ന്യൂദല്‍ഹി: രാഹുലിന്റെ ബഹ്റൈന്‍ പ്രസംഗത്തെ പരിഹസിച്ച് ബിജെപി. ബഹ്റൈന്‍ സന്ദര്‍ശനം തോറ്റ നേതാവിന്റെ അവസാനവട്ട ശ്രമമാണ്. പാര്‍ട്ടി വക്താവ് സമ്പിത് പാത്ര പറഞ്ഞു. രാഹുലിന്റെ രാഷ്ട്രീയ ജീവിതം കുഴപ്പത്തിലാണ്. അതിനാലാണ് വിദേശത്തു പോയി ഇന്ത്യയെ അവഹേളിച്ച് സംസാരിക്കുന്നത്. രാഹുല്‍ നടത്തിയ ഗൂഢാലോചനകള്‍ പുറത്തുവന്നു കഴിഞ്ഞു. ഈ സന്ദര്‍ശനം പരാജിതനായ നേതാവിന്റെ അവസാന കച്ചിത്തുരുമ്പാണ്, പാത്ര തുടര്‍ന്നു.
കള്ളപ്പണം വെളുപ്പിക്കാനാണ് രാഹുല്‍ ബഹ്റൈന്‍ സന്ദര്‍ശനം നടത്തുന്നതെന്ന് ഡോ. സുബ്രഹ്മണ്യന് സ്വാമി ആരോപിച്ചു. ഇപ്പോള്‍ നിരവധി നേതാക്കള്‍ ദുബായ്ക്കു പകരം ബഹ്റൈനിലേക്ക് പോകുന്നുണ്ട്. ദുബായിയില്‍ നിയമങ്ങള്‍ കര്‍ക്കശമാക്കിയതാണ് കാരണം. ഇന്ത്യയില്‍ ഗുരുതരമായ പ്രശ്നം ഉണ്ടെങ്കില്‍ ഇവിടെ നിന്ന് അത് പരിഹരിക്കുകയാണ് വേണ്ടത്. ബഹ്റൈനില്‍ പോകുകയല്ല ചെയ്യേണ്ടത്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: