കൊച്ചി: മുന്‍ മന്ത്രി തോമസ് ചാണ്ടി ഭൂമി കൈയേറിയെന്നു സര്‍ക്കാര്‍ കോടതിയില്‍. ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമയ്ക്കെതിരേ തോമസ് ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.
തോമസ് ചാണ്ടിയുടെ കമ്പനി അനധികൃതമായി ഭൂമി കൈയേറിയെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഭൂമി കൈയേറിയതായി സ്ഥിരീകരിക്കുന്ന ഉപഗ്രഹരേഖാ ചിത്രങ്ങളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
നിലം നികത്തിയെന്ന് കണ്ടെത്തിയതുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കണമെന്ന ആവശ്യം കളക്ടര്‍ നിരാകരിച്ചെന്ന തോമസ് ചാണ്ടിയുടെ വാദം സര്‍ക്കാര്‍ തള്ളി. തോമസ് ചാണ്ടിയുടെ കന്പനിക്കു രേഖകള്‍ കൈമാറിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. അതേസമയം, ലഭിച്ച രേഖകളില്‍ വ്യക്തത ഇല്ലെന്നായിരുന്നു തോമസ് ചാണ്ടിയുടെ കന്പനിയുടെ അഭിഭാഷകന് വാദിച്ചത്.
ഇരു കക്ഷികളുടെയും വാദം കേട്ട കോടതി പത്തു ദിവസത്തിനുള്ളില്‍ മറുപടി നല്കാന് തോമസ് ചാണ്ടിയോട് ആവശ്യപ്പെട്ടു. പതിനഞ്ചിന് ജില്ലാ കളക്ടര്‍ക്കു മുന്പാതെ തോമസ് ചാണ്ടി ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: