ആലുവ: വീട് കുത്തിത്തുറന്ന് 100 പവനും ഒരു ലക്ഷം രൂപയും കവര്‍ന്നു. ആലുവ മഹിളാലയം കവലയില്‍ പടിഞ്ഞാറേ പറമ്പില്‍ അബ്ദുള്ളയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്.വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു കവര്‍ച്ച.
ഇന്നലെ രാവിലെ ഇവരുടെ കുടുംബം മമ്പുറത്ത് സന്ദര്‍ശനത്തിന് പോയതായിരുന്നു.രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്.വീടിന്പിന്നിലെ ‘ കതകിന്റെ താഴ് തകര്‍ത്ത് മോഷ്ടാവ് അകത്ത് കടന്നത്. വാക്കത്തിയും’ പിക്കാസും വീടിനകത്ത് കണ്ടെത്തി. വീട് മുഴുവന്‍ വലിച്ച് വാരി പരിശോധിച്ച് നിലയിലാണ്.വിവാഹാവശ്യത്തിന് ലോക്കറില്‍ നിന്നെടുത്തതായിരുന്നു സ്വര്‍ണം.ഡി വൈ എസ് പി ജയരാജ്,
എസ്ഐ യാക്കോബ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: