തിരുവനന്തപുരം: പോണ്ടിച്ചേരി വാഹന രജിസ്ട്രേഷന് കേസില്‍ നടി അമലാപോള്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് അമലാപോള്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായത്. കേസില്‍ സുരേഷ് ഗോപി എംപിയും ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ ഹാജരായി. അറസ്റ്റ് രേഖപ്പെടുത്തിയശേഷം സുരേഷ് ഗോപിയെ വിട്ടയച്ചു. ഒരു ലക്ഷം രൂപ ബോണ്ടും രണ്ട് ആള് ജാമ്യവുമാണ് നിബന്ധന.
2017 ഓഗസ്റ്റില്‍ അമല പോള്‍ വാങ്ങിയ ആഡംബരക്കാര്‍ പുതുച്ചേരിയിലെ വ്യാജ മേല്‍വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. 20 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പിനും വ്യാജ രേഖ ചമയ്ക്കലിനുമാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. ആദ്യം മോട്ടോര്‍ വാഹന വകുപ്പും പിന്നീട് ക്രൈംബ്രാഞ്ചും വിശദീകരണം തേടിയെങ്കിലും അമല പോള്‍ അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല.
മുന്‍കൂര്‍ ജാമ്യം തേടി േൈഹക്കാടതിയെ സമീപിച്ചപ്പോള്‍ ചോദ്യം ചെയ്യലിന് വിധേയയാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് എസ്പിഎ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. നികുതിവെട്ടിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് സമാനമായ കേസില്‍ ചോദ്യംചെയ്യവെ നടി അമല പോള്‍ പറഞ്ഞു. പുതുച്ചേരിയില്‍ തന്റെ പേരില്‍ വാടകവീടുണ്ട്. വാഹനരജിസ്ട്രേഷന് നടത്തിയത് ആ വിലാസത്തിലാണെന്നും നടി ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: