ഗണിതശാസ്ത്രം, സംഖ്യാശാസ്ത്രം ഉള്‍പ്പെടെ ശാസ്ത്ര സാങ്കേതിക മേഖലയില്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണ പഠനത്തിനും പ്രശസ്തിയാര്‍ജിച്ച കേന്ദ്രസര്‍ക്കാരിന് കീഴിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഐഎസ്ഐ) കൊല്‍ക്കത്ത, ദല്‍ഹി, ബംഗളൂരു, ചെന്നൈ, ഹൈദ്രാബാദ്, തെസ്പൂര്, ഗിരിദിഹ് ക്യാമ്പസുകളിലായി 2018-19 വര്‍ഷം നടത്തുന്ന ഫുള്‍ടൈം റഗുലര്‍ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഡ്മിഷന് ടെസ്റ്റ് ദേശീയതലത്തില്‍ മേയ് 13 ന് കൊച്ചി, കോയമ്പത്തൂര്‍, ചെന്നൈ, മംഗളൂരു, ബെംഗളൂരു, ഗുണ്ടൂര്‍, ഹൈദ്രാബാദ്, വിശാഖപട്ടണം, മുംബൈ, ദല്‍ഹി, കൊല്‍ക്കത്ത ഉള്‍പ്പെടെ 39 കേന്ദ്രങ്ങളിലായി നടത്തും. ഇതിലേക്കുള്ള അപേക്ഷ ഓണ്‍ലൈനായി ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് 9 വരെ സമര്‍പ്പിക്കാവുന്നതാണ്.
ബിരുദ-ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്കെല്ലാം പ്രതിമാസം സ്റ്റൈപ്പന്റും ഡോക്ടറല്‍ പ്രോഗ്രാമില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്കെല്ലാം ഫെലോഷിപ്പും ഹോസ്റ്റലില്‍ താമസസൗകര്യവും ലഭിക്കും.
അക്കാഡമിക് മെരിറ്റ്, അഡ്മിഷന് ടെസ്റ്റ്, ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്.
കോഴ്സുകള്‍: ബാച്ചിലര്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (B Stat-Hons). കൊല്‍ക്കത്ത ക്യാമ്പസിലാണ് കോഴ്സുള്ളത്; ബാച്ചിലര്‍ ഓഫ് മാത്തമാറ്റിക്സ് (ആ Math-Hons)-ബംഗളൂരു ക്യാമ്പസിലാണ്. ഈ രണ്ട് കോഴ്സുകളുടെയും പഠന കാലാവധി മൂന്ന് വര്‍ഷം വീതം.
യോഗ്യത: മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വിഷയങ്ങളോടെ ഹയര്‍ സെക്കന്‍ഡറി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. 50 സീറ്റുകള്‍ വീതം. പ്രതിമാസ സ്റ്റൈപ്പന്റ് 3000 രൂപ. വാര്‍ഷിക കണ്ടിജന്‍സി ഗ്രാന്റ്- 3000 രൂപ.
- മാസ്റ്റര്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (എം.സ്റ്റാറ്റ്). കൊല്‍ക്കത്ത, ചെന്നൈ, ദല്‍ഹി ക്യാമ്പസുകളിലാണ് കോഴ്സുള്ളത്. രണ്ടു വര്‍ഷമാണ് പഠന കാലാവധി. സീറ്റുകള്‍ 30 വീതം. യോഗ്യത: മൂന്നു വര്‍ഷത്തെ ബാച്ചിലേഴ്സ് ഡിഗ്രി അല്ലെങ്കില്‍ ബിഇ/ബിടെക് ബിരുദം (സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം). അല്ലെങ്കില്‍ ആ ടമേ/േആ ങമവേ. പ്രതിമാസ സ്റ്റൈപ്പന്റ്- 5000 രൂപ. വാര്‍ഷിക കണ്ടിജന്‍സി ഗ്രാന്റ്- 5000 രൂപ.
- മാസ്റ്റര്‍ ഓഫ് മാത്തമാറ്റിക്സ് (M Math), രണ്ട് വര്‍ഷം. കൊല്‍ക്കത്ത ക്യാമ്പസിലാണ് കോഴ്സ്. സീറ്റുകള്‍- 20. യോഗ്യത: മാത്തമാറ്റിക്സില്‍ ബിരുദം അല്ലെങ്കില്‍ ബിഇ/ബിടെക് (മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം) അല്ലെങ്കില്‍ ബി.സ്റ്റാറ്റ് ബിരുദം. പ്രതിമാസ സ്റ്റൈപ്പന്റ്, വാര്‍ഷിക കണ്ടിജന്‍സി ഗ്രാന്റ്- 5000 രൂപ വീതം.
- മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ് (MS-QE), രണ്ടുവര്‍ഷം. കൊല്‍ക്കത്ത, ദല്‍ഹി ക്യാമ്പസുകളിലാണ് കോഴ്സ്. ദല്‍ഹിയില്‍ 27 സീറ്റുകളും കൊല്‍ക്കത്തയില്‍ 18 സീറ്റുകളും ഉണ്ട്. യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ മൂന്നുവര്‍ഷത്തെ ബാച്ചിലേഴ്സ് ഡിഗ്രി. പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. പ്രതിമാസ സ്റ്റൈപ്പന്റ്, വാര്‍ഷിക കണ്ടിജന്‍സി ഗ്രാന്റ്- 5000 രൂപ വീതം.
- മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ക്വാളിറ്റി മാനേജ്മെന്റ് സയന്‍സ് (MS-QMS), രണ്ടുവര്‍ഷം. ആദ്യ രണ്ട് സെമസ്റ്ററുകള്‍ ബെംഗളൂരു ക്യാമ്പസിലും മൂന്നാം സെമസ്റ്റര്‍ ഹൈദ്രാബാദ് ക്യാമ്പസിലുമാണ്. സീറ്റുകള്‍- 16. യോഗ്യത: മാത്തമാറ്റിക്സ് ഒരു വിഷയമായി മൂന്നുവര്‍ഷത്തെ ബാച്ചിലേഴ്സ് ഡിഗ്രി അല്ലെങ്കില്‍ ഏതെങ്കിലും ഡിസിപ്ലിനില്‍ ബിഇ/ബിടെക്. പ്രതിമാസ സ്റ്റൈപ്പന്റ്, വാര്‍ഷിക കണ്ടിജന്‍സി ഗ്രാന്റ്- 5000 രൂപ വീതം.
- മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (MS-LIS), രണ്ടു വര്‍ഷം. ബെംഗളൂരു ക്യാമ്പസിലാണ് കോഴ്സ്. സീറ്റുകള്‍- 10. യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ മൂന്നുവര്‍ഷത്തെ ബാച്ചിലേഴ്സ് ഡിഗ്രി. പ്രതിമാസ സ്റ്റൈപ്പന്റ്, വാര്‍ഷിക കണ്ടിജന്‍സി ഗ്രാന്റ്- 5000 രൂപ വീതം.
- മാസ്റ്റര്‍ ഓഫ് ടെക്നോളജി ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് (MTech-CS), രണ്ട് വര്‍ഷം. കൊല്‍ക്കത്ത ക്യാമ്പസിലാണ് കോഴ്സ്. സീറ്റുകള്‍- 35. യോഗ്യത: മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ഫിസിക്സ്/ഇലക്ട്രോണിക് സയന്‍സ്/കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ മാസ്റ്റേഴ്സ് ഡിഗ്രി. അല്ലെങ്കില്‍ ബിഇ/ബിടെക്/തത്തുല്യ ബിരുദം. (ബന്ധപ്പെട്ട വിഷയത്തില്‍ ഗേറ്റ് സ്കോര്‍ ഉള്ളവരെ നേരിട്ട് അഭിമുഖം നടത്തിയാണ് സെലക്ഷന്). പ്രതിമാസ സ്റ്റൈപ്പന്റ്, വാര്‍ഷിക കണ്ടിജന്‍സി ഗ്രാന്റ്- 8000 രൂപ വീതം.
- മാസ്റ്റര്‍ ഓഫ് ടെക്നോളജി ഇന്‍ ക്രിപ്ടോളജി ആന്റ് സെക്യൂരിറ്റി (MTech-Crs), രണ്ട് വര്‍ഷം. കൊല്‍ക്കത്ത സെന്ററിലാണ് കോഴ്സ്. സീറ്റുകള്‍- 20. യോഗ്യത, സ്റ്റൈപ്പന്റ്, വാര്‍ഷിക കണ്ടിജന്‍സി ഗ്രാന്റ് എംടെക് കമ്പ്യൂട്ടര്‍ സയന്സിനുള്ളതുപോലെതന്നെ.
- മാസ്റ്റര്‍ ഓഫ് ടെക്നോളജി ഇന്‍ ക്വാളിറ്റി, റിലൈയബിലിറ്റി ആന്റ് ഓപ്പറേഷന് റിസര്‍ച്ച് (M Tech-QROR), രണ്ട് വര്‍ഷം. കൊല്‍ക്കത്ത ക്യാമ്പസിലാണ് കോഴ്സുള്ളത്. സീറ്റുകള്‍- 25. യോഗ്യത: സ്റ്റാറ്റിസ്റ്റിക്സില്‍ മാസ്റ്റേഴ്സ് ഡിഗ്രി (പ്ലസ്ടു തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങള്‍ പഠിച്ചിരിക്കണം). അല്ലെങ്കില്‍ മാത്തമാറ്റിക്സില്‍ മാസ്റ്റേഴ്സ് ഡിഗ്രി (ബിരുദതലത്തിലോ പിജി തലത്തിലോ സ്റ്റാറ്റിസ്റ്റിക്സും പ്ലസ്ടു തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളും പഠിച്ചിരിക്കണം) അല്ലെങ്കില്‍ ബിഇ/ബിടെക്/തത്തുല്യ ബിരുദം. പ്രതിമാസ സ്റ്റൈപ്പന്റ്, വാര്‍ഷിക കണ്ടിജന്‍സി ഗ്രാന്റ്- 8000 രൂപ വീതം. സ്റ്റാറ്റിസ്റ്റിക്സ്, എന്‍ജിനീയറിംഗ് എന്നിങ്ങനെ രണ്ട് സ്ട്രീമുകളില്‍ കോഴ്സ് ലഭ്യമാണ്.
- പിജി ഡിപ്ലോമ ഇന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ മെത്തേഡ്സ് ആന്റ് അനലിറ്റിക്സ്. ഒരുവര്‍ഷം. സീറ്റുകള്‍- 30. തെസ്പൂര് (ആസാം) ക്യാമ്പസിലാണ് കോഴ്സ്. ഏതെങ്കിലും ഡിസിപ്ലിനില്‍ മൂന്ന് വര്‍ഷത്തെ ബാച്ചിലേഴ്സ് ഡിഗ്രി. (മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം). അല്ലെങ്കില്‍ ബിഇ/ബിടെക്/തത്തുല്യ ബിരുദം. സ്റ്റൈപ്പന്റ്, വാര്‍ഷിക കണ്ടിജന്‍സി ഗ്രാന്റ്- 2000 രൂപ വീതം. (ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം).
- പിജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഒരു വര്‍ഷം. 15 സീറ്റുകള്‍. ഗിരിദിഹ് ബ്രാഞ്ചിലാണ് കോഴ്സുള്ളത്. യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ മൂന്ന് വര്‍ഷത്തെ ബാച്ചിലേഴ്സ് ഡിഗ്രി (മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം).
- ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടെയുള്ള ഡോക്ടറല്‍ പ്രോഗ്രാമുകള്‍- വിഷയങ്ങള്‍: സ്റ്റാറ്റിസ്റ്റിക്സ് (കൊല്‍ക്കത്ത, ദല്‍ഹി, ബംഗളൂരു, ചെന്നൈ, തെസ്പൂര് ക്യാമ്പസുകളില്‍), മാത്തമാറ്റിക്സ് (കൊല്‍ക്കത്ത, ദല്‍ഹി, ബംഗളൂരു, ചെന്നൈ), ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ് (കൊല്‍ക്കത്ത, ദല്‍ഹി), കമ്പ്യൂട്ടര്‍ സയന്‍സ് (കൊല്‍ക്കത്ത, ബംഗളൂരു, ചെന്നൈ), ക്വാളിറ്റി, റിലയബിലിറ്റി ആന്റ് ഓപ്പറേഷന്‍സ് റിസര്‍ച്ച് (കൊല്‍ക്കത്ത, ദല്‍ഹി, ചെന്നൈ), ഫിസിക്സ്, ജിയോളജി, ഹ്യൂമെന്‍ ജനിറ്റിക്സ് (കൊല്‍ക്കത്ത), ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (ബംഗളൂരു). പ്രവേശന യോഗ്യതയും സെലക്ഷനും വെബ്സൈറ്റില്‍ പ്രോസ്പെക്ടസിലുണ്ട്. ജെആര്‍എഫിന് പ്രതിമാസം 25000 രൂപ മുതല്‍ 28000 രൂപ വരെയും എസ്ആര്‍എഫിന് 28000 രൂപ മുതല്‍ 32000 രൂപവരെയും ലഭിക്കും. 20,000 രൂപയാണ് വാര്‍ഷിക കണ്ടിജന്‍സി ഗ്രാന്റ്.
അഡ്മിഷന് ടെസ്റ്റിനായുള്ള അപേക്ഷാഫീസ് 1000 രൂപ. എസ്സി/എസ്ടി/ഒബിസി-എന്‍സിഎല്‍/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 500 രൂപ. അപേക്ഷ ഓണ്‍ലൈനായി www.isical.ac.in/admision ല്‍ ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് 11 വരെ സ്വീകരിക്കും. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്. വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.isical.ac.in- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: