പിലാത്തറ: നാടക് ജില്ലാ കമ്മറ്റിയുടെ നാടകപ്രവര്‍ത്തക സംഗമവും നാടക പുസതക പ്രകാശനവും ഏഴിന് പിലാത്തറയില്‍ നടക്കും. മേരി മാതാ സ്കൂള്‍ മൈതാനിയില്‍ ഞായറാഴ്ച രണ്ട് മണിക്ക് നാടകപ്രവര്‍ത്തക സംഗമം ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്യും. സംവിധായകന് കെ.പി.ഗോപാലന് അധ്യക്ഷത വഹിക്കും. സംസ്ഥാന സെകട്ടറി ജെ.ശൈലജ മുഖ്യ പ്രഭാഷണം നടത്തും.
പ്രദീപ് മണ്ടൂരിന്റെ ഒറ്റ് നാടകപുസ്തകം നിരൂപകന് എന്‍.ശശിധരന് പ്രകാശനം ചെയ്യും. ശശിധരന് നടുവില്‍ ഏറ്റുവാങ്ങും. വി.എസ്.അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. ഇ.പി.രാജഗോപാലന്‍ പ്രഭാഷണം നടത്തും. എ.വി.പവിത്രന് പുസ്തക പരിചയം നടത്തും. രാത്രി ഏഴിന് പയ്യന്നൂര്‍ ദൃശ്യയുടെ ഇരകള്‍, വെളളൂര്‍ സെന്‍ട്രല്‍ ആര്‍ട്സിന്റെ ഉയിര്‍പ്പിന്റെ ഗീതം എന്നീ നാടകങ്ങള്‍ അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി.രഘുനാഥ്, സെക്രട്ടറി പി.ടി.മനോജ്, പ്രദീപ് മണ്ടൂര്‍, എം.പി.രമേശന്, എ.വി.പുരുഷോത്തമന്, തോമസ് കേളങ്കോട് എന്നിവര്‍ പങ്കെടുത്തു.
ശ്രീകണ്ഠപുരം ബസ്സ്റ്റാന്റില് മദ്യപന്മാരുടെയും സാമൂഹ്യവിരുദ്ധരുടെയും അഴിഞ്ഞാട്ടം
ശ്രീകണ്ഠപുരം: ബസ് സ്റ്റാന്റിലും പരിസരങ്ങളിലും മദ്യപന്മാരുടെ അഴിഞ്ഞാട്ടം വര്‍ദ്ധിച്ചു. ദിവസവും സന്ധ്യമുതല്‍ രാത്രി വൈകുവോളം ബസ് സ്റ്റ്ാന്റില് മദ്യപന്മാര് അഴിഞ്ഞാടുക പതിവായിട്ടുണ്ട്. അവധി ദിനങ്ങളിലും ഇവര്‍ വിലസുകയാണ്. രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും ബസ് സ്റ്റാന്റില്‍ നില്ക്കാന് പറ്റാത്ത സാഹചര്യമാണുള്ളത്. ബസ് കാത്തിരിപ്പ് സ്ഥലത്തും മറ്റും എത്തുന്ന മദ്യപന്മാര് ഛര്‍ദ്ദിക്കുന്നതും മറ്റും യാത്രക്കാര്‍ക്ക് ഏറെ ദുരിതമുണ്ടാക്കുന്നു. മിക്ക ദിവസങ്ങളിലും മദ്യപിച്ചെത്തുന്ന സംഘങ്ങള്‍ കയ്യാങ്കളിയിലേര്‍പ്പെടുന്നതും പതിവായിട്ടുണ്ട്. രാത്രിയില്‍ പോലീസ് പരിശോധന ഇല്ലാത്തത് മദ്യപാനികള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും അഴിഞ്ഞാടാന്‍ അവസരമുണ്ടാക്കുന്നു. ബൈക്കുകളിലും മറ്റും എത്തുന്ന സാമൂഹ്യവിരുദ്ധ സംഘങ്ങളും രാത്രിയില്‍ ബസ്സ്റ്റാന്റില് തമ്പടിക്കുന്നതും വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും വര്‍ദ്ധിച്ചിട്ടും നടപടിയുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: