ന്യൂദല്‍ഹി: സുപ്രീംകോടതിയിലെ പ്രതിസന്ധി രാഷ്ട്രീയവത്കരിക്കാൻ കോൺഗ്രസ് ശ്രമിക്കരുതെന്ന് ബിജെപി. സുപ്രീംകോടതിയിലെ മുതിര്‍ന്ന നാലു ജഡ്ജിമാര്‍ ഉന്നയിച്ച വിഷയങ്ങള്‍ ജഡ്ജിമാര്‍ സംയുക്തമായി ചര്‍ച്ച ചെയ്യണമെന്ന് പ്രസ്താവന ഇറക്കിയ കോണ്‍ഗ്രസിന്റെ നടപടിക്കെതിരെയാണ് വിമര്‍ശനം.
പാര്‍ട്ടികളുടെ രാഷ്ട്രീയക്കളികള്‍ നിയമ വ്യവസ്ഥക്ക് പുറത്തുമതി. നിയമ സംവിധാനത്തിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമം നല്ലതല്ലെന്നും ബി.ജെ.പി വാക്താവ് സാംബിത് പാത്ര പറഞ്ഞു. ഇത് കോണ്‍ഗ്രസിനുള്ള ഉപദേശമാണ്. കോണ്‍ഗ്രസ് അവരുടെ സ്വഭാവം വെളിപ്പെടുത്തന്നത് ജനങ്ങള്‍ കാണുന്നുണ്ടെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.
ജഡ്ജിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതിയുടെ പരിഗണനയിലുള്ള കേസാണ്. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ അഭിപ്രായം പറയരുതെന്ന് കോണ്‍ഗ്രസിനും അറിയാവുന്നതാണെന്നും സാംബിത് പാത്ര കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: