കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ സെറാമിക് ബ്രാന്‍ഡുകളിലൊന്നായ ആര്‍എകെ സെറാമിക്സ് (രാക് സെറാമികസ്) കേരളത്തില്‍ 30 ഡീലര്‍ ഷോറൂമുകള്‍ തുറന്നു. ആഭ്യന്തര വില്പന, കയറ്റുമതി എന്നിവ വഴി 2020തോടെ 50,000 കോടി രൂപ വിറ്റുവരവും കമ്പനി ലക്ഷ്യമിടുന്നു. ഇപ്പോഴത്തേതിന്റെ ഇരട്ടിയാണിത്.
കേരളത്തില്‍ 30 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് ആര് എ കെ സെറാമിക്സ് ഇന്ത്യയുടെ സിഇഒ ശരത് ചന്ദക് പറഞ്ഞു. വിട്രിഫൈഡ് ടൈലില്‍ കേരളം ഏറ്റവും വേഗം വളരുന്ന വിപണികളിലൊന്നാണ്. കേരളത്തില്‍ സാന്നിധ്യം വിപുലവും ശക്തവുമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഒറ്റ ദിവസം 30 ഡീലര്‍ ഷോറുമുകള്‍ തുറന്നത്. ഇത് ഈ മേഖലയിലെ സവിശേഷതയാര്‍ന്ന ഒരു സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമ്പനി അടുത്തയിടെ കൊച്ചിയില്‍ 7,500 ചതുരശ്രയടി വിസ്തൃതിയില്‍ ഒറിയന്റേഷന്‍ സെന്റര്‍ തുറന്നിരുന്നു. കമ്പനിക്ക് ഇന്ത്യയൊട്ടാകെ പതിനാല് എക്സ്ക്ലൂസീവ് ഷോറൂമുകളും എണ്ണൂറിലേറെ ഡീലര്‍മാരുമുണ്ട്.
വിട്രിഫൈഡ് ടൈല്‍ വിഭാഗത്തില്‍ നാനൂറ്റിമുപ്പത്തഞ്ചും സെറാമിക് വാള് ടൈല്സില് തൊള്ളായിരത്തിലധികവും സെറാമിക് ഫ്ളോര്‍ വിഭാഗത്തില്‍ നാനൂറിലധികവും വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
ഉത്പാദനം ഇരട്ടിയാക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഗുജറാത്തില്‍ കമ്പനി പുതിയ പ്ലാന്റ് സ്ഥാപിക്കുകയാണ്. അടുത്ത സെപ്റ്റംബറില്‍ ഇതു കമ്മീഷന് ചെയ്യാന്‍ ഉദ്ദേശിക്കുന്നതായും ചന്ദക് അറിയിച്ചു.ലോകത്തെ ഏറ്റവും വലിയ സെറിമിക് ബ്രാന്‍ഡുകളിലൊന്നാണ് ആര്‍എകെ സെറാമിക്സ്. യുഎഇ, ഇന്ത്യ, ബംഗ്ലാദേശ്, ഇറാന്, ചൈന എന്നിവിടങ്ങളിലായി 21 പ്ലാന്റുകളുണ്ട്. 1989ല്‍ യുഎഇ ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങിയ കമ്പനിക്ക് 150-ലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തന ഹബ്ബുകളുണ്ട്. യുഎഇയിലെ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിലും ബംഗ്ലാദേശിലെ ധാക്കാ സ്റ്റോക് എക്സ്ചേഞ്ചിലും കമ്പനിയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്രൂപ്പിന്റെ വാര്‍ഷിക വിറ്റുവരവ് ഏകദേശം 100 കോടി ഡോളറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: