കോട്ടയം: ദല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക്ദിന പരേഡില്‍ കേരളം ഒരുക്കുന്ന കെട്ടുകാഴ്ചയില്‍ കോട്ടയം പെരുമ. ഓച്ചിറ കെട്ടുകാഴ്ച പ്രമേയമാക്കി തയാറാക്കിയ ഫ്‌ളോട്ടില്‍ പ്രമുഖ പഞ്ചവാദ്യ കലാകാരന്‍ കുഞ്ഞിരാമന്‍ മാരാരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണു വാദ്യമേളങ്ങളുടെ ചാരുതയൊരുക്കുന്നത്. കോട്ടയം കൂരോപ്പട സ്വദേശി സി.കെ. സജിമോനാണ് അസിസ്റ്റന്റ് ടീം ലീഡര്‍. ഏറ്റുമാനൂര്‍ സ്വദേശി രാജീവ് എം.ആര്‍, മീനച്ചില്‍ സ്വദേശി നന്ദു കൃഷ്ണന്‍ വി, കിടങ്ങൂര്‍ സ്വദേശികളായ സി.കെ. സന്തോഷ്, എ.ടി. ബിജു, ബി. കൃഷ്ണകുമാര്‍, ഇടുക്കി നെടുങ്കണ്ടം കരുണാപുരം സ്വദേശി ജിഷ്ണു സുരേഷ്, എന്നിവരാണു ടീം അംഗങ്ങള്‍.
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ ഡിസൈനര്‍ ബാപാ ചക്രവര്‍ത്തിയുടെ നേതൃത്വത്തിലുള്ള കലാകാരന്മാരാണ് ഫ്‌ളോട്ട് ഒരുക്കിയത്. 2013-നു ശേഷം ഇതാദ്യമായാണു കേരളത്തിന് റിപ്പബ്ലിക് ദിന പരേഡില്‍ കേരള ഫ്‌ളോട്ടിന് പ്രാതിനിധ്യം ലഭിക്കുന്നത്. ഫ്‌ളോട്ടില്‍ രണ്ടു ഭാഗങ്ങളാണുളളത്. മുന്നില്‍ തലയെടുപ്പോടെ നില്‍ക്കുന്ന കെട്ടുകാളകള്‍ പ്രൗഢി വിളിച്ചോതുന്നു.
















