ഹരിപ്പാട്: ജലജാ സുരന് വധക്കേസിലെ പ്രതി സജിത്ത്ലാലിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കുമെന്നിരിക്കെ കൃത്യം നടത്തിയ ശേഷം പ്രതി ഉപേക്ഷിച്ചെന്ന് പറയപ്പെടുന്ന മൊബൈല്‍ഫോണ്‍ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കി.
പ്രതി സജിത്ത്ലാല്‍ കടലിലെറിഞ്ഞെന്ന് പറയപ്പെടുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിന് പ്രതിയുമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തോട്ടപ്പള്ളി കടപ്പുറത്ത് തിരച്ചില്‍ നടത്തി. ഇന്നലെ 11നാണ് സംഘം പ്രതിയുമായി എത്തിയത്. പ്രതി കാണിച്ചുകൊടുത്ത സ്ഥലത്ത് തീരദേശവാസികളായ ചിലരെ കടലിലിറക്കി മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: