തിരുവനന്തപുരം: ജന്മഭൂമിയും വിജ്ഞാന്‍ഭാരതിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സ്റ്റുഡന്‍സ് സയന്‍സ് ഫെസ്റ്റ് വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തില്‍ ഇന്ന് ആരംഭിക്കും.
ഐസിഎസ്സി, സിബിഎസ്ഇ, സ്റ്റേറ്റ് സിലബസ് വിദ്യാര്‍ഥികളെ ഒരേ കുടക്കീഴില് അണിനിരത്തി മേഖലാതലത്തില്‍ നടത്തിയ മത്സരങ്ങളിലെ വിജയികളുടെ ഫൈനലാണ് മൂന്നു ദിവസത്തെ ശാസ്ത്രോത്സവത്തിലെ പ്രധാന ഇനം. ഊര്‍ജ്ജം, ജലം, പ്രകൃതി സംരക്ഷണം, ഐടി, ആരോഗ്യം, കാര്‍ഷികം എന്നീ മേഖലയുമായി ബന്ധപ്പെട്ട പ്രൊജക്റ്റും, തീമും അടിസ്ഥാനമാക്കിയുള്ള മത്സരത്തിലെ വിജയികള്‍ക്ക് 25 ലക്ഷം രൂപ സമ്മാനമായി നല്‍കും. ശാസ്ത്രജ്ഞരുമായുള്ള സംവാദം, ഗവേഷണ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കല്‍, സയന്‍സ് പാര്‍ക്, റോബോട്ടിക് വര്‍ക്ക്ഷോപ്പ്, സയന്‍സ് അധ്യാപകര്‍ക്കായി ശില്പശാല, വാനനിരീക്ഷണം എന്നിവയും ഒരുക്കിയിട്ടുണ്ട്.
രാവിലെ 10.30ന് ഡിജിപി ജേക്കബ് തോമസ് ഉദ്ഘാടനം നിര്‍വഹിക്കും. ജന്മഭൂമി മാനേജിങ് ഡയറക്ര് എം. രാധാകൃഷ്ണന് അധ്യക്ഷത വഹിക്കും. അനന്തപുരി ആശുപത്രി ചെയര്മാന് പത്മശ്രീ ഡോ. എ. മാര്‍ത്താണ്ഡപിള്ള, വിജ്ഞാന് ഭാരതി സെക്രട്ടറി ജനറല്‍ എ. ജയകുമാര്‍, സരസ്വതി വിദ്യാലയം ചെയര്മാന് ജി. രാജ്മോഹന്‍, ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന് എന്നിവര്‍ സംസാരിക്കും. മൂന്നു ദിവസത്തെ ശാസ്ത്രോത്സവത്തില്‍ പ്രവേശനം സൗജന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: