ലാഹോര്‍: മുംബൈ ഭീകരാക്രമണ സൂത്രധാരനായ ഹാഫിസ് സെയ്ദിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം തടഞ്ഞ് ലാഹോര്‍ ഹൈക്കോടതി. പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്ന യുഎന്‍ രക്ഷാസമിതി നിരീക്ഷണ സംഘത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ ഇയാളെ തത്ക്കാലം അറസ്റ്റു ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. തുടര്‍ന്നാണ് ഇയാള്‍ കോടതിയെ സമീപിച്ചത്.
ജമാഉദ് ദവ,ഫലാഇന്‍സാനിയത്ത് എന്നീ സംഘടനകളുടെ സ്ഥാപകനായ സെയ്ദ് ജനസേവനാര്‍ത്ഥം 142 സ്‌കൂളുകളും 3 സര്‍വ്വകലാശാലകളും നടത്തുന്നുണ്ടെന്നും യുഎന്‍ പ്രതിനിധി സംഘം രാജ്യം സന്ദര്‍ശിക്കുന്നതിനാല്‍ അറസ്റ്റ് ചെയ്യാന്‍ നീക്കമുണ്ടെന്നും സെയ്ദിന്റെ വക്കീല്‍ അഡ്വക്കറ്റ് എകെ ഡോഗര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.
















