അമ്പലവയല്‍ : പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ നെല്ലാറച്ചാല്‍ ഗവ.ഹൈസ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കൊരു പുസ്തകം പദ്ധതി തുടങ്ങി. ലൈബ്രറി പുസ്തകങ്ങള്‍ സൗജന്യമായി സ്കൂളില്‍ എത്തിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം നടത്തുകയും ചെയ്യുന്നതാണ് പദ്ധതി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.സത്താര്‍ ഉദ്ഘാടനം ചെയ്തു. അമ്പലവയല്‍ ഗ്രമപഞ്ചായത്ത് അംഗം രാമനാഥന് അദ്ധ്യക്ഷനായിരുന്നു. ലൈബ്രറി പ്രസിഡന്റ് കെ.കെ.ഗംഗാധരന്, സെക്രട്ടറി ടി.എ.ജോസഫ്, പി.ടി.എ.പ്രസിഡന്റ് കെ.കെ.രാധാകൃഷ്ണന്, താലൂക്ക് ലൈബ്രറി കൗണ്‍സിലര്‍ എം.വാസു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: