ബ്രിട്ടണ്: തേരേസാ മേയുടെ ബ്രീട്ടീഷ് മന്ത്രിസഭയില്‍ ബ്രിക്സിറ്റിനെ പിന്തുണയ്ക്കുന്ന രണ്ട് ഇന്ത്യന്‍ വംശജരെ മന്ത്രിയാക്കിയിട്ടുണ്ട്. സുവെല്ലാ ഫെര്‍ണാണ്ടസ് എന്ന ഗോവക്കാരിക്ക് യുറോപ്യന്‍ യൂണിയന് അനുബന്ധ വകുപ്പിന്റെ ചുമതലലാണ്.
ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മരുമകന് ഋഷി സുനാകാണ് മറ്റൊരു മന്ത്രി. തദ്ദേശ സ്വയംഭരണ-ഭവന വകുപ്പുകളുടെ ചുമതലയാണ്. അലോക് ശര്‍മ്മയെന്ന ഇന്ത്യന്‍ വംശജനെ ഭവന വകുപ്പിന്റെ മന്ത്രിച്ചുമതലയില്നിന്ന് തൊഴില്‍ വകുപ്പിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: