Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

രാഷ്‌ട്രീയ വിരോധം വികസനം മുടക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2018, 02:45 am IST
in Editorial

ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള വിഭാഗങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതിയെത്തിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ദീനദയാല്‍ ഉപാധ്യായ ഗ്രാമജ്യോതി യോജന (ഡിഡിയുജെവൈ) പദ്ധതിപ്രകാരം സംസ്ഥാനത്ത് 85,226 വീടുകള്‍ വൈദ്യുതീകരിക്കാന്‍ കഴിഞ്ഞുവെന്നത് വലിയൊരു  നേട്ടമാണ്. ഈ പദ്ധതിയുടെ ചെലവിന്റെ 60 ശതമാനത്തിലേറെ കേന്ദ്രസര്‍ക്കാര്‍ വഹിക്കുമ്പോള്‍ 30 ശതമാനം സാമ്പത്തിക സ്ഥാപനങ്ങളില്‍നിന്ന് വായ്‌പയെടുക്കാം. 10ശതമാനം മാത്രമാണ് വൈദ്യുതിബോര്‍ഡിന്റെ വിഹിതം. 485.37 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ചത്. ഗുജറാത്ത് കേന്ദ്രമാക്കിയുള്ള ഇലക്ട്രിക്കല്‍ റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് അസോസിയേഷനാണ് സംസ്ഥാനത്തെ പദ്ധതി നടത്തിപ്പിന്റെ ചുമതല. ലൈനുകളുടെ ശേഷി വര്‍ധിപ്പിക്കല്‍, ട്രാന്‍സ്‌ഫോമറിന്റെ പ്രാപ്തി കൂട്ടല്‍, ഉപഭോക്തൃ മീറ്ററുകള്‍ സ്ഥപിക്കലും കേടായവ മാറ്റലും, പുതിയ ലൈനുകള്‍ സ്ഥാപിക്കല്‍ എന്നിവയുള്‍പ്പെടുന്ന പദ്ധതി കൃഷിച്ചെലവ് കുറയ്‌ക്കല്‍, ചെറുകിട വ്യവസായങ്ങളുടെ വളര്‍ച്ച, ഇന്റര്‍നെറ്റ്-ബാങ്കിങ് സേവനങ്ങള്‍ തുടങ്ങിയവയും ലക്ഷ്യമിടുന്നു.

മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നാണ് 2015 ല്‍ തുടക്കമിട്ട ഡിഡിയുജിജെവൈ. 76,000 കോടി രൂപയാണ് പദ്ധതി വിഹിതം. ഇതില്‍ 63,000 കോടി  കേന്ദ്രമാണ് വഹിക്കുന്നത്. 14,680 കോടി രൂപ വിവിധ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചുകഴിഞ്ഞു. ഇതില്‍ 5,827 കോടിയും ബീഹാറിനാണ്. മറ്റ് പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും ഈ പദ്ധതി ഉപയോഗിച്ച് ആയിരക്കണക്കിന് ഗ്രാമീണ ഭവനങ്ങളില്‍ വൈദ്യുതി എത്തിച്ചുകഴിഞ്ഞു. എന്നാല്‍ ഖേദകരമെന്നു പറയട്ടെ, കേരള സര്‍ക്കാര്‍ ഈ പദ്ധതിയോട് മതിയായ താല്‍പ്പര്യം കാട്ടുന്നില്ല. വൈദ്യുതി എത്തിക്കേണ്ട വീടുകളുടെ എണ്ണം എത്രയെന്ന് കേന്ദ്രസര്‍ക്കാര്‍ പലതവണ ആവശ്യപ്പെട്ടിട്ടും വളരെ വൈകിയാണ് സംസ്ഥാനം വിവരങ്ങള്‍ നല്‍കിയത്. സ്വാഭാവികമായും ഇത് പദ്ധതി നടത്തിപ്പ് വൈകാന്‍ ഇടയാക്കി. ഗ്രാമീണ വികസനത്തിന്റെ വാതിലുകള്‍ കൊട്ടിയടയ്‌ക്കുകയായിരുന്നു ഇതിലൂടെ.

പത്ത് വര്‍ഷത്തെ കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഭരണം അങ്ങേയറ്റം ജനവിരുദ്ധമായിരുന്നു. വികസനത്തിനും ജനക്ഷേമത്തിനും വിനിയോഗിക്കേണ്ട പണം അഴിമതിക്കാരായ ഭരണ-രാഷ്‌ട്രീയ നേതാക്കള്‍ കട്ടുമുടിച്ചു. ഈ രീതിക്ക് അടിമുടി മാറ്റം വരുത്തുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തത്. അഴിമതി തുടച്ചുനീക്കുക മാത്രമല്ല, നികുതിപ്പണം രാജ്യത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും ചെലവഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഇതിനെ സ്വാഗതം ചെയ്യുന്നതിനു പകരം നുണകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേരളം ഭരിക്കുന്ന ഇടതുമുന്നണിയാവട്ടെ കേന്ദ്രാവിഷ്‌കൃത വികസന പദ്ധതികള്‍ അട്ടിമറിക്കാനാണ് നോക്കുന്നത്. ഈ പദ്ധതികളുടെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിയാല്‍ അവര്‍ ബിജെപിക്കും നരേന്ദ്ര മോദിക്കും അനുകൂലമായി വോട്ടുചെയ്യുമെന്ന ഭയമാണ് സിപിഎമ്മിനും കോണ്‍ഗ്രസിനും. പ്രധാനമന്ത്രി ഗ്രാമീണ റോഡ് നിര്‍മാണം, കൃഷി സിഞ്ചായ് യോജന എന്നീ പദ്ധതികളോടും സംസ്ഥാന സര്‍ക്കാര്‍ മുഖം തിരിച്ചു. ഇതിനിടെയാണ് ഡിഡിയുജിജെവൈ പദ്ധതിപ്രകാരം എണ്‍പതിനായിരത്തിലേറെ വീടുകള്‍ വൈദ്യുതീകരിച്ചു എന്ന വാര്‍ത്ത വന്നിരിക്കുന്നത്. അന്ധമായ ബിജെപി വിരോധം മാറ്റിവച്ചാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുന്ന നിരവധി കാര്യങ്ങള്‍ നടപ്പാക്കാനാവുമെന്നാണ് ഇത് കാണിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

Kerala

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

India

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

Kerala

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇടത് പക്ഷ മന്ത്രിമാരായ ശിവന്‍കുട്ടി, അനില്‍, വാസവന്‍ എന്നിവര്‍ (വലത്ത്) നാന്‍ പെറ്റ മകനേ...അഭിമന്യുവിന്‍റെ മൃതദേഹത്തില്‍ തൊട്ട് പൊട്ടിക്കരയുന്ന അമ്മ (ഇടത്ത്)
Kerala

അഭിമന്യുവിന്റെ ശവസംസ്കാരച്ചടങ്ങില്‍ ഇടത് മന്ത്രിമാരായ ശിവന്‍കുട്ടിയും വാസവനും; അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

പ്രശോഭ് ദളിത് യുവതിയെ പീഢിപ്പിച്ചത് വ്യക്തിപരമെന്ന് പറഞ്ഞ് പിഷാരടി, കേസില്‍ ഇടപെടാന്‍ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ; ഡി​ജി​പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി

ജിംനേഷ്യത്തില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

കേരളത്തിൽ ലവ് ജിഹാദ് സംഭവങ്ങൾ സർക്കാർ അവഗണിച്ചു ; തനിക്ക് മോശം അനുഭവം ഉണ്ടായപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ലെന്നും ആർ ശ്രീലേഖ

‘ശവംതൂക്കികളെ’ വെളുപ്പിക്കാന്‍ സ്വരാജ് യാതൊരു മടിയും കാണിച്ചില്ല- വി.കുഞ്ഞികൃഷ്ണന്‍

വയനാട് മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

ഇസ്ലാമിസ്റ്റുകളുടെയും, കോൺഗ്രസിന്റെയും എതിർപ്പുകൾ തള്ളി യോഗി  : 2500 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകും

തീവ്രവാദ ഭീഷണി നിലനിൽക്കുന്നു , ഇക്കൂട്ടർ ഒത്തുചേർന്നാൽ സ്ഥിതി വഷളാകും ; പാരീസിൽ ഇസ്ലാമിക സംഘടനയുടെ യോഗം തടഞ്ഞ് ഫ്രഞ്ച് സർക്കാർ

തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു, വിളവങ്കോട് സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറി ടി ടി പ്രവീണ്‍, എതിരിടുന്നത് വിജയധരണിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.