തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവ് എ.കെ.ജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ വി.ടി. ബല്‍റാം എല്‍എല്‍എയ്ക്ക് അനുകൂലമായി പോസ്റ്റിട്ട സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തു. സിവികിന്റെ കുറിപ്പ് ചര്‍ച്ചയായതോടെ തിങ്കളാഴ്ച ഉച്ചയോടെ ഫേസ്ബുക്ക് അക്കൗണ്ട് ലഭ്യമല്ലാതാകുകയായിരുന്നു.
ഉമ്മന്‍ ചാണ്ടി മുതല്‍ മഹാത്മാ ഗാന്ധി വരെയുള്ളവരെ കുറിച്ച് സിപിഎമ്മിന് എന്ത് പുലയാട്ടും പറയാം, ഏത് ലൈംഗികാപവാദവും പ്രചരിപ്പിക്കാം. തിരിച്ച് കമാന്നൊരക്ഷരം മിണ്ടിപ്പോകരുത് എന്നാണ്. ഇത് സാംസ്കാരിക രംഗത്തെ കണ്ണൂര്‍ രാഷ്ട്രീയമെന്നുമാണ് സിവിക് ചന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: