അക്കാഡമിക് മികവുള്ള സമര്‍ത്ഥരായ ഫസ്റ്റ്ക്ലാസ് എന്‍ജിനീയറിംഗ് ബിരുദധാരികള്‍ക്കും സയന്‍സ് പോസ്റ്റ് ഗ്രാഡുവേറ്റുകള്ക്കും ഭാരതസര്‍ക്കാരിന്റെ ആണവോര്‍ജ വകുപ്പിന് കീഴില്‍ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ (ബാര്‍ക്ക്) ട്രെയിനിംഗ് സ്കൂളുകളില്‍ OCES-2018, DGFS-2018 സ്കീമുകളില്‍ പരിശീലനം നേടാം. തുടര്‍ന്ന് സയന്റിഫിക് ഓഫീസറായി ജോലിയില്‍ പ്രവേശിക്കാം. മാത്രമല്ല എംടെക്/എംഫില്‍/പിഎച്ച്ഡി പ്രോഗ്രാമുകളില്‍ ഉപരിപഠനത്തിനും അവസരമുണ്ട്.
OCES-2018 സ്കീമില്‍ ഒരു വര്‍ഷമാണ് പരിശീലനം. ബാര്‍ക്കിന്റെ മുംബൈ കേന്ദ്രത്തിലും ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ച് കല്‍പ്പാക്കം, രാജാ രാമണ്ണ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജി ഇന്‍ഡോര്‍, അറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റ് േഫാര്‍ എക്സ്പ്ലൊറേഷന്‍ ആന്റ് റിസര്‍ച്ച് ഹൈദ്രാബാദ്, ന്യൂക്ലിയര്‍ ഫ്യൂവല്‍ കോംപ്ലക്സ് ഹൈദ്രാബാദ് എന്നിവിടങ്ങളിലായി ട്രെയിനി സയന്റിഫിക് ഓഫീസറായിട്ടാണ് പരിശീലനം. പ്രതിമാസം 35000 രൂപ സ്റ്റൈപ്പന്റും 10,000 രൂപ ബുക്ക് അലവന്‍സും ലഭിക്കും.
DGFS-2018 സ്കീമിലേക്ക് ഐഐടി ബോംബെ, ദല്‍ഹി, ഗുവഹട്ടി, കാണ്‍പൂര്‍, ഖരാഗ്പൂര്‍, മദ്രാസ്, റൂര്‍ക്കി, വാരണാസി, എന്‍ഐടി റൂര്‍ഖേല, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജി മുംബൈ എന്നിവിടങ്ങളില്‍ MTech/M.Chem.Engg കോഴ്സുകളില്‍ 2018 ല്‍ അഡ്മിഷന് നേടിയവരെയാണ് പരിഗണിക്കുന്നത്. ഇവര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് ഡിഎഇ ഗ്രാഡുവേറ്റ് ഫെലോഷിപ്പ് ലഭിക്കും. പഠനകാലത്തെ ട്യൂഷന് ഫീസ് തിരികെ ലഭിക്കും. ഇതിനുപുറമെ പ്രതിമാസം 35,000 രൂപ സ്റ്റൈപ്പന്റും 25,000 രൂപ കണ്ടിജന്‍സി ഗ്രാന്റും 10,000 രൂപ ബുക്ക് അലവന്‍സും ലഭിക്കുന്നതാണ്. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവരെ സയന്റിഫിക് ഓഫീസറായി നിയമിക്കും.
ഈ രണ്ട് സീറ്റുകളിലേക്കുമുള്ള സെലക്ഷന് പൊതുവായിട്ടുള്ളതാണ്.
എന്‍ജിനീയറിംഗ് ഡിസിപ്ലിനിലേക്ക് 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിഇ/ബിടെക്/പഞ്ചവത്സര ഇന്റിഗ്രേറ്റഡ് എംടെക് നേടിയിരിക്കണം. മെക്കാനിക്കല്‍, കെമിക്കല്‍, മെറ്റലര്‍ജിക്കല്‍, മെറ്റീരിയല്‍സ്, സിവില്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ഇന്‍സ്ട്രുമെന്റേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ്, ന്യൂക്ലിയര്‍ എന്‍ജിനീയറിംഗ്/ടെക്നോളജി, ന്യൂക്ലിയര്‍ സയന്‍സ് ആന്റ് ടെക്നോളജി ബ്രാഞ്ചുകാരെയാണ് ആവശ്യം.
സയന്‍സ് ഡിസിപ്ലിനുകളിലേക്ക് എംഎസ്സി ഫിസിക്സ്, അപ്ലൈഡ് ഫിസിക്സ്, കെമിസ്ട്രി, ബയോ സയന്‍സസ്, ജിയോഫിസിക്സ്, അപ്ലൈഡ് ജിയോഫിസിക്സ് അല്ലെങ്കില്‍ എംഎസ്സി/എംടെക് ജിയോളജി, അപ്ലൈഡ് ജിയോളജി, അപ്ലൈഡ് ജിയോ കെമിസ്ട്രി, പഞ്ചവത്സര ഇന്റിഗ്രേറ്റഡ് എംടെക് ജിയോളജിക്കല്‍ ടെക്നോളജി, ജിയോഫിസിക്കല്‍ ടെക്നോളജി അല്ലെങ്കില്‍ ബിഇ/ബിടെക് എന്‍ജിനീയറിംഗ് ഫിസിക്സ്, ഫുഡ് ടെക്നോളജി യോഗ്യത (60 % മാര്‍ക്കില്‍ കുറയരുത്) നേടിയിട്ടുള്ളവരെയാണ് പരിഗണിക്കുന്നത്.
അപേക്ഷാര്‍ത്ഥി ബന്ധപ്പെട്ട ഡിസിപ്ലിനില്‍ GATE- 2017 അല്ലെങ്കില്‍ 2018 ലെ സ്കോര്‍ നേടിയിരിക്കണം. അല്ലെങ്കില്‍ 2018 മാര്‍ച്ചില്‍ നടത്തുന്ന ഓണ്‍ലൈന്‍ ടെസ്റ്റില്‍ യോഗ്യത നേടണം. തുടര്‍ന്ന് മേയ്/ജൂണ്‍ മാസത്തില്‍ ഹൈദ്രാബാദ്, മുംബൈ കേന്ദ്രങ്ങളില്‍ അഭിമുഖവും വൈദ്യപരിശോധനയും നടത്തിയാണ് അന്തിമ തെരഞ്ഞെടുപ്പ്.
ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും ഇന്‍ഫര്‍മേഷന്‍ ബ്രോഷറിനും അപ്ഡേറ്റുകള്‍ക്കും www.barconlineexam.in- ല്‍ ബന്ധപ്പെടേണ്ടതാണ്. ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 4 വരെ സ്വീകരിക്കും. ഏഅഠഋ 2018 സ്കോര്‍ ഏപ്രില്‍ രണ്ടിനകം അപ്ലോഡ് ചെയ്യണം.
വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവരെ 56100 രൂപ അടിസ്ഥാന ശമ്പളത്തില്‍ സയന്റിഫിക് ഓഫീസറായി നിയമിക്കും. തുടക്കത്തില്‍ ഏകദേശം 84,000 രൂപ പ്രതിമാസം ശമ്പളം ലഭിക്കും. നിരവധി മറ്റാനുകൂല്യങ്ങളും ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.barconlineexam.in- കാണുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: