് മുഖ്യമന്ത്രിക്ക് പറയാമായിരുന്നില്ലേ? കോഴിയറുക്കല്‍ പാലക്കാട്ട് ഇപ്പോഴും നടക്കുന്നുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കുത്തകയായിട്ടുള്ള മാടായിക്കുന്ന് ദേവീക്ഷേത്രത്തില്‍ ഇപ്പോഴും ആടിനെയറുക്കല്‍ എല്ലാ വെള്ളിയാഴ്ചയും രാത്രി 11 മണിക്ക് നടക്കുന്നുണ്ട്.  സിപിഎമ്മുകാര്‍ മാത്രം ഭരിക്കുന്ന പറശ്ശിനിക്കടവ് മുത്തപ്പന് കള്ള് നിവേദിക്കുകയും, ആയിരക്കണക്കിന് പേര്‍ അത് കുടിക്കുകയും ചെയ്യുന്നുണ്ട്. ഇതിലേതാണ് ശാസ്ത്രവിരുദ്ധമെന്ന് പിണറായിക്ക് പറയാന്‍ കഴിയുക? 

 ശാസ്ത്രവിരുദ്ധം, ഭരണഘടനാവിരുദ്ധമെന്നൊക്കെ പറയുന്നവര്‍ ഭരണഘടനയനുസരിച്ച് ദേശീയ പതാക ഉയര്‍ത്തുന്നത് തടയാന്‍ ഉത്തരവിറക്കുന്നവരാണ്! ഭരണഘടനയെക്കുറിച്ച് പറയുന്നവര്‍ അത് പഠിച്ചിട്ടുള്ളവരാവണം. അവനവന്‍ ജീവിതത്തില്‍ പാലിക്കാത്ത ഭരണഘടനാ തത്വങ്ങള്‍ ബാക്കിയുള്ളവരെ കാണിച്ചുകൊടുത്തിട്ട് എന്തുകാര്യം? ആണവ ശാസ്ത്രജ്ഞനായ രാജാ രാമണ്ണ തികഞ്ഞ അദ്വൈത വാദിയായിരുന്നു. അദ്ദേഹത്തെ ദ്വൈതവാദിയാക്കണോ? ശ്രീനാരായണ ഗുരുദേവന്‍ ആത്മീയതയുടെ പരമകാഷ്ഠയിലാണ് 27 ക്ഷേത്രങ്ങള്‍ സ്വന്തം കൈകൊണ്ടും, 14 ക്ഷേത്രങ്ങള്‍ ശിഷ്യന്മാരെക്കൊണ്ടും സ്ഥാപിച്ചത്. ഗുരുദേവന്‍ 61 കീര്‍ത്തനങ്ങള്‍ രചിക്കുകയുമുണ്ടായി. അനുകമ്പാദശകത്തില്‍ ഒരു വരിയില്‍ മുത്തുനബിയെക്കുറിച്ചും, അരവരിയില്‍ യേശുവിനെക്കുറിച്ചും പറയുന്നതൊഴിച്ചാല്‍ ബാക്കിയുള്ളതു മുഴുവന്‍ ഹൈന്ദവമാണ്. ഗുരുദേവന്‍ ചെയ്തതല്ലേ ശാസ്ത്രീയമെന്ന് ചിന്തിച്ചുനോക്കുക. 

ശാസ്ത്രീയതയെക്കുറിച്ചൊക്കെ പ്രസംഗിക്കുമ്പോള്‍ കേട്ടുനില്‍ക്കുന്നവര്‍ക്ക് ഉദാഹരണങ്ങള്‍ പറഞ്ഞുകൊടുക്കണം.  സ്വന്തം പാര്‍ട്ടിക്കാരും തലതൊട്ടപ്പന്മാരും തലതൊടാത്ത അപ്പന്മാരുമൊക്കെ  ചെയ്തുകൂട്ടിയിട്ടുള്ള പലതും ഇന്നത്തെ ചെറുപ്പക്കാര്‍ ചോദ്യം ചെയ്യുന്നുണ്ടല്ലോ. 

എന്തിനാണ് ഇ.കെ. നായനാര്‍ ഒരിക്കല്‍ ഗണപതിഹോമം നടത്തിച്ചത്? ചക്കുളത്തുകാവില്‍ നാരീപൂജ നടത്താന്‍ പോകുന്നവരല്ലേ മുഖ്യമന്ത്രിയുടെ കൂട്ടത്തിലുള്ളത്? നമ്മുടെ പൈതൃകത്തില്‍ പറയാത്തത്, ശാസ്ത്രീയം അല്ലാത്തത്, യുക്തിപരം അല്ലാത്തത് നിര്‍ത്താന്‍ എന്തുകൊണ്ട് ശ്രമിക്കുന്നില്ല. ഈശ്വരന്റെതന്നെ സൃഷ്ടിയായ കോഴിയേയും ആടിനേയും അറുക്കുന്നത് നിര്‍ത്തണം. കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കില്ലെന്ന് പറഞ്ഞ് ചില മതക്കാര്‍ ഉറഞ്ഞുതുള്ളുന്നതും നിര്‍ത്തണം. 17 കോടി ആടുകളെ ബക്രീദിന്റെ പേരില്‍ കൊല്ലുന്നത് നിര്‍ത്തണം. ഗാനശുശ്രൂഷ, രോഗചികിത്സ, സംഗീതവിരുന്ന് എന്നും മറ്റും പറഞ്ഞ് ചതിക്കലും വഞ്ചിക്കലുമൊക്കെ നടത്തുന്നത് നിര്‍ത്തണം. കള്ള് നിവേദ്യം നിര്‍ത്തണമെന്ന് പറഞ്ഞുകൂടേ. 

തെറ്റിദ്ധരിക്കരുത്, ജ്യേഷ്ഠന്റെ സ്ഥാനത്തിരുന്നുകൊണ്ടാണ് ഞാന്‍ അങ്ങയെ പേര് വിളിക്കുന്നത്. അങ്ങ് എന്തു പ്രസംഗിക്കണമെന്ന് പറയാന്‍, എഴുതിത്തരാന്‍ ഞാന്‍ വരാം. ഒന്നേകാല്‍ ലക്ഷം രൂപ ശമ്പളമൊന്നും വേണ്ട. തിരുവനന്തപുരത്ത് എന്റെ വീടും അങ്ങ് താമസിക്കുന്ന സ്ഥലവും തമ്മില്‍ ഓട്ടോ റിക്ഷയ്‌ക്ക് 50 രൂപയില്‍ സഞ്ചരിക്കാവുന്ന ദൂരമേയുള്ളൂ. അതിന്റെ പൈസയും ഞാന്‍ കൊടുത്തോളാം. മൈക്കിന്റെ മുന്‍പില്‍നിന്ന് എന്തെങ്കിലുമൊക്കെ പറയുന്നതിനു പകരം എണ്ണിയെണ്ണി പറയേണ്ടത് ഞാന്‍ എഴുതിത്തരാം. കമ്യൂണിസത്തിന്റെ കാഴ്ചപ്പാടിലൂടെ എഴുതിത്തരാം. ‘സവര്‍ണ്ണ മൂരാച്ചി ഫാസിസ്റ്റു’കളുടെ കാഴ്ചപ്പാടിലൂടെയല്ല. 

സ്വന്തം പാര്‍ട്ടിയിയുടെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ബ്രാഹ്മണനെപ്പോലെയാണ് ജീവിക്കുന്നതെന്ന് അങ്ങേക്ക് അറിയാമോ? അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായിരുന്ന എസ്.എ. ഡാങ്കെ ഗംഗയില്‍ കുളിക്കുന്നതിനെ എതിര്‍ത്ത നിങ്ങള്‍ ഇപ്പോള്‍ ഗംഗയില്‍ കുളിക്കാന്‍ പോകുന്നത് എന്തിനാണ്? സന്ദീപാനന്ദഗിരിയുടെ കൂട്ടത്തില്‍ തീര്‍ത്ഥാടനത്തിന് സിപിഎം മുഖപത്രമായ ‘ദേശാഭിമാനി’യിലെ പത്രപ്രവര്‍ത്തകന്റെ കുട്ടിയെയാണ് അയച്ചത്-ഹരിദ്വാറിലേക്ക്.  ക്യാമ്പില്‍ ആ കുട്ടി മരിക്കുകയും ചെയ്തു.  ഏറ്റവുമൊടുവില്‍ ഡിവൈഎഫ്‌ഐയുടെ സമ്മേളനത്തില്‍ ശ്രീകൃഷ്ണന്‍ ജഗദ്ഗുരുവാണെന്ന് പറഞ്ഞ് ഫ്‌ളെക്‌സ് അടിച്ച് പ്രകടനം നടത്തിയില്ലേ. എന്തിനായിരുന്നു അത്?

ഇപ്പോള്‍ ആര്‍എസ്എസിനെപ്പോലെ ശാഖ തുടങ്ങിയിട്ടുണ്ട്, സന്തോഷമേയുള്ളൂ. പക്ഷേ എതിര്‍ക്കാനും പുച്ഛിക്കാനും അവഹേളിക്കാനും പ്രതിഷേധിക്കാനുമൊക്കെയായി ഇതൊക്കെ തുടങ്ങിയാല്‍ എത്ര ദിവസം നില്‍ക്കുമെന്നുകൂടി ആലോചിക്കണം. അവനവന്റെ പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും നോക്കണം. വെറുതെ ഓരോന്ന് ചിന്തിക്കുക. എന്നിട്ട് അവിടെയും ഇവിടെയും എവിടെയും തൊടാതെ  പ്രസംഗിക്കുകയല്ല വേണ്ടത്. പത്രത്തില്‍ വരാന്‍വേണ്ടി പ്രസംഗിക്കരുത്. 

ഭരണകാലാവധി തീരാന്‍ ഇനിയുമുണ്ടല്ലോ രണ്ടുമൂന്ന് വര്‍ഷം. ഒരു റഫറന്‍സും എനിക്ക് വേണ്ട. അങ്ങ് ഏത് പരിപാടിക്കാണ് പോകുന്നതെന്ന് മാത്രം പറഞ്ഞാല്‍ മതി. ഇനി എന്നെ വിളിച്ചിട്ട് അങ്ങ് ഉപദേശം ചോദിച്ചുവെന്ന് പറഞ്ഞ് കൂട്ടത്തിലുള്ളവര്‍ വല്ലവരും പ്രശ്‌നം ഉണ്ടാക്കുമെന്ന പേടിയും വേണ്ട. ഇ-മെയില്‍ അയച്ചാല്‍ മതി. ഞാന്‍ അങ്ങേക്ക് ഇ-മെയില്‍വഴി ഉത്തരം തരാം. ഞാന്‍ എവിടെയാണെങ്കിലും മൊബൈലില്‍ കമ്പോസ് ചെയ്തിട്ട്  പ്രസംഗിക്കേണ്ട വിഷയം പറഞ്ഞുതരാം. ഇന്ന് മോദിയെ ലോകം ആരാധിക്കുന്നപോലെ പിണറായി വിജയനെകേരളം മാത്രമല്ല, ഭാരതം മുഴുവന്‍ ആരാധിക്കുന്ന നിലയിലേക്ക് ഉയരാം. ഞാന്‍ ഒപ്പമുണ്ട്. അങ്ങ് നല്ല മനുഷ്യനെപ്പോലെ നല്ല രീതിയില്‍ സംസാരിക്കുക.  നല്ല കാര്യങ്ങള്‍ ചെയ്യുക. ഞാനുണ്ട് കൂടെ. 

ഞാന്‍ വലിയ മഹാനൊന്നുമാണെന്ന് പറയുകയല്ല, ഒരു കാര്യം ഉറപ്പാണ്. ഇന്റര്‍നാഷണല്‍ അവാര്‍ഡിന് എന്നേയും, അമേരിക്കയിലിരുന്ന് ഇന്ത്യയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയേയും, എന്‍ഐഎസ്‌സിയുടെ വളരെ പ്രഗത്ഭനായ ഡയറക്ടറേയും ഗ്ലോബല്‍ ലീഡേഴ്‌സ് ഫൗണ്ടേഷന്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ഒരു ഔദ്യോഗിക പദവിയും ഇല്ലാതെ തെരഞ്ഞെടുത്തതാണ്. ഞാന്‍ ഒരു ശുപാര്‍ശയ്‌ക്കും പോയില്ല. അങ്ങനെ ഗ്ലോബല്‍ ലീഡേഴ്‌സ് ഫൗണ്ടേഷന്‍ എന്നെ തെരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ അങ്ങേക്ക് ഉപദേശം തരാന്‍ മറ്റ് ഒന്നേകാല്‍ ലക്ഷം മേടിക്കുന്നവരേക്കാള്‍ യോഗ്യന്‍ ഞാന്‍ തന്നെയാണ്. ഞാന്‍ വരാന്‍ തയ്യാറുമാണ്.  ഞാന്‍ അങ്ങയെ വിളിക്കില്ല. കാരണം ഇടിച്ചുകേറുന്ന ശീലം എനിക്കില്ല. അങ്ങ് ഏറ്റവും മുകളിലല്ലേ. താഴേയുള്ളവനെ വിളിക്കുന്നതില്‍ വലിയ കുഴപ്പമൊന്നുമില്ലല്ലോ. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

Kerala

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

India

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

Kerala

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇടത് പക്ഷ മന്ത്രിമാരായ ശിവന്‍കുട്ടി, അനില്‍, വാസവന്‍ എന്നിവര്‍ (വലത്ത്) നാന്‍ പെറ്റ മകനേ...അഭിമന്യുവിന്‍റെ മൃതദേഹത്തില്‍ തൊട്ട് പൊട്ടിക്കരയുന്ന അമ്മ (ഇടത്ത്)
Kerala

അഭിമന്യുവിന്റെ ശവസംസ്കാരച്ചടങ്ങില്‍ ഇടത് മന്ത്രിമാരായ ശിവന്‍കുട്ടിയും വാസവനും; അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

പ്രശോഭ് ദളിത് യുവതിയെ പീഢിപ്പിച്ചത് വ്യക്തിപരമെന്ന് പറഞ്ഞ് പിഷാരടി, കേസില്‍ ഇടപെടാന്‍ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ; ഡി​ജി​പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി

ജിംനേഷ്യത്തില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

കേരളത്തിൽ ലവ് ജിഹാദ് സംഭവങ്ങൾ സർക്കാർ അവഗണിച്ചു ; തനിക്ക് മോശം അനുഭവം ഉണ്ടായപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ലെന്നും ആർ ശ്രീലേഖ

‘ശവംതൂക്കികളെ’ വെളുപ്പിക്കാന്‍ സ്വരാജ് യാതൊരു മടിയും കാണിച്ചില്ല- വി.കുഞ്ഞികൃഷ്ണന്‍

വയനാട് മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

ഇസ്ലാമിസ്റ്റുകളുടെയും, കോൺഗ്രസിന്റെയും എതിർപ്പുകൾ തള്ളി യോഗി  : 2500 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകും

തീവ്രവാദ ഭീഷണി നിലനിൽക്കുന്നു , ഇക്കൂട്ടർ ഒത്തുചേർന്നാൽ സ്ഥിതി വഷളാകും ; പാരീസിൽ ഇസ്ലാമിക സംഘടനയുടെ യോഗം തടഞ്ഞ് ഫ്രഞ്ച് സർക്കാർ

തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു, വിളവങ്കോട് സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറി ടി ടി പ്രവീണ്‍, എതിരിടുന്നത് വിജയധരണിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.