Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കമ്മ്യൂണിസ്റ്റുകളുടെ ഭീകരവിരുദ്ധ നിലപാടുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2018, 02:44 am IST
in Vicharam

ഭാരതത്തിലെ ഉപ്പും ചോറും തിന്നിട്ടും ഈനാടിനോട് കൂറുപുലര്‍ത്തുന്നില്ലെന്നതു മാത്രമല്ല , രാഷ്‌ട്രത്തെ ഒറ്റുകൊടുക്കുന്ന അഞ്ചാംപത്തികളായി അധഃപതിക്കുകകൂടി ചെയ്ത ചരിത്രമാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ്കള്‍ക്ക്. കമ്യൂണിസ്റ്റ് ആശയങ്ങളില്‍ തല്‍പരരായല്ല രൂപീകരണവേളയിലാരും ആ പാര്‍ട്ടിയില്‍ അംഗമായത്.  മറിച്ച് ദാറുല്‍ ഹര്‍ബായി  ഭാരതത്തെ കണ്ടവര്‍ ദാറുല്‍ ഇസ്ലാമായ അഫ്ഗാനിലേക്ക് കുടിയേറാനൊരുങ്ങിയപ്പോള്‍ തടഞ്ഞുനിര്‍ത്തി താഷ്‌കന്റില്‍ രൂപീകൃതമായതാണ് ഇന്ന് കാണുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ. 

ജന്മവൈകൃതം തലയിലേറ്റി, രാജ്യസ്‌നേഹത്തിന്റെ അസ്ഥിവാരമില്ലാതെ ആരെയൊക്കെയോ എതിര്‍ക്കാനായി രൂപംകൊണ്ട ഈ പാര്‍ട്ടി അതിന്റെ ചരിത്രത്തിലൊരിക്കലും ഭാരതത്തിനനുഗുണമായ ആദര്‍ശാധിഷ്ഠിത നിലപാട് എടുത്തിട്ടില്ല. ആഗോള സംഘടനയുടെ ഘടകം മാത്രമാണ് ഭാരതത്തിലുള്ളത്.  ഭാരതത്തിന്റെ വളര്‍ച്ചയോ വികാസമോ ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുകയെന്നത് ഈ പാര്‍ട്ടികളുടെ ചിന്തയിലില്ല. ചിന്തയിലില്ലാത്തത് പ്രവൃത്തിയിലും കാണില്ലല്ലോ.

 ബ്രിട്ടന്റെ ഭരണം ഇസ്ലാമിക വിരുദ്ധമായതിനാലാണ് ചിലര്‍ക്ക് ഭാരതം ദാറുല്‍ ഹര്‍ബ് ആയതെങ്കില്‍, ഇന്ന് ചിലര്‍ ഭാരതത്തെ വെറുക്കാന്‍ കാരണം അതിന്റെ ഭരണാധികാരികള്‍ ഹിന്ദുത്വ ആശയക്കാരായതുകൊണ്ടാവണം.

സ്വാഭാവികമായും വെറുക്കപ്പെടുന്ന സ്ഥലത്ത്  തങ്ങളുടെ നയം നടപ്പാവില്ലെന്നുകൂടി ബോധ്യമാവുമ്പോള്‍  പലായനം ചെയ്യാന്‍ കഴിയാത്തവര്‍ മറ്റെന്തുചെയ്യും? കയ്യും മെയ്യും മറന്ന് ഇഷ്ടപ്പെട്ട നാടിനോട് കൂറ് പ്രഖ്യാപിക്കും. അത്തരം പ്രഖ്യാപനം ഭാരതത്തിന്റെ ശത്രുരാജ്യത്തോടാണെങ്കിലോ? അതാണ് സിപിഎം സംസഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ കായംകുളത്ത് പാര്‍ട്ടി സമ്മേളനം ഉദ്ഘാടനം ചെയ്ത് നടത്തിയത്. 

അമേരിക്കയും  ഇന്ത്യയും ഇസ്രായേലും ജാപ്പാനും മറ്റും ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നുവത്രെ! ഇത്രയധികം മനോവിഷമം ഇക്കാര്യത്തില്‍ ചൈനപോലും പ്രകടിപ്പിച്ചുകണ്ടില്ല. ചൈനയേയും ഉത്തര കൊറിയയേയും ഭാരതമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വളഞ്ഞാക്രമിക്കുന്നതില്‍ വിഷമം തോന്നിയ കോടിയേരിക്ക്, ചൈന ദോക്‌ലാമില്‍ പ്രതിസന്ധി സൃഷ്ടിച്ചപ്പോഴോ  പാക്കിസ്ഥാന്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഭാരതസൈനികരേയും സാധാരണ പൗരന്മാരേയും കൊലചെയ്യുമ്പോഴോ വിഷമം തോന്നിയില്ല. ചൈന അരുണാചലില്‍ അവകാശം ഉന്നയിച്ചപ്പോഴും, അതിര്‍ത്തിവരെ സൈനിക സമാഹരണത്തിന് റോഡ് നിര്‍മ്മിച്ചപ്പോഴും സിപിഎമ്മുകാര്‍ നിശബ്ദത പാലിച്ചു. എന്നാല്‍ കശ്മീരില്‍ വിഘടനവാദി നേതാക്കളുമായി ചര്‍ച്ചയ്‌ക്ക് അവര്‍ പോയിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഭാരത വിരുദ്ധര്‍ മുഴക്കിയ മുദ്രാവാക്യത്തെ ഇവര്‍ പിന്തുണച്ചിട്ടുണ്ട്.

   ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ ചരിത്രം അതാണ്. ഭാരതവിരുദ്ധ പക്ഷത്തുനിന്ന് ഭാരതത്തിന്റെ ശത്രുരാജ്യങ്ങളെ നിരന്തരം സഹായിക്കുകയും പുകഴ്‌ത്തുകയും ചെയ്ത നിരവധി സംഭവങ്ങള്‍ കാണാം.

 ക്വിറ്റിന്ത്യാ സമരകാലത്ത് ബ്രിട്ടനൊപ്പംനിന്ന് ഭാരതജനതയെ ഒറ്റുകൊടുത്തു. പറയാന്‍ അന്നും കാരണങ്ങളുണ്ടായിരുന്നു.   രണ്ടാം ലോകയുദ്ധത്തില്‍ ഹിറ്റ്‌ലറുടെ ജര്‍മ്മനിയും ടോജോയുടെ ജാപ്പാനും ഇറ്റലിയും ബ്രിട്ടനെ തോല്‍പിച്ചാല്‍ ഫാസിസം നമ്മെ ഭരിക്കുമെന്നായിരുന്നു നിലപാട്. മുതലാളിത്ത ബ്രിട്ടനും കമ്യൂണിസ്റ്റ് റഷ്യയും അക്കാലത്ത് ഒന്നിച്ച് പോരാടി. എന്നാല്‍ ഹിറ്റലറുമായി കമ്യൂണിസ്റ്റ് റഷ്യയുടെ ഭരണാധികാരി ജോസഫ് സ്റ്റാലിന്‍ ഉണ്ടാക്കിയ അനാക്രമണ സന്ധിയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഇവര്‍ തയ്യാറല്ല.  ഇങ്ങനെ അപ്പോഴപ്പോള്‍ തോന്നുന്ന മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് രാഷട്രദ്രോഹ പ്രവൃത്തിയെ ഇവര്‍ ന്യായീകരിക്കും.

  ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അത് അംഗീകരിക്കാന്‍ ഇവിടുത്തെ കമ്യൂണിസ്റ്റ്കള്‍ തയ്യാറല്ലായിരുന്നു. ഒരു ബൂര്‍ഷ്വസി മറ്റൊരു ബൂര്‍ഷ്വാസിക്ക്  അധികാരം കൈമാറുകമാത്രമാണ് ഉണ്ടായതെന്ന് അവര്‍  ഭാരത സ്വാതന്ത്ര്യത്തെ വിലയിരുത്തി. ഭാരത-ചൈനായുദ്ധകാലത്തും അവര്‍ ശത്രുപക്ഷത്തായിരുന്നു.  

ഭാരതത്തിന്റെ വളര്‍ച്ചയില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ എത്രമാത്രം അസ്വസ്ഥരാണെന്നതിന് വ്യക്തമായ തെളിവാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊടിയേരി ബാലകൃഷ്ണന്‍ ചെയ്ത പ്രസംഗം. ഭാരത വിരുദ്ധമായ ഇത്തരം പ്രസ്താവനകളും പ്രവ്യത്തികളുംകൊണ്ടുതന്നെയാണ് നാള്‍ക്കുനാള്‍ ഇടതുപാര്‍ട്ടികള്‍ ഉപ്പുവച്ചകലംപോലാകുന്നത്. കാലത്തിനു ചേരാത്തത് കാലം ചവറ്റുകൊട്ടയിലിടുകതന്നെചെയ്യും. അത് പ്രകൃതിനിയമമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

Kerala

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

India

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

Kerala

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇടത് പക്ഷ മന്ത്രിമാരായ ശിവന്‍കുട്ടി, അനില്‍, വാസവന്‍ എന്നിവര്‍ (വലത്ത്) നാന്‍ പെറ്റ മകനേ...അഭിമന്യുവിന്‍റെ മൃതദേഹത്തില്‍ തൊട്ട് പൊട്ടിക്കരയുന്ന അമ്മ (ഇടത്ത്)
Kerala

അഭിമന്യുവിന്റെ ശവസംസ്കാരച്ചടങ്ങില്‍ ഇടത് മന്ത്രിമാരായ ശിവന്‍കുട്ടിയും വാസവനും; അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

പ്രശോഭ് ദളിത് യുവതിയെ പീഢിപ്പിച്ചത് വ്യക്തിപരമെന്ന് പറഞ്ഞ് പിഷാരടി, കേസില്‍ ഇടപെടാന്‍ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ; ഡി​ജി​പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി

ജിംനേഷ്യത്തില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

കേരളത്തിൽ ലവ് ജിഹാദ് സംഭവങ്ങൾ സർക്കാർ അവഗണിച്ചു ; തനിക്ക് മോശം അനുഭവം ഉണ്ടായപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ലെന്നും ആർ ശ്രീലേഖ

‘ശവംതൂക്കികളെ’ വെളുപ്പിക്കാന്‍ സ്വരാജ് യാതൊരു മടിയും കാണിച്ചില്ല- വി.കുഞ്ഞികൃഷ്ണന്‍

വയനാട് മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

ഇസ്ലാമിസ്റ്റുകളുടെയും, കോൺഗ്രസിന്റെയും എതിർപ്പുകൾ തള്ളി യോഗി  : 2500 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകും

തീവ്രവാദ ഭീഷണി നിലനിൽക്കുന്നു , ഇക്കൂട്ടർ ഒത്തുചേർന്നാൽ സ്ഥിതി വഷളാകും ; പാരീസിൽ ഇസ്ലാമിക സംഘടനയുടെ യോഗം തടഞ്ഞ് ഫ്രഞ്ച് സർക്കാർ

തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു, വിളവങ്കോട് സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറി ടി ടി പ്രവീണ്‍, എതിരിടുന്നത് വിജയധരണിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.