കൊച്ചി: വസ്തു ഇടപാടിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ നികുതി വെട്ടിച്ച കേസില്‍ കര്‍ദ്ദിനാളിനെതിരെ നടപടിയെടുക്കാന്‍ വൈകുന്നതെന്തെന്ന് ചോദിക്കുന്ന ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു. ഐജിക്ക് പരാതി കിട്ടി ഒരാഴ്ചയായിട്ടും ഡിജിപി നടപടി എടുക്കാത്തതെന്തെന്നു ചോദിക്കുന്ന കുറപ്പില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാക്കള്‍ക്കും മാദ്ധ്യമങ്ങള്‍ക്കും രൂക്ഷമായ വിമര്‍ശനമുണ്ട്. പത്രപ്രവര്ത്തകന് റോയി മാത്യുവിന്റേതാണ് പോസ്റ്റ്.
റോയി മാത്യുവിന്റെ പോസ്റ്റ് ഇങ്ങനെ:
– പാവപ്പെട്ട ഈഴവരുടെ പണം മൈക്രോ ഫിനാന്‍സ് വഴി തട്ടിയെടുത്തതിന്റെ പേരില്‍ വി.എസ്. അച്യുതാനന്ദന് വെള്ളാപ്പള്ളിക്കെതിരെ പരാതിയും കേസും കൊടുത്തു.
– അടുത്ത ജന്മത്തില് ബ്രാഹ്മണനാകാന്‍ കൊതിക്കുന്ന സുരേഷ് ഗോപി ഒരു കാറിന്റെ നികുതി വെട്ടിച്ചെന്ന് പറഞ്ഞ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
– ഒരു കോടി 10 ലക്ഷം രൂപ വിദേശ മലയാളിയെ പറ്റിച്ച സരിതാ നായര്‍ക്ക് മൂന്ന് വര്‍ഷം തടവും പിഴയും
– ഒന്നര കിലോമീറ്റര്‍ റോഡ് നികത്തി ടാര്‍ ചെയ്തതിന് തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് കേസ് – ഇതിന്റെ പേരില്‍ മന്ത്രി സ്ഥാനവും പോയി.
– ഒരു പത്രക്കാരിയോട് ഫോണിലൂടെ വേണ്ടാതീനം പറഞ്ഞതിന് മന്ത്രി എ.കെ. ശശീന്ദ്രനെതിരെ പീഡനക്കേസ് – മന്ത്രിപ്പണിയും പോയി. ഇതേക്കുറിച്ചന്വേഷിക്കാന്‍ ജൂഡീഷ്യല്‍ കമ്മീഷന് – ഈ വാര്‍ത്ത റിപ്പോര്‍ട് ചെയ്ത ചാനല്‍ എംഡിയും അഞ്ചാറ് പത്രാധിപന്മാരെയും ഉണ്ട തീറ്റിച്ച് 45 ദിവസം ജയിലില്‍ കിടത്തി.
– മാണി സാറിന്റെ വീട്ടില്‍ നോട്ടെണ്ണന്ന യന്ത്രമുണ്ടെന്ന് പറഞ്ഞ് ബജറ്റവതരണം മുടക്കി – വേണ്ട അലമ്പും ഉണ്ടാക്കി.
– അയല്‍ക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയുടെ പേരില്‍ എം. വിന്‍സെന്റ് എംഎല്‍എയെ 35 ദിവസം ജയിലില്‍ കിടത്തി.
– ക്വട്ടഷന്‍ കൊടുത്ത് ബലാല്‍സംഗം നടത്തിയതിന് ജനപ്രിയ നായകനെ 85 ദിവസം ഉണ്ട തീറ്റിച്ചു.
– വസ്തു കച്ചവടത്തില്‍ അലമ്പ് കാണിച്ച ബ്രോക്കറെ ക്വട്ടേഷന്‍ കൊടുത്ത് കൊല്ലിച്ച സീനിയര്‍ വക്കീലിനെയും ഉണ്ട തീറ്റിച്ച, പിണറായി സര്‍ക്കാര്‍; ഭൂമിക്കച്ചവടം നടത്തി കോടികളുടെ നികുതി നഷ്ടം വരുത്തിയ കര്‍ദ്ദിനാള്‍ ആലഞ്ചേരിയേയും ഫ്രാഡ് അച്ചന്മാരേയും എന്താണ് പിടിച്ച് അകത്തിടാത്തത്?
കര്‍ദിനാളിനെതിരെ എറണാകുളം റേഞ്ച് ഐജിക്ക് പരാതി കിട്ടിയിട്ട് ഒരാഴ്ചയാകന്നു. അതിനും മുമ്പെ, സംസ്ഥാന ഇന്റലിജന്‍സ് മേധാവി പ്രതിദിന റിപ്പോര്‍ട്ടിംഗിന്റെ ഭാഗമായി കൊച്ചിയില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് നടത്തിയ ഭൂമി കുംഭകോണത്തെക്കുറിച്ച് വിശദമായ വിവരങ്ങള്‍ മുഖ്യമന്ത്രിക്കു നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. അഴിമതിക്കെതിരെ സീറോ ടോളന്‍സ് എന്നൊക്കെ തട്ടിവിടുന്നവരുടെ ഭരണമല്ലേ ഇവിടെ നടക്കുന്നത്?
തൊട്ടതിനും പിടിച്ചതിനും പ്രസ്താവന ഇറക്കുന്ന രമേശ് ചെന്നിത്തല കാശിക്ക് പോയിരിക്കയാണ്. അരമനയിലുള്ള പുണ്യാളമ്മാരുടെ കൈ മുത്തുന്ന തിരക്കിലായതു കൊണ്ട് കുമ്മനം ചേട്ടനും ഇതൊന്നും അറിഞ്ഞ മട്ടില്ല.
ഇടതു സര്‍ക്കാരിലെ ജലീല്‍ മന്ത്രി 50000 രൂപയ്ക്ക് ഫോണ്‍ വിളിച്ചു എന്നോരിയിടുന്ന മലയാള മനോരമ, മെത്രാന്റെ തട്ടിപ്പിനെക്കുറിച്ച് മിണ്ടുന്നില്ല. സദാ സദ്വിചാരം മാത്രമുള്ള ദീപിക പത്രവും ഒന്നും പറയുന്നില്ല.
സോളാര്‍ കേസിലെ അഴിമതിയും വദനസുരതവും അന്വേഷിക്കാന്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഉണ്ടാക്കിയ ഡിജിപി ബെഹ്റ എന്തു കൊണ്ടാണ് കര്‍ദിനാളിനെ പിടിച്ച് അകത്തിടുന്നില്ല…?
https://www.facebook.com/roy.mathew.9847/posts/10215083077052814
പ്രതികരിക്കാൻ ഇവിടെ എഴുതുക: