കല്‍പ്പറ്റ: വയനാട് ജില്ലയിലെ മാനന്തവാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കര്‍ഷക കൂട്ടായ്മയായ വേ ഫാമിനെ മികച്ച ഉല്പാദക കമ്പനിയായും പടിഞ്ഞാറത്തറ ഫാര്‍മേഴ്സ് ക്ലബ്ബിനെ മികച്ച ഫാര്‍മേഴ്സ് ക്ലബ്ബായും തെരഞ്ഞെടുത്തു.
നബാര്‍ഡിന് കീഴില്‍ കേരളത്തില്‍ 105 ഉല്പാദക കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ പതിനൊന്നെണ്ണം വയനാട്ടിലാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വേ ഫാം കമ്പനിയില്‍ അഞ്ഞൂറിലധികം കര്‍ഷകര്‍ അംഗങ്ങളാണ്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് അവാര്‍ഡുകള്‍ വിതരണം ചെയ്തു. നബാര്‍ഡ് എജിഎം എന്‍.എസ്. സജികുമാര്‍, വേ ഫാം ചെയര്മാന് ഹരിഹരന്, ഡയറക്ടര്‍ പദ്മിനി ശിവദാസ്, ഗീത വിജയന്, ജിഷ എന്നിവര്‍ ചേര്‍ന്ന് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: