Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

തിരമുറിച്ച് മുന്നേറുന്നവള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2018, 02:30 am IST
in Lifestyle

കുടുംബം പുലര്‍ത്താന്‍ ഭര്‍ത്താവിനൊപ്പം പുറംകടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന ഇന്ത്യയിലെ ഏക വനിതയായ രേഖ കാര്‍ത്തികേയന്‍ കേരളത്തിന്റെ അഭിമാനമാണ്. നാല് മക്കള്‍ക്ക് അന്നം തേടി പുലര്‍ച്ചെ മൂന്ന് മണിക്ക് ഈ അമ്മ പോകുന്നത് ആഴക്കടലിലേക്കാണ്. കേന്ദ്ര മത്സ്യഗവേഷണകേന്ദ്രം രേഖയെ കണ്ടെത്തി ആദരിച്ചതോടെയാണ് ഈ വാര്‍ത്ത പുറംലോകം അറിയുന്നത്. തൃശൂര്‍ സ്വദേശിയായ ഈ മുപ്പത്തിയേഴുകാരി നാല് മക്കള്‍ ഉള്‍പ്പടെ ആറംഗങ്ങള്‍ ഉള്ള കുടുംബത്തിന്റെ അത്താണിയാണ്. ഭര്‍ത്താവ് കാര്‍ത്തികേയനൊപ്പം പഴഞ്ചന്‍ ഫൈബര്‍ വള്ളവും 25 വര്‍ഷം പഴക്കമുള്ളൊരു യമഹ എഞ്ചിനുമായി തിരമുറിച്ച് അവര്‍ മുന്നേറുന്നത് ജീവിതത്തിരകളില്‍ പെട്ടുപോകാതിരിക്കാനാണ്. നാല് പെണ്‍ക്കളുടെ വിദ്യാഭ്യാസവും ഭാവിയും സുരക്ഷിതമാക്കാനാണ് നീന്തലറിയാഞ്ഞിട്ടും ആഴക്കടലിലേക്ക് പോകുന്നതെന്ന് രേഖ പറയുന്നു. തൃശ്ശൂര്‍ ചേറ്റുവ സ്വദേശിനി രേഖ 10 വര്‍ഷം മുന്‍പാണ് ഭര്‍ത്താവ് കാര്‍ത്തികേയനൊപ്പം കടലില്‍ പോകാന്‍ തുടങ്ങിയത്. കടലില്‍ പോകാന്‍ ഭര്‍ത്താവിന് സഹായിയെ കിട്ടാതായപ്പോഴാണ് നീന്തല്‍ പോലുമറിയാത്ത ഈ സ്ത്രീ ആഴക്കടലിലേക്ക് പോകാന്‍ ധൈര്യം കാണിച്ചത്. 

ദിവസം 38 ലിറ്റര്‍ മണ്ണെണ്ണയും എണ്ണൂറ് രൂപയുടെ പെട്രോളുമാണ് ചെലവാകുന്നത്. ഇത്രയും ഇന്ധനം കത്തിച്ച് കടലിലേക്ക് പോകുന്ന ദിവസങ്ങളില്‍ പലപ്പോഴും ഒന്നും കിട്ടാതെ ഒഴിഞ്ഞ തോണിയുമായി മടങ്ങേണ്ടി വരുന്നുണ്ട്. പഴക്കം ചെന്ന എന്‍ജിനുമായി കടലില്‍ പോയി ആഴക്കടലില്‍ മരണത്തെ മുഖാമുഖം കണ്ട ദിനങ്ങളും ഉണ്ടായിട്ടുണ്ടെന്ന് രേഖ ഓര്‍ക്കുന്നു. എങ്കിലും ഈ  തൊഴിലില്‍ നിന്ന് പിവാങ്ങാന്‍  ഒരുക്കമല്ല. ഒരിക്കല്‍ എന്‍ജിന്റെ പങ്ക ഊരി പോയി കടലില്‍ ഒഴുകി നടന്നു.  മറ്റ് വഞ്ചിക്കാരാണ് രക്ഷയ്‌ക്കെത്തിയത്. ഇല്ലായിരുന്നെങ്കില്‍ ഞങ്ങളുടെ മക്കള്‍ അനാഥരാകുമായിരുന്നുവെന്ന് പറയുമ്പോള്‍ ആ അമ്മയുടെ വാക്കുകള്‍ ഇടറുന്നു. 

ഫൈബര്‍ വള്ളം വളരെ പഴക്കമുള്ളതാണ്. പുതിയൊരു വള്ളം വാങ്ങണമെന്ന് മോഹമില്ലാഞ്ഞിട്ടല്ല, പണം വേണ്ടേ ? രേഖ ചോദിക്കുന്നു. പുതിയ ഫൈബര്‍ വള്ളത്തിന് 1, 80,000 രൂപ വേണം. നല്ലൊരു ഫൈബര്‍ വള്ളമുണ്ടെങ്കില്‍ കൂടുതല്‍ അകലേക്ക് പോയി മീന്‍പിടിക്കാം. നെയ്‌മീന്‍, അയല പോലുള്ളമീനുകള്‍ ആഴക്കടലിലുണ്ട്. പക്ഷേ പഴഞ്ചന്‍ വള്ളവുമായി അങ്ങോട്ട് പോകുന്നത് അപകടമാണ്. തന്റെ ഉദ്യമം അറിഞ്ഞ  ഒരു അമേരിക്കന്‍ കമ്പനി  മത്സ്യബന്ധനത്തികനുള്ള  ആധുനിക ഉപകരണങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിലുള്ള ബോട്ടിന്റെ അറ്റകുറ്റപ്പണിതീര്‍ക്കുകയോ പുതിയത് വാങ്ങുകയോ ചെയ്യണം. ആധുനിക ഉപകരണങ്ങള്‍ ലഭിക്കുന്നതോടെ 1,600 അടി താഴ്ചയിലുള്ള മത്സ്യങ്ങളെ കണ്ടെത്താനാകും. ജപ്പാനില്‍ നിന്നുള്ളവരും രേഖയുടെ ഈ ദൗത്യത്തെ അഭിനന്ദിക്കാന്‍ എത്തിയിരുന്നു. കേന്ദ്രകൃഷിസഹമന്ത്രി സുദര്‍ശന്‍ ഭഗത് കേരളത്തില്‍ എത്തിയപ്പോള്‍ ഉപഹാരം നല്‍കി ആദരിച്ചിരുന്നു. കൂടാതെ കൂടുമത്സ്യക്കൃഷി ചെയ്യുന്നതിന് 2,000 കാളാഞ്ചി മത്സ്യകുഞ്ഞുങ്ങളെയും  നല്‍കിയിരുന്നു. പുതിയ എന്‍ജിന് 1,27,000 രൂപയാകും. ‘മൂന്ന് കൊല്ലം പഴക്കമുള്ള വല ഉപയോഗിച്ചാണ് മീന്‍പിടിക്കുന്നത്. അതിനും വേണം, 1,25,000 രൂപ. 

വളളത്തില്‍ കയറി ആദ്യം കടലില്‍ പോയപ്പോള്‍ തലകറക്കവും ഛര്‍ദിയും അനുഭവപ്പെട്ടിരുന്നു. ചിലരുടെ പരിഹാസവും ഉണ്ടായിരുന്നു. എങ്കിലും ഒരുപാടുപേരുടെ പ്രോത്സാഹനവും അഭിനന്ദനവും ഉണ്ടായതോടെ സധൈര്യം മുന്നോട്ടു പോകുകയായിരുന്നു രേഖ. മക്കള്‍ പഠിക്കുന്ന സ്‌കൂളില്‍ ക്ഷണിച്ചുവരുത്തി ആദരിച്ചത് ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷമായിരുന്നുവെന്ന് രേഖ പറയുന്നു. നേവിയില്‍ നിന്നു വിരമിച്ച ഒരു ഓഫീസര്‍ സഹാമായി നല്‍കിയ 20,000 രൂപ ഉപയോഗിച്ച് പുതിയ വല വാങ്ങാനായി. ഇപ്പോള്‍ കുടുംബം പോറ്റാനായി ഭര്‍ത്താവിന് ഒരു കൈ സഹായം ചെയ്യാനാകുന്നതിന്റെ  ചാരിതാര്‍ത്ഥ്യത്തിലാണ് ഹിന്ദി വിദ്വാന്‍ പരീക്ഷ പാസായ രേഖ കാര്‍ത്തികേയന്‍. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മായ ഒന്‍പതാം ക്ലാസുകാരി അഞ്ജലി അഞ്ചാം ക്ലാസുകാരി ദേവപ്രിയ മൂന്നാം ക്ലാസില്‍ പഠിക്കുന്ന ലക്ഷ്മിപ്രിയ എന്നിവരാണ് മക്കള്‍.

ഷീനാ സതീഷ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

India

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

India

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

India

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.