ന്യൂദല്‍ഹി: കാണാതായെന്ന് പ്രചരിപ്പിച്ച് ദല്‍ഹി പോലീസിനും കേന്ദ്ര സര്‍ക്കാരിനുമെതിരേ കുചാരണം തുടങ്ങിയതിനു പിന്നാലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലാ (ജെഎന്‍യു) വിദ്യാര്‍ത്ഥി വീട്ടില്‍ തിരിച്ചെത്തി. ഇയാള്‍ ബീഹാറില്‍ ‘ഗംഗാ സ്നാനത്തിന്’ പോയതാണെന്ന് പോലീസിനോട് പറഞ്ഞു. ദല്‍ഹി-യുപി അതിര്‍ത്തിയിലെ ഗാസിയാബാദിലാണ് മുകുള്‍ ജെയിന് എന്ന വിദ്യാര്‍ത്ഥിയുടെ വീട്.
മുകുള്‍ ജെയിന് ജെഎന്‍യുവിലെ സ്കൂള്‍ ഓഫ് ലൈഫ് സയന്‍സില്‍ ഗവേഷണം ചെയ്യുകയാണ്. തിങ്കളാഴ്ച വൈകിട്ട് കാമ്പസിലെ ലാബ് പരിസരത്തുണ്ടായിരുന്ന ഇരുപത്തൊമ്പതുകാരനെ കാണാനില്ലെന്നായിരുന്നു ആക്ഷേപം.
ഇയാള്‍ അന്നുതന്നെ വൈകിട്ട് ദല്‍ഹിയില്‍നിന്ന് പാറ്റ്നയ്ക്ക് വണ്ടി കയറി, ഒരു ദിവസം തങ്ങി, പിറ്റേന്ന് തിരികെ പോന്നു, മുകുളിന്റെ ‘കാണാതാകലിനെ’ക്കുറിച്ച് പോലീസ് വിശദീകരിക്കുന്നു.
നജീബ് അഹമ്മദ് എന്ന ജെഎന്‍യു വിദ്യാര്‍ത്ഥിയെ 2016 ഒക്ടോബറില്‍ കാണാതായിട്ട് ഇനിയും വിവരമൊന്നുമില്ല. എബിവിപി പ്രവര്‍ത്തകരുമായി കലഹിച്ച ശേഷമാണ് ഇയാളെ കാണാതായത്. പുറമേ മുകുള്‍ ജെയിനിന്റെ ‘കാണാതാകലും’ ചേര്‍ത്തായിരുന്ന പ്രചാരണങ്ങള്‍ തുടങ്ങിയത്.
അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍നിന്ന് കാണാതായ വിദ്യാര്‍ത്ഥി ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീനില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഹിസ്ബുള്‍ പ്രസ്താവിച്ചു.
അലിഗഢ് മുസ്ലിം സര്‍വകലാശാല വിദ്യാര്‍ത്ഥി മന്നാന്‍ ബഷീര്‍ വാനി, ഹിസ്ബുള്‍ മുജാഹിദീനില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നതായി ഹിസ്ബുള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹിസ്ബുള്‍ ബന്ധത്തിന്റെ പേരില്‍ വാനിയെ സര്‍വകലാശാല പുറത്താക്കിയിരുന്നു.
സര്‍വകലാശാലയില്‍നിന്ന് വീട്ടിലേക്കു പോയ വാനിയെക്കുറിച്ച് വിവരങ്ങള്‍ ഒന്നുമില്ലായിരുന്നു. അപ്ലൈഡ് ജിയോളജിയില്‍ ഗവേഷണം ചെയ്യുന്ന ഇയാളുടെ ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്ന് ഇയാളെ സര്‍വകലാശാല പുറത്താക്കിയിരുന്നു.
ഇപ്പോള്‍ ഹിസ്ബുള്‍ ഔദ്യോഗികമായി ഈ വിവരം പുറത്തുവിട്ടതോടെ, അലിഗഢ് കാമ്പസില്‍ ഭീകര പ്രവര്‍ത്തനമുണ്ടെന്ന ആരോപണങ്ങള്‍ ശരിവെക്കുകയാണ്. അതേ സമയം, കശ്മീര്‍ യുവാക്കള്‍ക്ക് തൊഴിലില്ലാത്തതാണ് അവര്‍ ഭീകര സംഘടനയില്‍ ചേരാന്‍ കാരണമെന്ന് ഹിസ്ബുള്‍ വാദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: