പദ്മവിഭൂഷണ്‍
1 പി. പരമേശ്വരന്‍( ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍, ഹൈന്ദവ നവോത്ഥാനത്തില്‍ നിസ്തുല പങ്കു വഹിച്ച ദാര്‍ശനികന്‍, ഗ്രന്ഥകാരന്‍, വിദ്യാഭ്യാസ വിചക്ഷണന്‍)
2 ഇളയരാജ( സംഗീത സംവിധായകന്‍)
3 ഗുലാം മുസ്തഫ ഖാന്‍( ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍)
പദ്മഭൂഷണ്‍
1 ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം
വലിയ മെത്രാപ്പോലീത്ത ( മാര്‍ത്തോമാ സഭാ
പരമാചാര്യന്‍, ഗ്രന്ഥകാരന്‍, )
2 പങ്കജ് അദ്വാനി (ബില്ലാര്‍ഡ്‌സ് കളിക്കാരന്‍)
3 മഹേന്ദ്രസിങ്ങ് ധോനി( പ്രമുഖ ക്രിക്കറ്റ് താരം,
ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നു)
4 അലക്‌സാണ്ടര്‍ കടാക്കിന്‍( 12 വര്‍ഷം ഇന്ത്യയിലെ റഷ്യന്‍ നയതന്ത്ര പ്രതിനിധിയായിരുന്നു. 2017ലെ റിപ്പബ്‌ളിക് ദിന പരേഡില്‍ പങ്കെടുക്കേണ്ടതായിരുന്നു. അന്ന് രാവിലെ ദല്‍ഹിയില്‍ വച്ച് മരണമടഞ്ഞു.’)
5 രാമചന്ദ്രന്‍ നാഗസ്വാമി( പ്രമുഖ ചരിത്രകാരന്‍, തമിഴ്‌നാട്ടിലെ ക്ഷേതങ്ങളിലെ ലിഖിതങ്ങളെപ്പറ്റി ആഴത്തില്‍ പഠിച്ച് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. പുരാവസ്തു വകുപ്പ് ഡയറക്ടറായിരുന്നു.
6 വേദ പ്രകാശ് നന്ദ( നിയമവിദഗ്ധന്‍, ഡെന്‍വര്‍ തോംസണ്‍ യൂണി. നിയമ പ്രൊഫസര്‍,
7 ലക്ഷ്മണ്‍ പൈ( പ്രശസ്ത ചിത്രകാരന്‍, ഗോവ കോളേജ് ഓഫ് ആര്‍ട്‌സ് മുന്‍ പ്രിന്‍സിപ്പാള്‍
8 അരവിന്ദ് പരീഖ്( ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍, പ്രമുഖ സിതാര്‍ വാദകന്‍)
9 ശാരദാ സിന്‍ഹ( ബീഹാറില്‍ നിന്നുള്ള നാടന്‍ പാട്ടുകാരി.
പദ്മ ശ്രീ
പദ്മശ്രീ ലഭിച്ചവരില്‍ രണ്ടു മലയാളികളാണ് ഉള്ളത്.
ലക്ഷ്മിക്കുട്ടി( തിരുവനന്തപുരം കല്ലാര്‍ മൊട്ടമൂട് ആദിവാസി ഊരിലെ നാട്ടുവൈദ്യ. വൈദ്യരമ്മയെന്നാണ് ജനങ്ങള്‍ വിളിക്കുന്നത്.അഞ്ഞൂറിലേറെ പാരമ്പര്യ മരുന്നുകള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നയാളാണ് വിതുരയിലെ ലക്ഷ്മിക്കുട്ടിയമ്മ,
ഡോ.എം ആര്‍ രാജഗോപാല്‍( സാന്ത്വന( പാലിയേറ്റീവ്) ചികില്‍സയുടെ പ്രചാരകന്‍,
തിരുവനന്തപുരത്തെ വേദന വിമോചന കേന്ദ്രം ഡയറക്ടര്‍. വേദനാ സംഹാരിയായ മോര്‍ഫീനുള്ള നിയമപരമായ വിലക്കുകള്‍ നീക്കിയതില്‍ അദ്ദേഹത്തിനുള്ള പങ്ക് അതുല്യമാണ്.
പ്രമുഖ ബാഡ്മിന്റന്‍ താരം കിഡംബി ശ്രീകാന്ത്, ടിബറ്റന്‍ നാട്ടുവൈദ്യ വിദഗ്ധനും സന്യാസിയുമായ എയേശി ദോദന്‍, കര്‍ണ്ണാടകയിലെ മിഡ്‌വൈഫ് സുലഗത്തി നരസമ്മ, നേത്രരോഗവിദഗ്ധന്‍ സന്തുക്ക് റൂയിത്ത് നാടോടി നൃത്ത വിദഗ്ധ വിജയല്ഷ്മി നവനീത്കൃഷ്ണന്‍, ടെന്നീസ് താരം സോംദേവ് വര്‍മ്മന്‍, എന്നിവരടക്കം വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച 73 പേര്‍ക്കാണ് പദ്മശ്രീ നല്‍കിയത്.
















