- ഐഐടികളില്‍ 2018-20 വര്‍ഷത്തെ ഫുള്‍ടൈം എംബിഎ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 29 വരെ. ഐഐഎം-ക്യാറ്റ് 2017 സ്കോര്‍ പരിഗണിച്ച് അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി റിട്ടണ്‍ എബിലിറ്റി ടെസ്റ്റ്, ഗ്രൂപ്പ് ചര്‍ച്ച, വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷന്. ഐഐടി മദ്രാസ് (http://doms.iitm.ac.in), ഐഐടി ദല്‍ഹി (http://dms.iitd.ac.in), ഐഐടി ബോംബെ (http://dms.iitb.ac.in), ഐഐടി കാന്‍പൂര്‍ (http://doms.iitk.ac.in), ഐഐടി റൂര്‍ക്കി (http://doms.iitr.emet.in-), ഐഐടി ഖരാഗ്പൂര്‍ (http://som.iitkgp.emet.in) എന്നിവിടങ്ങളിലാണ് ഇപ്പോള്‍ അപേക്ഷിക്കാവുന്നത്. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും അതത് ഐഐടിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
- ഐഐടി മദ്രാസില്‍ 2018 ലെ സമ്മര്‍ ഫെലോഷിപ്പിന് ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 28 വരെ. രണ്ടു മാസത്തേക്കാണ് ഫെലോഷിപ്പ്. സമര്‍ത്ഥരായ മൂന്നാം വര്‍ഷ ബിഇ/ബിടെക്/ഇന്റിഗ്രേറ്റഡ് എംഇ/എംടെക് വിദ്യാര്‍ത്ഥികള്‍ക്കും ഒന്നാംവര്‍ഷ എംഇ/എംടെക്/എംഎസ്സി/എംഎ/എംബിഎ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. പ്രതിമാസം 6000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. http://sfp.iitm.ac.in.-
- കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പും ഇന്‍ഡോ-സയന്‍സ് ആന്റ് ടെക്നോളജി ഫോറവും സംയുക്തമായി വനിതകള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ഇന്‍ഡോ-യുഎസ് ഫെലോഷിപ്പിന് ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 28 വരെ. വിമെന്‍ ഓവര്‍സീസ് സ്റ്റുഡന്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം, വിമെന്‍ ഓവര്‍സീസ് ഫെലോഷിപ്പ് പ്രോഗ്രാം എന്നിങ്ങനെ രണ്ട് മോഡ്യൂളുകള്‍ ഇതിലുണ്ട്. www.iusstf.org.-
- പാര്‍ലമെന്ററി ആശയങ്ങളില്‍ ഉന്നതനിലവാരത്തിലുള്ള ഗവേഷണങ്ങള്‍ നടത്തുന്നതിന് ലോക്സഭാ സെക്രട്ടറിയറ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള റിസര്‍ച്ച് ഫെലോഷിപ്പുകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 31 വരെ. 2018-19 വര്‍ഷത്തില്‍ 25 ഫെലോഷിപ്പുകള്‍ ലഭ്യമാകും. പരമാവധി ഫെലോഷിപ്പ് തുക 10 ലക്ഷം രൂപയാണ്. 50,000 രൂപ കണ്ടിജന്‍സി അലവന്‍സായും ലഭിക്കും. http://loksabha.nic.in, http://sri.nic.in.-
- ജെഇഇ മെയിന്‍ 2018 ഓണ്‍ലൈന്‍ അപേക്ഷയിലെ തെറ്റ് തിരുത്താനുള്ള അവസാന തീയതി ജനുവരി 22. അപേക്ഷയില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് പിഴവുണ്ടെങ്കില്‍ പരിഹരിക്കാവുന്നതാണ്. www.jeemain.nic.in.-
പ്രതികരിക്കാൻ ഇവിടെ എഴുതുക: