കണ്ണൂര്‍: കേന്ദ്ര സര്‍ക്കാറിന്റെ പുതിയ പെന്ഷന് പദ്ധതിയായ അടല്‍ പെന്ഷന് യോജനയില്‍ (എപിവൈ) ബീഡിത്തൊഴിലാളികള്‍ക്ക് അംഗത്വമെടുക്കാവുന്നതാണെന്ന് കേരള ലേബര്‍ വെല്‍ഫെയര്‍ ഓര്ഗനൈസേഷന് അറിയിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് വിരമിച്ച ശേഷം പെന്ഷന് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുന്നയാണ് എ.പി.വൈ. വരിക്കാരുടെ പ്രതിമാസ വിഹിതം അനുസരിച്ച് 1,000 രൂപ മുതല്‍ 5,000 രൂപ വരെ പ്രതിമാസ പെന്ഷന് ഉറപ്പു നല്കുന്നു. എപിവൈയില്‍ ചേരുന്നതിന് കുറഞ്ഞ പ്രായപരിധി 18 വയസ്സും കൂടിയ പ്രായപരിധി 40 വയസ്സുമാണ്. കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ വെല്‍ഫെയര്‍ കമീഷണര്‍ ഓഫീസില്‍നിന്ന് ലഭിക്കും. ഫോണ്‍: 0497 2705012.
പ്രതികരിക്കാൻ ഇവിടെ എഴുതുക: