കൊച്ചി: പുതുവൈപ്പിനില്‍ 715 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഐഒസിയുടെ പാചക വാതക ഇറക്കുമതി ടെര്‍മിനലിനോട് അനുബന്ധിച്ചുള്ള ജെട്ടി നിര്‍മാണം അന്തിമഘട്ടത്തില്‍. 225 കോടി ചെലവില്‍ പൂര്‍ത്തിയാകുന്ന മള്‍ട്ടി യൂസര്‍ ലിക്വിഡ് ടെര്‍മിനല്‍ 2016 ഫെബ്രുവരിയിലാണ് നിര്‍മാണം ആരംഭിച്ചത്. 24 മാസം കൊണ്ട് പൂര്‍ത്തിയാകുന്ന ജെട്ടിയുടെ നിര്‍മാണ ചുമതല കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിനാണ്. 183 കോടി രൂപയാണ് ജെട്ടിയുടെ മാത്രം നിര്‍മാണച്ചെലവ്. 42 കോടി രൂപ ഡ്രെഡ്ജിങ്ങിനായി നീക്കിവെച്ചിരിക്കുന്നു.
എല്‍പിജി ടെര്‍മിനലിനെതിരെ ഉള്ള സമരം കാരണം നിര്‍മാണം സ്തംഭനാവസ്ഥയിലാണ്. പാചക വാതക ഇറക്കുമതി ടെര്‍മിനലിന്റെ ഭാഗമായ ജെട്ടിയുടെ നിര്‍മാണം സമരക്കാര്‍ തടയാത്തതിനാല്‍ നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ ജെട്ടി നിര്‍മാണം ഭൂരിഭാഗവും പൂര്‍ത്തിയായി. ഡ്രെഡ്ജിങ് ഒഴികെയുള്ള ജോലികള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് 2018 ഓടെ നിര്‍മാണം പൂര്‍ത്തീകരിക്കുമന്ന് അധികൃതര്‍ അറിയിച്ചു.
പുതിയ ടെര്‍മിനല്‍ വഴി വിവിധ പെട്രോളിയം ഉത്പന്നങ്ങളായ ക്രൂഡ് ഓയില്‍, ഡീസല്‍, പെട്രോള്‍ തുങ്ങിയവയുടെ കയറ്റിറക്കും സാധ്യമാകും. പ്രതിവര്‍ഷം 50 കോടി രൂപ വരുമാനമാണ് ടെര്മിനലിലൂടെ പ്രതീക്ഷിക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: