റിയാദ്: പതിനൊന്നു രാജകുമാരന്മാര്‍ അറസ്റ്റിലാണെന്ന വാര്‍ത്ത അംഗീകരിച്ച് സൗദി അറേബ്യന്‍ അറ്റോര്‍ണി ജനറല്‍. ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധിച്ച് രാജകൊട്ടാരമായ ക്വാസര്‍ അല്‍-ഹോകമില്‍ ഒത്തുചേര്‍ന്നവരാണ് അറസ്റ്റിലായത്.
രാജകുടുംബാംഗങ്ങള്‍ക്ക് നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ അടുത്തിടെ വെട്ടിക്കുറച്ചിരുന്നു. വെള്ളക്കരവും വൈദ്യുതി ചാര്‍ജും രാജകുടുംബാംഗങ്ങള്‍ തന്നെ അടക്കേണ്ട അവസ്ഥയായി. ഇതിനെതിരെ പ്രതിഷേധമുയര്‍ത്തിയവരാണ് ഒത്തുകൂടിയത്. പിരിഞ്ഞുപോകാനുള്ള നിര്‍ദേശം അവഗണിച്ചതിനെത്തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്ത് അല്‍ ഹയര്‍ ജയിലിലടച്ചത്.
















