കോട്ടയം: 69-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള കോട്ടയം ജില്ലാതല ആഘോഷച്ചടങ്ങില്‍ മന്ത്രി ജി. സുധാകരന്‍ രാവിലെ 8.30ന് പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും.
പോലീസ് പരേഡ് ഗ്രൗണ്ടില്‍ 26 ന് രാവിലെ എട്ടിന് ആഘോഷപരിപാടികള്‍ ആരംഭിക്കും. 8.10ന് പരേഡ് കമാണ്ടര്‍ ചുമതലയേല്‍ക്കും. 8.28ന് എത്തിച്ചേരുന്ന മുഖ്യാതിഥിയെ ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനിയും ജില്ലാ പോലീസ് മേധാവി വി.എം. മുഹമ്മദ് റഫീക്കും ചേര്‍ന്ന് സ്വീകരിക്കും.
പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചശേഷം 8.30ന് മുഖ്യാതിഥി പതാക ഉയര്‍ത്തും. തുടര്‍ന്ന് പരേഡ് പരിശോധിച്ച് റിപ്പബ്ലിക്ദിന സന്ദേശം നല്‍കും.
















