ബംഗളൂരു: ശബരിമലയില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം കിട്ടിയ സംഭവത്തില്‍ നബംഗളുരുവില് ഒരാള്‍ പിടിയില്‍. ഹൊസൂര്‍ സ്വദേശി ഉമാശങ്കറിനെ ആര് ടി നഗറില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. സ്ഫോടക വസ്തുക്കളുമായി ഒരു സംഘം ശബരിമലയില്‍ എത്തിയിട്ടുണ്ടെന്നു ചൊവ്വാഴ്ചയാണ് ഇയാള്‍ പമ്പയിലെ ഹെല്പ് ലൈനിലേക് വിളിച്ചു പറഞ്ഞത്.
ഇയാള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മകന് തിമ്മരാജിനെ പമ്പയില്‍ വച്ച് കസ്റ്റഡിയില്‍ എടുത്ത ചോദ്യം ചെയ്തിരുന്നു. മകനുമായി തര്‍ക്കത്തിലായിരുന്നെന്നും മകനെ മനപ്പൂര്‍വം കുടുക്കാന്‍ തെറ്റായ വിവരം നല്‍കിയതാണെന്നും ഉമാശങ്കര്‍ പോലീസിനോട് സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: