തിരുവനന്തപുരം: കേരള ബാങ്ക് ഈ വര്‍ഷം ആരംഭിക്കുമെന്ന് പ്രവാസി സംഘടനാ പ്രതിനിധികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പ്. ഇതിന് റിസര്‍വ് ബാങ്കിന്റെ അനുമതി ഉടന്‍ ലഭിക്കുമെന്ന് ലോകകേരളസഭയുടെ സഹകരണവും ടൂറിസവും ഉപസമ്മേളനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
കേരള ബാങ്കില്‍ ഒന്നരലക്ഷം കോടിയുടെ എന്‍ആര്‍ഐ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ സഹകരണ നിക്ഷേപങ്ങളില്‍ 60 ശതമാനവും കേരളത്തിലാണ്. എന്നാല്‍ ഇതില്‍ എന്‍ആര്‍ഐ നിക്ഷേപമില്ല. കേരള ബാങ്ക് രൂപീകൃതമാകുമ്പോള്‍ എന്‍ആര്‍ഐ നിക്ഷേപത്തിനും അവസരമുണ്ടാകും.
ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കണമെന്ന് പ്രവാസികള്‍ കെ.കെ. ശൈലജയുടെ അദ്ധ്യക്ഷതയില്‍ നടന്ന ആരോഗ്യരംഗത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: