കാക്കനാട്: ജില്ലയിലെ കുടുംബശ്രീ തദ്ദേശ സഥാപന തലത്തിലെ സിഡിഎസ് തെരഞ്ഞെടുപ്പ് പരാതി പ്രളയത്തോടെ പൂര്‍ത്തിയായി. 101 സിഡിഎസ്സുകളിലായി നടന്ന തെരഞ്ഞെടുപ്പില്‍ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്പോഴ്സണ് സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി റിപ്പബ്ലിക് ദിനമായ ഇന്ന് ചുമതലയേല്‍ക്കും. ജില്ലയിലെ 23,000 അയല്കൂട്ടങ്ങള് വഴി മൂന്നര ലക്ഷം കുടുംബങ്ങളാണ് ഇന്നലെ വരെ നടന്ന തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. വാര്‍ഡ്തല എഡിഎസ് തെരഞ്ഞെടുപ്പ് നേരത്തെ പൂര്‍ത്തിയാക്കി. കുടുംബശ്രീ അംഗങ്ങളായ വനിതകള്‍ക്കായിരുന്നു വോട്ടവകാശം. ജില്ലയില്‍ 2000 സിഡിഎസുകളും നൂറ്റൊന്ന് എഡിഎസുകളുമാണുള്ളത്. മൂന്നുതലങ്ങളിലേയും ഔദ്യോഗിക ഭാരവാഹികള്‍ തുടര്‍ച്ചയായി രണ്ടു തവണയില്‍ കൂടുതല്‍ തെരഞ്ഞെടുക്കാന്‍ പാടില്ലെന്ന നിര്‍ദേശമുള്ളതിനാല്‍ സിഡിഎസ് ഭരണ സമിതികളില്‍ പുതുമുഖങ്ങള്‍ക്കും അവസരം ലഭിച്ചു.
തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ പരാതികള്‍ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ പരിശോധിക്കും. പരാതികള്‍ ഉയര്‍ന്ന സിഡിഎസ്സുകളിലെ പരാതികളായിരിക്കും പരിശോധിക്കുക. എന്നാല്‍ ഒരിടത്തും തെരഞ്ഞെടുപ്പ് ഫലം തടഞ്ഞുവയ്ക്കുകയോ, അസാധുവാക്കുകയോ ചെയ്തിട്ടില്ല. കുടുംബശ്രീ ജില്ല മിഷന് അധികൃതര്‍ക്ക് ഫോണിലും രേഖമൂലവും നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇക്കര്യത്തില്‍ പരിശോധന നടത്തി അപാകതകള്‍ പരിശോധിക്കാന്‍ ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യവും നീതിപൂര്‍വ്വവുമായി നടത്താന്‍ ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ സിഡിഎസ് തലത്തില്‍ വരണാധികാരികളെയും അസിസ്റ്റന്റ് വരണാധികാരികളെയും നിയമിച്ചിരുന്നു. പരാതി പരിഹാരങ്ങളുടെ അപ്പീല്‍ അധികാരിയും കളക്ടറാണ്. സിഡിഎസ് തലത്തില്‍ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍, സിഡിഎസ് എക്സിക്യൂട്ടീവ് എന്നിവരെയാണ് തെരഞ്ഞെടുത്തത്. എഡിഎസ് കമ്മിറ്റികളില്‍ നിന്ന് ഏഴ് വീതം അംഗങ്ങള്‍ അടങ്ങുന്ന സിഡിഎസ് ജനറല്‍ ബോഡി ചേര്‍ന്നാണ് സിഡിഎസ് ഭാരവാഹികളുടെ തെരഞ്ഞടുപ്പ് പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: