കോട്ടയം: സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തിലും സംസ്ഥാന സെക്രട്ടറി കേ#ാടിയേരി ബാലകൃഷ്ണന്റെ പ്രസംഗത്തില്‍ നിറഞ്ഞത് നുണപ്രചാരണങ്ങള്‍. ബിജെപിയ്ക്കും ആര്‍എസ്എസിനും എതിരെ നട്ടാല്‍ കിളര്‍ക്കാത്ത നുണ പ്രസംഗിച്ച കോടിയേരി മാണിയേയും കോണ്‍ഗ്രസിനെയും തലോടുകയായിരുന്നു.
പ്രസംഗത്തിന്റെ അവസാനം മാത്രമാണ് കോണ്‍ഗ്രസിനെ ഒന്നു സ്പര്ശിക്കുവാന് അദ്ദേഹം തയ്യാറായത്. ന്യൂനപക്ഷക്ഷങ്ങളെ പ്രീണിപ്പിക്കുന്ന നയമാണ് കോടിയേരി സ്വീകരിച്ചത്. കേരളം ഇപ്പോള്‍ അനുഭവിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളോ സാധാരണക്കാര്‍ അനുഭവിക്കുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളോ ചര്‍ച്ച ചെയ്യാതെ അമേരിക്കയെ ചീത്തവിളിക്കാനാണ് സമയം കളഞ്ഞത്.പിണറായി വിജയന് ഇടപൊട്ടാണ് ഗള്‍ഫില്‍ ജയിലില്‍ കഴിയുന്ന വിദേശികളെ മോചിപ്പിച്ചതെന്നും കോടിയേരി വീമ്പു പറയാന്‍ മറന്നില്ല. ഷാര്‍ജയിലെ ഷെയ്ക്കിനോട് മലയാളികളെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഷെയ്ക്ക് പറഞ്ഞു പിണറായി ആവശ്യപ്പെട്ടതല്ലെ ഗള്‍ഫില്‍ ജയിലില്‍ കഴിയുന്ന മുഴുവന്‍ വിദേശികളെയും ഞാന്‍ മോചിപ്പിച്ചേക്കാം.അങ്ങനെ പിണറായി വിജയന് ലോകനേതാവായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: