എല്ലാ ദിവസവും വൈകീട്ട് ആറിന് സ്റ്റേഡിയം ബൈപ്പാസ് റോഡിലുള്ള ഫോര്‍ എന്‍ സ്ക്വയര്‍ ഹാളിലാണ് പരിപാടിയെന്ന് സംഗീതോത്സവം കോ-ഓര്‍ഡിനേറ്ററും കേന്ദ്ര സാംസ്കാരിക ഉപദേശക സമിതി അംഗവുമായ പ്രൊഫസര്‍ എം. ബാലസുബ്രഹ്മണ്യം,പാലക്കാട് മണി അയ്യര്‍ സ്മാരക ഫൗണ്ടേഷന് സെക്രട്ടറി കെ. എല്‍. വി.നാരായണന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രമുഖ മൃതംഗ വാദകന്‍ ഡോക്ടര്‍ ടി.കെ.മൂര്‍ത്തി സുപ്രസിദ്ധ തബല വാദകന്‍ സുരേഷ് തല്വാല്കര് എന്നിവര്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസങ്ങളില്‍ നടക്കുന്ന സംഗീത ഉത്സവത്തില്‍ ദക്ഷിണ, ഉത്തര ഭാരതത്തിലെ പ്രഗത്ഭരായ സംഗീത വാദ്യ കുലപതികള്‍ പരിപാടി അവതരിപ്പിക്കും. പ്രൊഫ.പൊന്‍കുന്നം രാമചന്ദ്രന്റെ കര്‍ണാടക സംഗീത കച്ചേരിയാണ് ആദ്യ പരിപാടി. ഏഴുമുതല്‍ സുരേഷ് തല്വാല്കര് നയിക്കുന്ന ലയ ലഹരി. എട്ടിന് ടി.കെ.മൂര്‍ത്തിയും സംഘവും അവതരിപ്പിക്കുന്ന സിംഹനന്ദന ലയവിന്യാസം.
രണ്ടാം ദിവസം മദ്ദള വിദ്വാന് കലാമണ്ഡലം പ്രകാശ് നയിക്കുന്ന അവനദ്ധ വാദ്യ പഞ്ചമം എന്ന പ്രത്യേക പരിപാടി അരങ്ങേറും ഏഴുമണിക്ക് ധനജ്ജയ ഹെഗ്ഡേ അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി കച്ചേരി. തുടര്‍ന്ന് രുദ്രപട്ടണം ആര്.എസ് രമാകാന്ത് അവതരിപ്പിക്കുന്ന ശാസ്ത്രീയ സംഗീത കച്ചേരി. സമാപന ദിവസം മഹാരാഷ്ട്രയില്‍ നിന്നുമുള്ള സബീര്ഖാന് സാരംഗി കച്ചേരി അവതരിപ്പിക്കും.തുടര്‍ന്ന് പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളേജ് മുന്‍ പ്രിന്‍സിപ്പലും മൃദംഗ വിദ്വാനുമായ പ്രൊഫസര്‍ എം. ബാലസുബ്രഹ്മണ്യം അവതരിപ്പിക്കുന്ന ലയ സമന്വയം. കൊല്‍ക്കട്ടയില്‍ നിന്നുമുള്ള പാര്‍ത്ഥാ ബോസിന്റെ സിത്താര്‍ കച്ചേരിയോടെ പരിപാടി സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: