Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഇത് ചെറുപ്പം എഴുതിയ ജനാധിപത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2018, 08:29 am IST
in Special Article

മൊബൈലില്‍ യൗവനം പാഴാക്കുന്നുവെന്ന വിളിപ്പേരു ദോഷത്തിന്റെ കടയൂരിയെറിഞ്ഞ് തീച്ചൂടുള്ള നന്മയുടെ പുതിയ ജനാധിപത്യക്രമത്തിന്റെ മുദ്രാവാക്യം പൊതു സമൂഹത്തിനു കഴിഞ്ഞ ദിവസം കൈമാറിയത് പതിനായിരക്കണക്കിനു ചെറുപ്പം. സെക്രട്ടറിയേറ്റിനു മുന്നില്‍ ഇങ്ങനെയൊരു ചെറുപ്പത്തിന്റെ നദി ഒഴുകിയെത്തിയത് കേരള ചരിത്രത്തില്‍ ആദ്യം. രാഷ്‌ട്രീയത്തിന്റെ പേരില്‍ മുദ്രാവാക്യവും അലര്‍ച്ചയും പോര്‍വിളികളുമായി പതിനായിരക്കണക്കിനു കൂട്ടായ്‌മകണ്ടു മടുത്ത സെക്രട്ടറിയേറ്റു പരിസരം നാളുകള്‍ക്കു ശേഷം കണ്ണും കാതും തുറന്നുവെച്ച് കാണുകയും കേള്‍ക്കുകയും ചെയ്ത വേറിട്ട  കാഴ്ചയും ശബ്ദവുമായിരുന്നു അത്. പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട അനുജന്‍ ശ്രീവിജിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 762 ദിവസം സെക്രട്ടറിയേറ്റിനു മുന്നില്‍ സത്യഗ്രഹം കിടന്ന ജ്യേഷ്ഠന്‍ ശ്രീജീത്തിനു ഐക്യം പ്രഖ്യാപിച്ചാണ് ആര്‍ക്കും പാഠമായ ചെറുപ്പക്കൂട്ടായ്‌മ സെക്രട്ടറിയേററിനു മുന്നില്‍പ്രവാഹമായെത്തിയത്.

ശ്രീജിത്തിന്റെ സമരത്തിനു ഐക്യദാര്‍ഢ്യമുയര്‍ത്തിയ സോഷ്യല്‍ മീഡിയയുടെ ആഹ്വാനമാണ് സ്വന്തം മനസാക്ഷിയുടെ ഉള്‍വിളിയുമായി ആയിരങ്ങളെ എത്തിച്ചത്്. ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് എന്ന ഹാഷ് ടാഗ് അതിനു മുന്‍പേ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രമുഖനല്ലാത്ത ശ്രീജിത്തിനൊപ്പം എന്ന മുദ്രാവാക്യത്തിനു തന്നെയുണ്ടായിരുന്നു നവമായൊരു ബദല്‍ ജാഗ്രതയുടെ പോരാട്ട വീര്യം. ആ മുദ്രാവാക്യം ഇപ്പഴും പലതും വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു. പ്രമുഖര്‍ക്കുമാത്രം കൂടെയാകുന്ന നമ്മുടെ പൊങ്ങച്ചക്കാര്‍ക്കു മുഖത്തേറ്റ അടികൂടിയായിരുന്നു അത്. ആരുടേയും സമ്മര്‍ദമില്ലാതെ അവരവര്‍ക്കുള്ളിലെ രാഷ്‌ട്രീയം ഉള്ളില്‍ അവധിക്കുവെച്ച് കക്ഷിരാഷ്‌ട്രീയത്തെ പടിക്കുപുറത്താക്കിയ കൂട്ടായ്‌മ.സ്വയം നിയന്ത്രിച്ചു ശാന്തരായി ആര്‍ക്കും ശല്യമാകാതെ ഈ അസമാധാനകാലത്ത് സമാധാനത്തിന്റെ ശാന്ത ഗംഭീരമായ പ്രകമ്പനം തീര്‍ത്ത കൂട്ടായ്‌മ.

പാറശാല പോലീസ് കസ്റ്റഡിയില്‍വെച്ച് ക്രൂരമായ മര്‍ദനത്തെ തുടര്‍ന്നാണ് ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവ് 2014 മാര്‍ച്ച് 21ന് മരണപ്പെടുന്നത്.ലോക്കപ്പില്‍ വിഷം കഴിച്ചു മരിച്ചെന്നായിരുന്നു പോലീസ് ഭാഷ്യം. ശ്രീജിവ് ക്രൂരമായ ലോക്കപ്പ് മര്‍ദനത്തിനിരയായെന്നും വിഷം ഉള്ളില്‍ ചെന്നിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച വിഷം ലോക്കപ്പില്‍വെച്ചു കഴിച്ചുവെന്നായിരുന്നു പോലീസിന്റെ പിന്നീടുള്ള വിശദീകരണം.എന്നാല്‍ ശ്രീജിവിന്റേത് ലോക്കപ്പ് മരണമാണെന്നും വിഷം പോലീസ് ബലമായി കഴിപ്പിച്ചതാണെന്നും ജസ്റ്റിസ്. നാരായണക്കുറുപ്പിന്റെ നേതൃത്വത്തിലുള്ള പോലീസ് കംപ്‌ളെയ്ന്റ് സെല്‍ അതോറിറ്റിയുടെ അന്വേഷണത്തില്‍ വ്യക്തമായി. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരുടെ പേരെടുത്തുപറഞ്ഞ് ശിക്ഷിക്കണമെന്നും വകുപ്പു നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

നീതിയും നിയമവും സര്‍ക്കാരും കൈവിട്ടതോടെയാണ് ശ്രീജിത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടങ്ങിയത്. ഈ ചെറുപ്പക്കാരന്റെ തുടര്‍ സമരങ്ങളുടെ ഫലമായി കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ സിബിഐഅന്വേഷണത്തിനു ഉത്തരവിട്ടു. ശ്രീജിത്ത് കഴിഞ്ഞ ഒരുമാസമായി നിരാഹാര സമരത്തിലായിരുന്നു. ഇയാളുടെ ആരോഗ്യം മോശമായിട്ടും ആരും തിരിഞ്ഞുനോക്കാതെ വന്നപ്പോഴാണ് സോഷ്യല്‍ മീഡിയ ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്് ക്യംെപയ്ന്‍ ആരംഭിക്കുന്നത്.

മാറിവരുന്ന സര്‍ക്കാരുകള്‍ പോലീസിലെ ക്രിമിനലുകളെ സംരക്ഷിക്കുന്നതുകൊണ്ടാണ് ഇത്തരം കസ്റ്റഡി മരണങ്ങളും മറ്റും സംഭവിക്കുന്നത്. പോലീസിന് എന്തുമാകാമെന്നു വന്നിരിക്കുന്നു. ജയിലില്‍ കിടക്കേണ്ട പല പോലീസ് ക്രിമിനലുകളാണ് പോലീസിനെ തന്നെ ഭരിക്കുന്നത്. പിണറായി വിജയന്റെ പോലീസും കയറൂരിവിട്ട നിലയില്‍തന്നെയാണ്. ചെറുപ്പം ഇങ്ങനെ നിതാന്ത ജാഗ്രതയോടെ ഉണര്‍ന്നിരുന്നാല്‍ കേരളം മാറും. മനുഷ്യന്റെ വേദനകളോടും അവകാശങ്ങളോടും വിവേകഭരിതമായി ചേര്‍ന്നു നില്‍ക്കുന്ന ചെറുപ്പമാണ് ഭാവിയുടെ കരുതല്‍. 

                          

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

Kerala

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

Kerala

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

Kerala

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

Kerala

പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളിൽ വീടില്ലാത്തവർക്കെല്ലാം വീട്, എല്ലാ ഗോത്രജനങ്ങൾക്കും സർക്കാർ വക ഭൂമിയും പട്ടയവും:എൻഡിഎ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

രാജ്നാഥ് സിംഗ് ബുധനാഴ്ച പറവൂരില്‍

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്സിആര്‍എ റദ്ദാകില്ല: രാജീവ് ചന്ദ്രശേഖര്‍, നിയമം കളളപ്പണം വെളുപ്പിക്കല്‍ തടയാന്‍,ക്രൈസ്തവരുടെ ആശങ്ക ദൂരീകരിക്കും

മാലിന്യ സംസ്‌കരണം മലവേദനയല്ലാതാക്കും; വരുമാന മാർഗ്ഗവുമാകും; എൻഡിഎയുടെ വാഗ്ദാന പത്രിക പറയുന്നു

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണം; കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ, ആശങ്ക പടര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍

കേരളത്തില്‍ റബ്ബര്‍ വില 250 രൂപയാക്കുമെന്ന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തില്‍ 182 രൂപ മാത്രം, അവിടെ 250 കൊടുക്കരുതോ രാഹുല്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.