കേപ്ടൗണ്‍: ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ കളി മഴ മൂലം ഉപേക്ഷിച്ചു. മത്സരം ഇന്ന് പുനരാരംഭിക്കും. ശേഷിക്കുന്ന രണ്ട് ദിവസങ്ങളില്‍ കളി 98 ഓവര്‍ വീതമുണ്ടാകും.
ഇന്നലെ രാവിലെ തുടങ്ങിയ മഴ മാറാത്തതിനെ തുടര്‍ന്ന് ചായ്ക്ക് തൊട്ടുമുമ്പ് കളി ഉപേക്ഷിക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.
ഒരു ദിവസത്തെ കളി നഷ്ടപ്പെട്ടതിനാല്‍ ടെസ്റ്റിന്റെ ഫലമെന്തായിരിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷട്ത്തില്‍ 65 റണ്‍സ് എടുത്തിട്ടുണ്ട്്. ദക്ഷിണാഫ്രിക്കയ്ക്ക് ഇപ്പോള്‍ 142 റണ്‍സ് ലീഡുണ്ട്. ആദ്യ ഇന്നിങ്ങ്സില്‍ അവര്‍ക്ക് 77 റണ്‍സ് ലീഡ് ലഭിച്ചിരുന്നു.
ദക്ഷിണാഫ്രിക്കയുടെ 286 റണ്‍സിന് മറുപടി പറഞ്ഞ ഇന്ത്യക്ക് ഒന്നാം ഇന്നിങ്ങ്സില്‍ 209 റണ്‍സ് നേടാനേ കഴിഞ്ഞൊളളൂ. ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യന്‍ സ്കോര്‍ 200 കടത്തിയത്.
രണ്ടാം ദിനത്തില്‍ സ്റ്റമ്പെടുക്കുമ്പോള്‍ റബഡയും(2) അംലയും (4) പുറത്താകാതെ നില്‍ക്കുകയാണ്. ഓപ്പണര്‍ മാര്‍ക്രം (34), എല്‍ഗാര്‍ (25) എന്നിവരുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഇന്നിങ്ങ്സില്‍ നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: