കൊച്ചി: പരിശീലകന് റെനെ മ്യുലെന്സ്റ്റീനു പിന്നാലെ ദിമിദര്‍ ബെര്‍ബറ്റോവും കേരള ബ്ലാസ്റ്റേഴ്സില്‍നിന്ന് പുറത്തേക്കെന്ന് റിപ്പോര്‍ട്ടുകള്‍. മോശം പ്രകടനവും പരിക്കും മൂലം ബെര്‍ബറ്റോവിനെ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ബെര്‍ബറ്റോവിനെ ഒഴിവാക്കി മധ്യനിരയില്‍ കളി മെനയാന്‍ കെല്‍പ്പുള്ള യുവതാരത്തെ ടീമിലെത്തിക്കാനാണ്മാനേജ്മെന്റ് ആലോചന.
ജനുവരിയില്‍ കെസിറോണ്‍ കിസിറ്റോ ടീമിലെത്തിയതോടെയാണ് ബ്ലാസ്റ്റേഴ്സ് മധ്യനിരക്ക് ജീവശ്വാസം ലഭിച്ചത്. കിസിറ്റോക്ക് പരിക്കേറ്റതോടെ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര ആടിയുലയുകയാണ്.
കിസിറ്റോ ടീമിലെത്തിയതോടെ മുന്‍ പരിശീലകന് റെനെ മ്യുലെന്സ്റ്റീന് ബെര്‍ബറ്റോവിനെ ഹോള്‍ഡിങ് മിഡ്ഫീല്‍ഡറായാണ് കളത്തിലിറക്കിയത്. ബെര്‍ബ പരിക്കേറ്റു മടങ്ങിയതിനു പിന്നാലെയെത്തിയ കിസിറ്റോ ഇതേ പൊസിഷനില്‍ കളിച്ചുവരുകയായിരുന്നു.കരിയറില്‍ ആദ്യമായാണ് ബെര്‍ബ മിഡ്ഫീല്‍ഡില്‍ കളിച്ചത്. ഗോളടിക്കുകയല്ല,ഗോളടിക്കാന്‍ വഴിയൊരുക്കുകയാണ് കര്‍ത്തവ്യമെന്ന് ബെര്‍ബ വ്യക്തമാക്കി. എന്നാല്കാര്യമായ സംഭാവന നല്കാന് അദ്ദേഹത്തിന് കഴിഞ്ഞില്ല. 12 മത്സരങ്ങളില്‍ ആറെണ്ണത്തിലായി 362 മിനിറ്റാണ് ബെര്‍ബ കളത്തിലിറങ്ങിയത്. ഏഴര കോടിക്കാണ് ബര്ബയെ ബ്ലാസ്റ്റേഴ്സ് വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: