കാക്കനാട്: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ ജില്ലയില്‍ വര്‍ണാഭമായി. രാവിലെ 8.30ഓടെ പരേഡ് ഗ്രൗണ്ടിലെത്തിയ വ്യവസായ കായിക യുവജനക്ഷേമ മന്ത്രി എ.സി. മൊയ്തീനെ, കലക്ടര്‍ മുഹമ്മദ് വൈ.സഫീറുളള, കൊച്ചി സിറ്റി പോലീസ് മേധാവി എം.പി.ദിനേശ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ദേശീയപതാക ഉയര്‍ത്തിയ ശേഷം മന്ത്രി പരേഡ് പരിശോധിച്ചു.
സിറ്റി പോലീസ് ജില്ല ഹെഡ്ക്വാര്‍ട്ടേഴ്‌സ്, റൂറല്‍ പോലീസ് ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ്, സിറ്റി ലോക്കല്‍ പോലീസ്, സിറ്റി വനിതാ പോലീസ്, 21 കേരള ബറ്റാലിയന്‍ എന്‍സിസി സീനിയര്‍ ഡിവിഷന്‍, 21 ബറ്റാലിയന്‍ എന്‍സിസി സീനിയര്‍ വിംങ്, സീ കേഡറ്റ് കോര്‍പ്‌സ് സീനിയര്‍ ഡിവിഷന്‍, എറണാകുളം, തേര്‍ഡ് കേരള ബറ്റാലിയന്‍ എന്‍സിസി എയര്‍സ്‌ക്വാഡ്രണ്‍, എറണാകുളം, എക്‌സൈസ്, എറണാകുളം, 7 കേരള ബറ്റാലിയന്‍ എന്‍സിസി നേവല്‍ വിംങ് എന്നീ സായുധ പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു.
ഫയര്‍& റെസ്‌ക്യൂ സര്‍വീസ്, സീ കേഡറ്റ് കോര്‍പ്‌സ് ജൂനിയര്‍ ഡിവിഷന്‍ (ഗേള്‍സ് ആന്‍ഡ് ഗേള്‍സ്) കസ്റ്റംസ് കേഡറ്റ് കോര്‍പ്‌സ് ഗവ. ബോയ്‌സ് ആന്‍ഡ് ഗേള്‍സ് ഹൈസ്‌കൂള്‍ നോര്‍ത്ത് പറവൂര്‍, സെന്റ് ആല്‍ബര്‍ട്‌സ് ഹൈസ്‌കൂള്‍, എംആര്‍എസ് കീഴ്മാട്, എറണാകുളം ഗവ.ഗേള്‍സ് എച്ച് എസ് എസ്, ഗവ.ഗേള്‍സ് എച്ച് എസ്, മൂക്കന്നൂര്‍ എന്നിവിടങ്ങളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗങ്ങളും, പാലാരിവട്ടം സെന്റ് വിന്‍സെന്റ് ഡിപോള്‍ ഇഎംയുപിഎസിലെ ജൂനിയര്‍ റെഡ്‌ക്രോസ് വിഭാഗവും ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ്, ഞാറള്ളൂര്‍ ബത്‌ലഹേം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ ഗൈഡ്‌സും, ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് പ്ലാറ്റൂണിലെ സ്‌കൗട്ട്‌സുമാണ് ആയുധമില്ലാത്ത പ്ലാറ്റൂണുകളില്‍ അണിനിരന്നത്.
എംഎല്‍എമാരായ പി.ടി.തോമസ്, ജോണ്‍ ഫെര്‍ണാണ്ടസ്, മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സെന്റ് എം. പോള്‍, കൊച്ചി റേഞ്ച് പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ് സാക്കറെ, ഡിസിപി കറുപ്പസ്വാമി, അസിസ്റ്റന്റ് കളക്ടര്‍ ഈശ പ്രിയ, എഡിഎം എം.കെ. കബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരേഡിനുശേഷം സിവില്‍സ്റ്റേഷനിലെ ഗാന്ധിപ്രതിമയില്‍ മന്ത്രിയും എംഎല്‍എമാരും ജില്ലാ കളക്ടറും ഹാരാര്‍പ്പണം നടത്തി. ജില്ല ഹെഡ്ക്വാര്‍ട്ടേഴ്‌സ് കൊച്ചി സിറ്റി റിസര്‍വ് ഇന്‍സ്‌പെക്ടര്‍ കെ.എം ജോസഫ് ആയിരുന്നു പരേഡ് കമാണ്ടര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: