ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്്ലി ഐസിസി ഏകദിന ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കോഹ്ലിക്ക് 876 പോയിന്റുണ്ട്. നാലു പോയിന്റു പിന്നിലുള്ള ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന് എ ബി ഡിവില്ലിയേഴ്സാണ് രണ്ടാം സ്ഥാനത്ത്.
അതേസമയം, ടെസ്റ്റ് ക്രിക്കറ്റില്‍ ഏക്കാലത്തെയും മികച്ച കളിക്കാരുടെ റാങ്കിങ്ങില്‍ കോഹ്ലി വിന്‍ഡീസിന്റെ ഇതിഹാസ താരം ബ്രയാന്‍ ലാറയെ മറികടന്നു. ജോഹന്നസ്ബര്‍ഗ് ടെസ്റ്റിലെ മികച്ച പ്രകടനത്തിന് 12 പോയിന്റു ലഭിച്ചതോടെ കോഹ്ലിക്ക് 912 പോയിന്റായി. ലാറയ്ക്ക് 911 പോയിന്റാണുള്ളത്. ഏക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ ഓസീസിന്റെ ഇതിഹാസമായ ഡോണ്‍ ബ്രാഡ്മാനാണ് (961) മുന്നില്‍.
നിലവില്‍ ടെസ്റ്റ് ബാറ്റ്്സ്മാന്മാരുടെ റാങ്കിങ്ങില്‍ കോഹ്്ലി രണ്ടാം സ്ഥാനത്താണ്. ഓസീസിന്റെ നായകന് സ്റ്റീവ് സ്മിത്തിനാണ് ഒന്നാം സ്ഥാനം – 947 പോയിന്റ്.
അടുത്തമാസം ഒന്നിനാരംഭിക്കുന്ന ദക്ഷിണാഫ്രിക്ക – ഇന്ത്യ ഏകദിന പരമ്പരയില്‍ മികവ് നിലനിര്‍ത്തിയാലേ കോഹ്ലിക്ക് ഒന്നാം റാങ്കില്‍ തുടരാനാകൂ. നിറം മങ്ങിയാല്‍ എബി ഡിവില്ലിയേഴ്സ് മുന്നില്‍ കയറും.
ഇന്ത്യയുടെ രോഹിത് ശര്‍മ ഏകദിന ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ 816 പോയിന്റോടെ നാലാം സ്ഥാനം നേടി. അതേസമയം ഇന്ത്യയുടെ മുന്‍ നായകന് എം എസ് ധോണി ഒരു സ്ഥാനം പിന്നോട്ടുപോയി. 729 പോയിന്റുള്ള ധോണി നിലവില്‍ പതിമൂന്നാം സ്ഥാനത്താണ്. ആദ്യ പതിനഞ്ച് റാങ്കിലുള്‍പ്പെടുന്ന മറ്റൊരു ഇന്ത്യന്‍ താരം ശിഖര്‍ ധവാനാണ്. 726 പോയിന്റോടെ 14-ാം സ്ഥാനത്ത് നില്ക്കുന്നു.
ഏകദിന ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ദക്ഷിണാഫ്രിക്കയുടെ ഇംറാന്‍ താഹിര്‍ 743 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യയുടെ ജസ്പ്രീത് ബുംറ 728 പോയിന്റോടെ മൂന്നാം റാങ്ക് നേടി. അക്ഷര്‍ പട്ടേല്‍ പത്താം റാങ്കിലെത്തി-643 പോയിന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: